കൊല്ലം∙ഇന്ത്യൻ കോഫി ഹൗസിലെ രുചിയും ചർച്ചയുമെല്ലാം ഇനി ഓർമ. അഞ്ച് പതിറ്റാണ്ടോളമായി നഗരത്തിലെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ കോഫി ഹൗസ് ഈ 23ന് പ്രവർത്തനം അവസാനിപ്പിക്കും. ജീവനക്കാരുടെ അപര്യാപ്തതയും വരുമാനത്തിലെ കുറവും മൂലം തുടർന്നു പോകാൻ ബുദ്ധിമുട്ടായതോടെയാണ് കോഫി ഹൗസ് പ്രവർത്തനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ഇന്ത്യൻ കോഫി ഹൗസിലെ രുചിയും ചർച്ചയുമെല്ലാം ഇനി ഓർമ. അഞ്ച് പതിറ്റാണ്ടോളമായി നഗരത്തിലെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായിരുന്ന ഇന്ത്യൻ കോഫി ഹൗസ് ഈ 23ന് പ്രവർത്തനം അവസാനിപ്പിക്കും. ജീവനക്കാരുടെ അപര്യാപ്തതയും വരുമാനത്തിലെ കുറവും മൂലം തുടർന്നു പോകാൻ ബുദ്ധിമുട്ടായതോടെയാണ് കോഫി ഹൗസ് പ്രവർത്തനം നിർത്തുന്നത്. പ്രവർത്തനം അവസാനിക്കുന്നത് കാണിച്ചു കോഫി ഹൗസിനു മുന്നിൽ നോട്ടിസ് പതിപ്പിച്ചിട്ടുണ്ട്. 

കഴിഞ്ഞ വർഷം ജൂണിൽ ഇതുപോലെ ഇന്ത്യൻ കോഫി ഹൗസ് അടച്ചു പൂട്ടാൻ തീരുമാനിച്ചിരുന്നു. തുടർന്ന് എം.മുകേഷ് എംഎൽഎ അടക്കമുള്ളവർ ഇടപെട്ട് പ്രവർത്തനം തുടർന്നു പോകുകയായിരുന്നു. അന്നു കൊല്ലത്ത് തന്നെ മറ്റൊരു സ്ഥലം കണ്ടെത്തുന്നത് വരെ തൽസ്ഥാനത്ത് തുടരുമെന്നും പുതിയ നിയമനങ്ങൾ നടത്താൻ ശ്രമിക്കുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ജീവനക്കാരുടെ ക്ഷാമം കടയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിച്ചു തുടങ്ങിയതോടെയാണ് കോഫി ഹൗസ് അടച്ചു പൂട്ടലിലേക്ക് എത്തിയത്.

ADVERTISEMENT

മുൻപ് നാൽപതോളം ജീവനക്കാർ ഉണ്ടായിരുന്ന ഇടത്ത് ഇപ്പോൾ പതിനഞ്ചോളം ജീവനക്കാരാണുള്ളത്. ജീവനക്കാരുടെ അപര്യാപ്തത ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതു ഭക്ഷണം പാകം ചെയ്യുന്നതിലും അടുക്കളയിലുമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി പുതിയ ജീവനക്കാരെ എടുക്കുന്നില്ല. കൊല്ലത്തെ ജീവനക്കാരെ കൊട്ടാരക്കര, ചെങ്ങന്നൂർ, തിരുവനന്തപുരം എന്നീ ഇടങ്ങളിലേക്കു മാറ്റാനാണ് പദ്ധതി. 

ഇന്ത്യൻ കോഫി ഹൗസ് കൊല്ലം ബ്രാഞ്ച് ലാഭകരം അല്ലാത്തതിനാൽ 23–5–2024ൽ പ്രവർത്തനം അവസാനിപ്പിക്കും എന്നറിയിച്ചു പതിപ്പിച്ചിരിക്കുന്ന നോട്ടിസ്. ചിത്രം: മനോരമ

ഓർമയാവുന്ന 59 വർഷങ്ങൾ
ഇന്ത്യൻ കോഫി ഹൗസ് 1965 ജൂലൈ 27നാണ് കൊല്ലത്ത് ആരംഭിക്കുന്നത്. കപ്പലണ്ടിമുക്കിലായിരുന്നു കോഫി ഹൗസ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് മെയിൻ റോഡിലെ കെട്ടിടത്തിലേക്കും അവിടന്നു ഒഴിയേണ്ടി വന്നപ്പോൾ അർച്ചന–ആരാധന തിയറ്റർ സമുച്ചയത്തിലേക്കും മാറുകയായിരുന്നു.

ADVERTISEMENT

2014ൽ ഇവിടേക്കു മാറിയതോടെ വരുമാനത്തിൽ വലിയ ഇടിവുണ്ടായിരുന്നു. പ്രധാന റോഡിൽ നിന്നു മാറിയുള്ള സ്ഥലമായതും പാർക്കിങ് സൗകര്യമില്ലാത്തതുമെല്ലാം കോഫി ഹൗസിലെ പ്രതികൂലമായി ബാധിച്ചിരുന്നു. പ്രതിസന്ധികൾക്കിടയിലും മുന്നോട്ടു പോകുകയായിരുന്ന കോഫി ഹൗസിനു വർഷങ്ങളായി പുതിയ നിയമനം നടക്കാത്തതാണ് വെല്ലുവിളിയായത്. ഒരു കാലത്ത് കൊല്ലത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളുടെയും ചർച്ചകളുടെയും കേന്ദ്രമായിരുന്നു ഇന്ത്യൻ കോഫി ഹൗസ്. 

പൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണം: കോഫി ഹൗസ് കൂട്ടായ്മ
കൊല്ലം ∙ ഇന്ത്യൻ കോഫി ഹൗസിന്റെ കൊല്ലം ബ്രാഞ്ചിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് കോഫി ഹൗസ് കൂട്ടായ്മ. മേഖലയിൽ വേണ്ടത്ര തൊഴിലാളികൾ കടന്നു വരാത്തതിനാലാണ് കോഫി ഹൗസിന്റെ കൊല്ലത്തെ ബ്രാഞ്ച് പൂട്ടുന്നത് എന്നാണ് മാനേജ്മെന്റ് അവകാശപ്പെടുന്നത്. പക്ഷേ നിയമനം നടത്താത്തത് മാനേജ്മെന്റിന്റെ താൽപര്യക്കുറവാണ്. 

ADVERTISEMENT

മതിയായ ജീവനക്കാരെ നിയമിച്ചും രുചികരമായ ഭക്ഷണം വിതരണം ചെയ്തും സൗഹാർദപരമായ പെരുമാറ്റത്തിലൂടെയും അഭിമാനമായ ഈ പ്രസ്ഥാനം മറ്റു ജില്ലകളിലെപ്പോലെ കൊല്ലത്തും നിലനിർത്തണമെന്ന്  കൂട്ടായ്മ ആവശ്യപ്പെട്ടു. സജീവ് പരിശവിള, പി.ജെ.ഷൈൻകുമാർ, ഗോവിന്ദപ്രസാദ്, രാജേഷ് പരവൂർ, സന്തോഷ് കരുനാഗപ്പള്ളി, ഹഷീർ, ലൈജു മാത്യു, അശോക് കുമാർ എന്നിവർ പ്രസംഗിച്ചു.