മരം മുറിച്ചിട്ട് മാസങ്ങൾ; തടി നീക്കിയില്ല
പുനലൂർ ∙ മലയോര ഹൈവേയിൽ പുനലൂർ അടുക്കളമൂലയ്ക്കും ചുടുകട്ട ജംക്‌ഷനും മധ്യേയുള്ള കൂറ്റൻ മരങ്ങൾ മുറിച്ച് 11മാസം പിന്നിട്ടിട്ടും റോഡിൽ നിന്നും തടി നീക്കാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. പോയ ആഴ്ചകളിൽ വാഹനങ്ങൾ തടിയിലിടിച്ച് മറിഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ ജൂലൈയിൽ റോഡരികിൽ നിന്ന കൂറ്റൻ ആഞ്ഞിലി

പുനലൂർ ∙ മലയോര ഹൈവേയിൽ പുനലൂർ അടുക്കളമൂലയ്ക്കും ചുടുകട്ട ജംക്‌ഷനും മധ്യേയുള്ള കൂറ്റൻ മരങ്ങൾ മുറിച്ച് 11മാസം പിന്നിട്ടിട്ടും റോഡിൽ നിന്നും തടി നീക്കാത്തത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. പോയ ആഴ്ചകളിൽ വാഹനങ്ങൾ തടിയിലിടിച്ച് മറിഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ റോഡരികിൽ നിന്ന കൂറ്റൻ ആഞ്ഞിലി കാറ്റിൽ കടപുഴകി വീണ് സമീപത്തെ ഓഡിറ്റോറിയവും മതിലും തകർന്നിരുന്നു. ഇതേത്തുടർന്ന് കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) അധികൃതരുടെ മേൽനോട്ടത്തിൽ ഇവിടെയുണ്ടായിരുന്ന അപകട നിലയിലുള്ള മറ്റു കൂറ്റൻ മരങ്ങൾ കൂടി മുറിച്ചുനീക്കി.
എന്നാൽ കടപുഴകിയ മരത്തിന്റെയും മുറിച്ചുനീക്കിയ മരങ്ങളുടെയും തടി റോഡിന്റെ വശത്ത് തന്നെ ഉപേക്ഷിച്ചു. ഇവ ഇവിടെനിന്നും നീക്കാൻ നടപടിയുണ്ടായില്ല. ഇപ്പോൾ ഇവയുടെ മുകളിലൂടെ തോട്ടപ്പയർ കൂടി വളർന്നതോടെ ഇവിടെ തടി കിടപ്പുണ്ടെന്ന് വാഹനമോടിക്കുന്നവർക്ക് അറിയാനാകുന്നില്ല. രാത്രിയിലാണ് കൂടുതൽ അപകടം. റോഡിലേക്ക് തോട്ടപ്പയർ വളർന്നിറങ്ങിയതിനാൽ റോഡിന്റെ വീതിയും ഡ്രൈവർമാർക്ക് കാണാനാകുന്നില്ല. ഉപേക്ഷിക്കപ്പെട്ട തടികൾ മഴയും വെയിലുമേറ്റ് നശിച്ചുതുടങ്ങുന്നതായും ആക്ഷേപമുണ്ട്.