ഭാര്യയ്ക്കെതിരെ കേസ് എടുത്തില്ല; ഗൃഹനാഥൻ പൊലീസ് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്തു
കടയ്ക്കൽ ∙ ഭാര്യയ്ക്കെതിരെ കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച ഭർത്താവ് ചിതറയിൽ പൊലീസ് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്തു. തുടർന്ന് ചിതറ പുതുശ്ശേരി ലളിത ഭവനിൽ ധർമദാസിനെ (52) പൊലീസ് പിടികൂടി.ഇന്നലെ രാവിലെയാണു സംഭവം. വസ്തു വിൽപന നടത്തിയ 3 ലക്ഷം രൂപ ഭാര്യ പോസ്റ്റ് ഓഫിസിൽ മക്കളുടെ പേരിൽ നിക്ഷേപിച്ചു.

കടയ്ക്കൽ ∙ ഭാര്യയ്ക്കെതിരെ കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ച ഭർത്താവ് ചിതറയിൽ പൊലീസ് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്തു. തുടർന്ന് ചിതറ പുതുശ്ശേരി ലളിത ഭവനിൽ ധർമദാസിനെ (52) പൊലീസ് പിടികൂടി. ഇന്നലെ രാവിലെയാണു സംഭവം. വസ്തു വിൽപന നടത്തിയ 3 ലക്ഷം രൂപ ഭാര്യ പോസ്റ്റ് ഓഫിസിൽ മക്കളുടെ പേരിൽ നിക്ഷേപിച്ചു.
എന്നാൽ, പണം തട്ടിയെടുത്തു എന്നാരോപിച്ചു ധർമദാസ് ചിതറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസെടുക്കണമെന്ന വാശിയിലായി ഇയാൾ. പൊതുപ്രവർത്തകർ ഇടപെട്ടിട്ടും പ്രശ്നത്തിനു പരിഹാരം ഉണ്ടായില്ല. ഇന്നലെ രാവിലെ സ്റ്റേഷനിൽ എത്തിയ ധർമദാസ് കയ്യിൽ കരുതിയിരുന്ന കമ്പി കൊണ്ടു പൊലീസ് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. തുടർന്നു ബഹളം ഉണ്ടാക്കിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.