തിരഞ്ഞെടുപ്പു ചൂടിൽ മങ്ങി സ്ഥാനാർഥികളുടെ വിഷു ആഘോഷം
കൊല്ലം ∙ വോട്ടെടുപ്പിന് 12 നാളുകൾ മാത്രം ശേഷിക്കെ, അതിതീവ്ര പ്രചാരണത്തിന്റെ ചൂടിൽ വിഷു ആഘോഷിക്കാൻ സമയമില്ലാതെ സ്ഥാനാർഥികൾ. സ്ഥാനാർഥികളുടെ പേരിൽ ആശംസാ കാർഡുകളും നേരത്തേ വീടുകൾ എത്തിയിരുന്നു. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രന് വിഷു ദിവസവും തിരക്കോട് തിരക്കാണ്. വിഷുക്കണി ഒഴിച്ചാൽ മറ്റു

കൊല്ലം ∙ വോട്ടെടുപ്പിന് 12 നാളുകൾ മാത്രം ശേഷിക്കെ, അതിതീവ്ര പ്രചാരണത്തിന്റെ ചൂടിൽ വിഷു ആഘോഷിക്കാൻ സമയമില്ലാതെ സ്ഥാനാർഥികൾ. സ്ഥാനാർഥികളുടെ പേരിൽ ആശംസാ കാർഡുകളും നേരത്തേ വീടുകൾ എത്തിയിരുന്നു. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രന് വിഷു ദിവസവും തിരക്കോട് തിരക്കാണ്. വിഷുക്കണി ഒഴിച്ചാൽ മറ്റു ആഘോഷങ്ങളൊന്നുമില്ല. പുലർച്ചെ 5 നു വീട്ടിൽ വിഷുക്കണി ദർശനം നടത്തും.
ഭാര്യ ഡോ. ഗീത ഇന്നലെ വൈകിട്ടു തന്നെ വിഷുക്കണി ഒരുക്കിയിരുന്നു. തുടർന്ന് പ്രേമചന്ദ്രൻ ചടയമംഗലത്തേക്കു സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ പോകും. പതിവുപോലെ വീട്ടിൽ എംപി ഓഫിസിലെ ജീവനക്കാർക്കായി വിഷു സദ്യ ഒരുക്കുന്നുണ്ട്. അവർക്ക് വിഷുക്കൈനീട്ടവും നൽകും. വിഷു ദിനത്തിൽ പ്രേമചന്ദ്രന്റെ ഉച്ചയൂണ് സ്വീകരണത്തിനിടെ പ്രവർത്തകരുടെ വീടുകളിൽ എവിടെയെങ്കിലുമാകും. പാർലമെന്റ് മണ്ഡലത്തിലെ എല്ലാവർക്കും പ്രേമചന്ദ്രൻ വിഷു ആശംസകൾ നേർന്നു.
എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ് രാവിലെ വീട്ടിൽ അമ്മ പ്രശസ്ത നടി വിജയകുമാരിക്കും സഹോദരി സന്ധ്യ രാജേന്ദ്രനും ഉൾപ്പെടെ വിഷുക്കൈനീട്ടം നൽകും. അതിനുശേഷം ചവറയിലാണ് സ്വീകരണ പര്യടനം. ഉച്ചയ്ക്ക് വിഷു സദ്യയ്ക്ക് വീട്ടിൽ എത്തണമെന്നാണ് ആലോചന. ഉച്ചയ്ക്കു ശേഷം കുണ്ടറയിൽ സ്വീകരണത്തിനു പോകും.
ബിജെപി സ്ഥാനാർഥി ജി. കൃഷ്ണകുമാറിനും വിഷു ദിനത്തിൽ പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ല. രാവിലെ 8ന് ആലപ്പുഴ കണിച്ചുകുളങ്ങരയിലേക്ക് പോകും. അവിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിക്കും. അംബേദ്കർ ജയന്തി ദിനം കൂടിയായതിനാൽ തുടർന്ന പട്ടികജാതി കോളനി സന്ദർശനങ്ങളും കുടുംബസംഗമവും ജയന്തി ആഘോഷവുമൊക്കെയാണ് പരിപാടികൾ.