കരുനാഗപ്പള്ളി ∙ 13 വയസ്സുകാരനെ മർദിച്ച് ഗുരുതരമായി പരുക്കേൽ‍പിച്ച കേസിൽ അയണിവേലിക്കുളങ്ങര കോഴിക്കോട് ചാലിൽ തെക്കതിൽ ജമാലുദീൻ കുഞ്ഞിനെ അറസ്റ്റ് ചെയ്തു. സംരക്ഷണ ചുമതലയുള്ള പ്രതി കഴിഞ്ഞ തിങ്കൾ രാത്രി 10.30 ന് തന്റെ നിർദേശങ്ങൾ കുട്ടി അനുസരിച്ചില്ലെന്ന് ആരോപിച്ചാണ് മർദിച്ചതെന്നു പൊലീസ് പറഞ്ഞു. കേബിൾ വയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുനാഗപ്പള്ളി ∙ 13 വയസ്സുകാരനെ മർദിച്ച് ഗുരുതരമായി പരുക്കേൽ‍പിച്ച കേസിൽ അയണിവേലിക്കുളങ്ങര കോഴിക്കോട് ചാലിൽ തെക്കതിൽ ജമാലുദീൻ കുഞ്ഞിനെ അറസ്റ്റ് ചെയ്തു. സംരക്ഷണ ചുമതലയുള്ള പ്രതി കഴിഞ്ഞ തിങ്കൾ രാത്രി 10.30 ന് തന്റെ നിർദേശങ്ങൾ കുട്ടി അനുസരിച്ചില്ലെന്ന് ആരോപിച്ചാണ് മർദിച്ചതെന്നു പൊലീസ് പറഞ്ഞു. കേബിൾ വയർ കൊണ്ട് തോളിലും പുറത്തും അടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. കുട്ടി കരഞ്ഞപ്പോൾ വായിൽ തോർത്ത് തിരുകിയ ശേഷം സൈക്കിൾ പൂട്ടി വയ്ക്കാൻ ഉപയോഗിക്കുന്ന ചങ്ങല കൊണ്ട് കൈ ജനൽ കമ്പിയിൽ കെട്ടുകയും കേബിൾ വയർ കൊണ്ട് മാരകമായി മർദിക്കുകയുമായിരുന്നു.

കുട്ടിയുടെ കഴുത്തിന്റെ അസ്ഥിക്ക് മർദനത്തിൽ പൊട്ടലുണ്ടായി. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിതിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ഷിജു, ഷാജിമോൻ, റഹീം, എഎസ്ഐ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് ജമാലുദീൻ കുഞ്ഞിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT