കല്ലുവാതുക്കലിൽ എലിപ്പനിയും മഞ്ഞപ്പിത്തവും; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
ചാത്തന്നൂർ∙ കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിൽ എലിപ്പനിയും മഞ്ഞപ്പിത്തവും. കഴിഞ്ഞ ദിവസം നടയ്ക്കലിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു. വാർഡ് 22 കുഴിവേലികിഴക്കുംകരയിൽ മൂന്നു കുട്ടികൾക്ക് എലിപ്പനി ബാധിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

ചാത്തന്നൂർ∙ കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിൽ എലിപ്പനിയും മഞ്ഞപ്പിത്തവും. കഴിഞ്ഞ ദിവസം നടയ്ക്കലിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു. വാർഡ് 22 കുഴിവേലികിഴക്കുംകരയിൽ മൂന്നു കുട്ടികൾക്ക് എലിപ്പനി ബാധിച്ചു. മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നടയ്ക്കൽ സ്വദേശിയായ യുവാവാണ് മരിച്ചത്. കുഴിവേലിക്കിഴക്കുംകരയിൽ പതിനാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് എലിപ്പനി ബാധിച്ചത്. ഗുരുതരാവസ്ഥയിൽ എത്തിയ ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
രോഗത്തിന്റെ തീവ്രത കുറഞ്ഞതോടെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റ് രണ്ടു പേരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എലിപ്പനി ബാധ കണ്ടതോടെ ആരോഗ്യ വകുപ്പ് കുഴിവേലിക്കിഴക്കുംകരയിൽ ജാഗ്രത നിർദേശം നൽകി.പനി സർവേയും ബോധവൽക്കരണവും ആരംഭിച്ചു. വെള്ളത്തിൽ നിന്ന് എലിപ്പനി പടരുന്നതെന്നു കണ്ടെത്തിയതിനാൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങുകയോ ഇത്തരം സ്ഥലങ്ങളിൽ കന്നുകാലികളെ കുളിപ്പിക്കുകയോ ചെയ്യരുതെന്നു മുന്നറിയിപ്പു നൽകി.