കൊല്ലം ∙ തമിഴ്നാട്ടിലെ കാട്ടുപ്പള്ളിയിലേക്ക് പോകുന്ന ടഗ്ഗും ബാർജും കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. ഗുജറാത്തിലെ മുദ്ര തുറമുഖത്തിൽ നിന്നാണ് അദാനിയുടെ ഉടമസ്ഥതയിലുള്ള ടഗ്ഗും ബാർജും കൊല്ലം തീരത്തെത്തിയത്. ഇന്ധനം, വെള്ളം, മറ്റു സാധനങ്ങൾ എന്നിവ നിറയ്ക്കാനാണ് ഇവ തീരത്തെത്തിയത്. 2 ദിവസത്തിനുള്ളിൽ ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ തമിഴ്നാട്ടിലെ കാട്ടുപ്പള്ളിയിലേക്ക് പോകുന്ന ടഗ്ഗും ബാർജും കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. ഗുജറാത്തിലെ മുദ്ര തുറമുഖത്തിൽ നിന്നാണ് അദാനിയുടെ ഉടമസ്ഥതയിലുള്ള ടഗ്ഗും ബാർജും കൊല്ലം തീരത്തെത്തിയത്. ഇന്ധനം, വെള്ളം, മറ്റു സാധനങ്ങൾ എന്നിവ നിറയ്ക്കാനാണ് ഇവ തീരത്തെത്തിയത്. 

2 ദിവസത്തിനുള്ളിൽ ഈ പ്രവൃത്തികൾ പൂർത്തിയാക്കി 14ന് ടഗ്ഗും ബാർജും കൊല്ലം തീരം വിടും. ജൂബ് വൺ എന്ന ജാക്കപ്പ് ബാർജും ഡോൾഫിൻ 14 എന്ന ടഗ്ഗുമാണ് ഇന്നലെ ഉച്ചയോടെ തുറമുഖത്ത് പ്രവേശിച്ചത്. ടഗ്ഗും ബാർജും കൊല്ലം തുറമുഖത്തേക്ക് പ്രവേശിപ്പിക്കുന്നതിനെ സഹായിക്കുന്നതിനായി വിഴിഞ്ഞം തുറമുഖത്ത് നിന്നു അസിസ്റ്റന്റ് ടഗ്ഗായ ഓഷ്യൻ സ്പിരിറ്റും കൊല്ലം തീരത്തെത്തിയിരുന്നു.

ADVERTISEMENT

കൊല്ലം തുറമുഖത്തിന്റെ സപ്പോർട്ടിങ് ടഗ്ഗായ എംടി മലബാറിന്റെ സഹായത്തോടെയാണ് ജൂബ് വൺ, ഡോൾഫിൻ 14 എന്നിവർ കൊല്ലം തുറമുഖത്ത് അടുപ്പിച്ചത്. ഏകദേശം 2 മണിക്കൂറോളം സമയമെടുത്താണ് കൊല്ലം തീരത്ത് നങ്കൂരമിട്ടത്.

14ന് മടങ്ങുമ്പോൾ വിഴിഞ്ഞം വരെ ഓഷ്യൻ സ്പിരിറ്റ് ടഗ്ഗ് ജൂബ് വൺ ടഗ്ഗിനെയും ഡോൾഫിൻ 14 ബാർജിനെയും അനുഗമിക്കും.  തുടർന്നു ബാർജും ടഗ്ഗും തമിഴ്നാട്ടിലെ കാട്ടുപ്പള്ളിയിലേക്ക് പോകും. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇവ കാട്ടുപ്പള്ളിയിലേക്ക് പോകുന്നത്.

ADVERTISEMENT

10 ദിവസങ്ങൾക്ക് മുൻപാണ് ടഗ്ഗും ബാർജും മുദ്ര തുറമുഖത്ത് നിന്നു യാത്ര തിരിച്ചത്. 12 ജീവനക്കാരാണ് ഇവയിൽ ആകെയുള്ളത്. കേരളത്തിൽ കൊല്ലം അടക്കമുള്ള തുറമുഖങ്ങളുടെ സാന്നിധ്യം ബാർജുകളുടെയും കപ്പലുകളുടെയുമെല്ലാം യാത്രയ്ക്ക് സഹായകരമാകും.

ഇന്ധനം നിറയ്ക്കാനും മറ്റും കൊല്ലം തുറമുഖം ഏറെ അനുയോജ്യമാണെന്നും വലിയ സാധ്യതകളാണ് കൊല്ലം തുറമുഖത്തിന് മുന്നിലുള്ളതെന്നും പോർട്ട് ഓഫിസർ അശ്വിൻ പ്രതാപ്, പോർട്ട് പേർസർ ആർ.സുനിൽ, വാർഫ് സൂപ്പർവൈസർ ജെ.മനോജ് എന്നിവർ അറിയിച്ചു. സത്യം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഷിപ്പിങ് ഏജൻസി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT