എങ്ങും പ്രചാരണച്ചൂട്; സ്ഥാനാർഥികൾക്ക് സ്വീകരണം
പ്രേമചന്ദ്രന് സ്വീകരണം നൽകി പുനലൂർ ∙ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന് പുനലൂർ നഗരസഭാ പ്രദേശത്ത് സ്വീകരണം നൽകി. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ നിരത്തിയായിരുന്നു സ്വീകരണ യോഗങ്ങളിലെ പ്രചാരണം .പുനലൂർ റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി

പ്രേമചന്ദ്രന് സ്വീകരണം നൽകി
പുനലൂർ ∙ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന് പുനലൂർ നഗരസഭാ പ്രദേശത്ത് സ്വീകരണം നൽകി. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ നിരത്തിയായിരുന്നു സ്വീകരണ യോഗങ്ങളിലെ പ്രചാരണം .പുനലൂർ റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചേമുക്കാൽ കോടിയുടെ വികസനം, 390 കോടി രൂപ മുടക്കി കൊല്ലം –പുനലൂർ– ചെങ്കോട്ട പാത വൈദ്യുതീകരണം , കടമ്പാട്ടുകോണത്തിൽ നിന്ന് ആരംഭിച്ച് ഇടമണ്ണിൽ എത്തിച്ചേരുന്ന 2008 കോടിയുടെ ഗ്രീൻഫീൽഡ് ഹൈവേ, കൊല്ലം –ഇടമൺ 744 ദേശീയപാത വികസിപ്പിക്കുന്നതിന് 300 കോടിയുടെ പദ്ധതിക്ക് അംഗീകാരം, പുനലൂർ താലൂക്ക് ആശുപത്രിയിൽ മാമോഗ്രാം യൂണിറ്റ്, ആധുനിക ആംബുലൻസ്, ഗ്രാമീണ റോഡുകളുടെ വികസനം അടക്കമുള്ളവ എണ്ണിപ്പറഞ്ഞു.
പുനലൂർ നഗരസഭയുടെ കിഴക്കൻ മേഖലയായ കേളങ്കാവിൽ നിന്ന് ആരംഭിച്ച് മണിയാർ, തൊളിക്കോട്, കുതിരച്ചിറ, ആരംപുന്ന, കുരിശടി, ചാലക്കോട്, പേപ്പർമിൽ തുടങ്ങിയ പ്രദേശങ്ങളിലൂടെ ശാസ്താംകോണത്ത് സ്വീകരണം സമാപിച്ചു.യുഡിഎഫ് നേതാക്കളായ ഭാരതീപുരം ശശി, നെൽസൺ സെബാസ്റ്റ്യൻ, സി.വിജയകുമാർ, കുളത്തൂപ്പുഴ സലിം, എം.നാസർ ഖാൻ, ഏരൂർ സുഭാഷ്, കെ.ശശിധരൻ, സഞ്ജു ബുഖാരി, എസ്.ഇ.സഞ്ജയ് ഖാൻ, സാബു അലക്സ്, സജി ജോർജ്, എസ്.നാസർ, ജി.ജയപ്രകാശ്, ഓമനക്കുട്ടൻ ഉണ്ണിത്താൻ, ദയാനന്ദൻ, ഷെമി എസ്.അസീസ്, ഷെഫീഖ്, സി.വി.അഷോർ, ഏബ്രഹാം മാത്യു, എം.എം.ജലീൽ, പുനലൂർ സലീം, വെഞ്ചേമ്പ് സുരേന്ദ്രൻ, സി.ബി. വിജയകുമാർ, ആരംപുന്ന കെ.വിജയകുമാർ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.
കൃഷ്ണകുമാറിന് സ്വീകരണം നൽകി
പുനലൂർ ∙ അഴിമതിയിൽ മുങ്ങിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഇതിനൊരു മാറ്റം വേണമെന്നും ഇന്ത്യ മുന്നണിയുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിനെതിരെ ജനങ്ങൾക്ക് പ്രതികരിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും കൊല്ലം ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി ജി. കൃഷ്ണകുമാർ .പുനലൂർ നിയോജകമണ്ഡലത്തിലെ വിവിധ സ്വീകരണങ്ങളിൽ സംസാരിക്കുകയായിരുന്നു. താമരപ്പള്ളിയിലെ സ്വീകരണ കേന്ദ്രത്തിൽ മധുര വിതരണം നടന്നു. ബിജെപി പുനലൂർ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവട്ടം കെഎസ്ആർടിസി ജംക്‌ഷനിൽ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രദീപ് ആര്യങ്കാവ്, മനോജ് അഷ്ടമംഗലം, യുവമോർച്ച പുനലൂർ മണ്ഡലം പ്രസിഡന്റ് സുബീഷ് സുരേന്ദ്രൻ, ഏരിയ പ്രസിഡന്റുമാരായ, അനീഷ് അഷ്ടമംഗലം, വത്സല ദിനേശൻ, സുധീഷ് ഇടമൺ, ഡി.ശങ്കരമണി, ജനറൽ സെക്രട്ടറിമാരായ ജീവൻ ജോൺ ഹെൻറി, അജി ഐക്കരക്കോണം, ഓമനക്കുട്ടൻ, രവിചന്ദ്രൻ, ബിജെപി നേതാക്കളായ ഇടമൺ റെജി, ബാനർജി, ബി.രാധാമണി,കാർത്തിക ശശി, സിന്ധു രമേഷ്, ശ്രീലത ഓമനക്കുട്ടൻ, ബി.ജി.ശേഖർ, പ്രിൻ പ്രസാദ്, രവി തുടങ്ങിയവർ നേതൃത്വം നൽകി.
സ്ക്വാഡ് പ്രവർത്തനവുമായി മുന്നണികൾ
കടയ്ക്കൽ∙ സ്ക്വാഡ് പ്രവർത്തനവും കോർണർ യോഗങ്ങളും സജീവമാക്കി മുന്നണികൾ. മലയോര മേഖലകളിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വാശിയേറി. രാവിലെ മുതൽ ഉച്ചവരെ സ്ക്വാഡും വൈകിട്ട് വിവിധ ജംക്‌ഷനുകളിൽ യോഗവും നടത്തുകയാണ്. കോർണർ യോഗങ്ങളിൽ യുവ പ്രാദേശിക നേതാക്കൾ കടുത്ത വെയിൽ എത്തുംമുൻപ് സ്ക്വാഡ് പ്രവർത്തനം പൂർത്തിയാക്കുകയാണ്. ചടയമംഗലം, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, ചിതറ, ഇട്ടിവ, അലയമൺ പഞ്ചായത്തുകളിൽ രണ്ടും മൂന്നും തവണ വീടുകൾ കയറിയിറങ്ങി സ്ക്വാഡ് പ്രവർത്തനം നടത്തി. ഇനി വോട്ട് ഉറപ്പിക്കലിനുള്ള നെട്ടോട്ടമാണ്.