തെന്മല∙ ഇക്കോ ടൂറിസം മേഖലകളിലേക്ക് വിനോദ സഞ്ചാരികൾ എത്തുന്ന കുളത്തൂപ്പുഴ പാതയോരങ്ങളിൽ വഴിനീളെ മാലിന്യം തള്ളൽ.പാതയ്ക്ക് ഇരുവശത്തുമുള്ള റിഹാബിലിറ്റേഷൻ പ്ലാന്റേഷന്റെ (ആർപിഎൽ) കൂവക്കാട് തോട്ടഭാഗത്തും നെടുവെണ്ണൂർക്കടവ് പാതയോരങ്ങളിലാണ് മാലിന്യം തള്ളൽ. രാത്രിയുടെ മറവിൽ ചാക്കിൽ കെട്ടി തള്ളുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്മല∙ ഇക്കോ ടൂറിസം മേഖലകളിലേക്ക് വിനോദ സഞ്ചാരികൾ എത്തുന്ന കുളത്തൂപ്പുഴ പാതയോരങ്ങളിൽ വഴിനീളെ മാലിന്യം തള്ളൽ.  പാതയ്ക്ക് ഇരുവശത്തുമുള്ള റിഹാബിലിറ്റേഷൻ പ്ലാന്റേഷന്റെ (ആർപിഎൽ) കൂവക്കാട് തോട്ടഭാഗത്തും നെടുവെണ്ണൂർക്കടവ് പാതയോരങ്ങളിലാണ് മാലിന്യം തള്ളൽ. രാത്രിയുടെ മറവിൽ ചാക്കിൽ കെട്ടി തള്ളുന്ന മാലിന്യങ്ങളിൽ മാംസാവശിഷ്ടങ്ങളും കൂടിയായതോടെ ഇവ ചീഞ്ഞഴുകിയുള്ള ദുർഗന്ധം സഹിച്ചു വേണം തെന്മലയിലേക്കും തിരികെയും പോകാൻ. 

ആർപിഎല്ലിന്റെ അതിരിലെ മുൾവേലികൾ തകർന്നതോടെ തോട്ടത്തിലേക്കു കടന്നു കയറിയും മാലിന്യം തള്ളുന്നു.  ചെറിയ കണ്ടെയ്നറിൽ മാംസാവശിഷ്ടങ്ങളും ഉൾപ്പെട്ട മാലിന്യം ആർപിഎൽ തോട്ടം മേഖലയിൽ തള്ളാനുള്ള ശ്രമം മുൻപു നാട്ടുകാർ കയ്യോടെ പിടികൂടിയിരുന്നു. പകർച്ചവ്യാധികൾക്കുള്ള സാധ്യത വർധിച്ചിട്ടും മഴക്കാല ശുചീകരണങ്ങളിൽ പാതയോരങ്ങളിലെ ചീഞ്ഞഴുകുന്ന മാലിന്യങ്ങൾ അധികൃതരുടെ കണ്ണിൽപ്പെട്ടിട്ടില്ല. രാത്രിയിൽ പൊലീസ് പരിശോധന കർശനമാക്കിയാൽ മാലിന്യവുമായി എത്തുന്നവരെ പിടികൂടാമെന്നു നാട്ടുകാർ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT