തിരുമംഗലം ദേശീയപാതയിൽ രണ്ട് അപകടം; കാൽനടയാത്രക്കാരിക്ക് ഗുരുതര പരുക്ക്
ആര്യങ്കാവ്∙ തിരുമംഗലം ദേശീയപാതയിൽ തമിഴ്നാട്ടിൽ നിന്ന് പൂവുമായി എത്തിയ പിക്കപ് ,ഒാട്ടോയെ മറികടക്കുമ്പോൾ നിയന്ത്രണം വിട്ടു കാൽനടയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം പാതയോരത്തെ ഒാടയിലേക്കു മറിഞ്ഞു. ശ്രീധർമശാസ്താ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരി അഖിൽ ഭവനിൽ ഇന്ദിരയ്ക്ക് (64) അപകടത്തിൽ ഗുരുതര

ആര്യങ്കാവ്∙ തിരുമംഗലം ദേശീയപാതയിൽ തമിഴ്നാട്ടിൽ നിന്ന് പൂവുമായി എത്തിയ പിക്കപ് ,ഒാട്ടോയെ മറികടക്കുമ്പോൾ നിയന്ത്രണം വിട്ടു കാൽനടയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം പാതയോരത്തെ ഒാടയിലേക്കു മറിഞ്ഞു. ശ്രീധർമശാസ്താ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരി അഖിൽ ഭവനിൽ ഇന്ദിരയ്ക്ക് (64) അപകടത്തിൽ ഗുരുതര പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12ന് ക്ഷേത്രം കവലയ്ക്കും എക്സൈസ് ചെക്പോസ്റ്റിനും മധ്യേയായിരുന്നു അപകടം. ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്ദിരയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ഇന്നലെ പുലർച്ചെ ആറിന് പാലരുവി കവലയിൽ ഉണ്ടായ മറ്റൊരപകടത്തിൽ കാർ വൈദ്യുത തൂണിൽ ഇടിച്ചു. ആളപായമില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തെങ്കാശിയിലേക്കു പോകുകയായിരുന്നു കാർ. പഴയ വിൽപന നികുതി ചെക്പോസ്റ്റ് കവല മുതൽ മോട്ടർ വെഹിക്കിൾ ചെക്പോസ്റ്റ് കവല വരെ ദേശീയപാതയിൽ അപകടസാധ്യത വർധിച്ചിട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല.
വീതി കുറവായ ക്ഷേത്രം കവലയിൽ പൊലീസ് സഹായ കേന്ദ്രം ഉണ്ടായിട്ടും അമിതവേഗം തടയാനും നടപടിയില്ല. കോട്ടവാസൽ മുതൽ വിൽപന നികുതിയുടെ പഴയ ചെക്പോസ്റ്റ് കവല വരെ വീതി കുറവായ കൊടുംവളവുകളിലും അപകടസാധ്യത വർധിച്ചിരിക്കുകയാണ്. കോട്ടവാസൽ മുതൽ തെന്മല പത്തേക്കർ വരെ ദേശീയപാതയിൽ അപകടം വർധിച്ചിട്ടും സുരക്ഷ ഒരുക്കാൻ നടപടിയില്ല. സ്കൂൾ തുറക്കാനിരിക്കെ പൂവണ്ടികളുടെയും ടോറസ് ലോറികളുടെയും അമിതവേഗത്തിനു തടയിട്ടില്ലെങ്കിൽ ദേശീയപാതയിലെ ഗതാഗതം ഭീതിയിലാകും.