ബോട്ട് നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ച് കയറി
അഞ്ചാലുംമൂട് ∙ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് ജെട്ടിയിലേക്ക് അടുപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കായൽ കരയിലേക്ക് ഇടിച്ചു കയറി. വേഗം കുറയ്ക്കുന്നതിനിടെ ദിശ തെറ്റി ബോട്ടിന്റെ മുൻവശം കായൽ കരയിലെ മൺ തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ ഉച്ചയോടെ അഷ്ടമുടി വള്ളകടവിലാണ്

അഞ്ചാലുംമൂട് ∙ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് ജെട്ടിയിലേക്ക് അടുപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കായൽ കരയിലേക്ക് ഇടിച്ചു കയറി. വേഗം കുറയ്ക്കുന്നതിനിടെ ദിശ തെറ്റി ബോട്ടിന്റെ മുൻവശം കായൽ കരയിലെ മൺ തിട്ടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ ഉച്ചയോടെ അഷ്ടമുടി വള്ളകടവിലാണ് സംഭവം. യാത്രക്കാരുമായി വള്ളക്കടവ് ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കുന്നതിനായി വേഗം കുറച്ചെത്തിയപ്പോൾ ദിശ തെറ്റി ബോട്ടിന്റെ മുൻവശം കരയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മുൻവശം മൺ തിട്ടയിലേക്ക് ഉറച്ചതോടെ ബോട്ട് പിന്നോട്ടെടുക്കാനും സാധിച്ചില്ല. തുടർന്ന് നാട്ടുകാരും ജീവനക്കാരും ചേർന്ന് ബോട്ടിന്റെ മുൻവശം തള്ളിയിറക്കിയതോടെയാണ് യാത്ര തുടരാനായത്. സംഭവ സമയത്ത് 2 യാത്രക്കാരും ജീവനക്കാരും മാത്രമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിന്റെ മുൻ വശത്ത് ചെറിയ തോതിൽ കേടുപാട് സംഭവിച്ചു.