കെഎസ്ആർടിസി ഓർഡിനറി ബസിനു പിന്നിൽ ഫാസ്റ്റ് പാസഞ്ചർ ഇടിച്ചുകയറി; 36 പേർക്ക് പരുക്ക്
ചവറ∙ ദേശീയപാതയിൽ ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആർടിസി ഓർഡിനറി ബസിനു പിന്നിൽ ഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ചുകയറി 36 പേർക്ക് പരുക്കേറ്റു. രാവിലെ 11.15ന് ആയിരുന്നു അപകടം. രണ്ടു ബസുകളും കൊല്ലത്തേക്ക് പോകുകയായിരുന്നു. ഇടിയെത്തുടർന്ന് ഓർഡിനറി ബസ് 50 മീറ്ററോളം ദൂരേക്ക് നീങ്ങിയാണ് നിന്നത്.

ഇരു ബസുകളിലും ഉണ്ടായിരുന്ന യാത്രക്കാർക്കാണ് പരുക്കേറ്റത്. പലർക്കും മുഖത്താണ് പരുക്ക്. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ 5 പേരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചവറ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.