17 മണിക്കൂർ നീണ്ട പരിശ്രമം, തലകീഴായി മറിഞ്ഞ പാചകവാതക ടാങ്കർ പുറത്തെടുത്തു
കൊട്ടാരക്കര∙എംസി റോഡിൽ പനവേലി കൈപ്പള്ളിമുക്കിൽ തലകീഴായി മറിഞ്ഞ പാചകവാതക ടാങ്കർ പുറത്തെടുക്കാനായത് 17 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ. ശ്രമകരമായ ദൗത്യം കഴിഞ്ഞ രാത്രി പന്ത്രണ്ടോടെയാണ് പൂർത്തിയാക്കിയത്. 18 മണിക്കൂർ എംസി റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ടാങ്കറിലുണ്ടായിരുന്ന 18 മെട്രിക് ടൺ പാചകവാതകം മറ്റ്

കൊട്ടാരക്കര∙ എംസി റോഡിൽ പനവേലി കൈപ്പള്ളിമുക്കിൽ തലകീഴായി മറിഞ്ഞ പാചകവാതക ടാങ്കർ പുറത്തെടുക്കാനായത് 17 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ. ശ്രമകരമായ ദൗത്യം കഴിഞ്ഞ രാത്രി പന്ത്രണ്ടോടെയാണ് പൂർത്തിയാക്കിയത്. 18 മണിക്കൂർ എംസി റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. ടാങ്കറിലുണ്ടായിരുന്ന 18 മെട്രിക് ടൺ പാചകവാതകം മറ്റ് നാല് ടാങ്കുകളിലേക്ക് പകർന്ന ശേഷം മൂന്ന് ക്രൈയിനുകൾ ഉപയോഗിച്ച് ടാങ്കറിനെ പുറത്തെടുക്കുകയായിരുന്നു.
6 മെട്രിക് ടൺ അവശേഷിക്കെ ടാങ്കർ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഒരു ടാങ്കർ കൂടി എത്തിക്കുകയായിരുന്നു.പുലർച്ചെ 5ന് ആരംഭിച്ച ദൗത്യം സുരക്ഷിതമായി പൂർത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് അധികൃതർ. വൻ സാമ്പത്തിക നഷ്ടമാണ് സംഭവം വരുത്തിയത്. 76000 രൂപ നഷ്ടം ഉണ്ടായതായാണ് വൈദ്യുതി ബോർഡ് കണക്ക്. രണ്ട് ഹൈടെൻഷൻ പോസ്റ്റുകളും ലൈനും തകർന്നു.