കൊല്ലം∙ ജില്ലയിൽ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതീവജാഗ്രത വേണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനായ കലക്ടർ എൻ. ദേവിദാസ് മുന്നറിയിപ്പ് നൽകി. നാളെ വരെ താപനില 40 ഡിഗ്രിയിൽ തുടരുമെന്നാണ് സാധ്യത. പൊതുജനങ്ങൾ പകൽ സമയത്ത് അതീവ ജാഗ്രത പുലർത്തണം. അഞ്ചൽ, തെന്മല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ജില്ലയിൽ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതീവജാഗ്രത വേണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനായ കലക്ടർ എൻ. ദേവിദാസ് മുന്നറിയിപ്പ് നൽകി. നാളെ വരെ താപനില 40 ഡിഗ്രിയിൽ തുടരുമെന്നാണ് സാധ്യത. പൊതുജനങ്ങൾ പകൽ സമയത്ത് അതീവ ജാഗ്രത പുലർത്തണം. അഞ്ചൽ, തെന്മല എന്നിവിടങ്ങളിലാണ് തുടർച്ചയായ ദിവസങ്ങളിൽ വളരെ ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളത്. തെന്മലയിൽ രേഖപ്പെടുത്തിയ 41.7 ഡിഗ്രി സെൽഷ്യസ് ജില്ലയിലെ ഉയർന്ന താപനില. ജില്ലയിൽ അഞ്ചുപേർക്ക് സൂര്യാതപം ഏറ്റു.  

നിർദേശങ്ങൾ
∙ പകൽ 11 മണി മുതൽ 3 മണി വരെ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കാതിരിക്കണം. പരമാവധി ശുദ്ധജലം കുടിക്കണം; ദാഹമില്ലെങ്കിലും. 
∙ പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കാം. കുടയോ തൊപ്പിയോ ഉപയോഗിക്കാം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം വർധിപ്പിക്കണം. 
∙ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്ത സാധ്യത ഉള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം. 
∙ കാട്ടുതീ ഭീഷണി കണക്കിലെടുത്ത് വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ശ്രദ്ധിക്കണം.  
∙ ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണം നടത്തുന്നവർ ഉച്ച സമയത്ത് (പകൽ 11 മണി മുതൽ മൂന്ന് വരെ) സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.