തെന്മല∙ തൊഴിലാളി സമരത്തെ തുടർന്നു 10 ദിവസമായി നിലച്ച ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ പരപ്പാർ അണക്കെട്ടു തടാകത്തിലെ കുട്ടവഞ്ചി സവാരി ഇന്നു മുതൽ പുനരാരംഭിക്കാൻ ഒത്തുതീർപ്പു ചർച്ചയിൽ തീരുമാനം.പള്ളംവെട്ടി മണ്ണണ തടാകത്തിൽ കുട്ടവഞ്ചി സവാരി ചെയ്യുന്ന 5 തൊഴിലാളികൾക്കു വഞ്ചിയിലെ ജോലിക്കു പുറമേ അധിക ജോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്മല∙ തൊഴിലാളി സമരത്തെ തുടർന്നു 10 ദിവസമായി നിലച്ച ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ പരപ്പാർ അണക്കെട്ടു തടാകത്തിലെ കുട്ടവഞ്ചി സവാരി ഇന്നു മുതൽ പുനരാരംഭിക്കാൻ ഒത്തുതീർപ്പു ചർച്ചയിൽ തീരുമാനം. പള്ളംവെട്ടി മണ്ണണ തടാകത്തിൽ കുട്ടവഞ്ചി സവാരി ചെയ്യുന്ന 5 തൊഴിലാളികൾക്കു വഞ്ചിയിലെ ജോലിക്കു പുറമേ അധിക ജോലി നൽകിയതിനെ തുടർന്നായിരുന്നു സമരം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കുട്ടവഞ്ചി സവാരി ജോലിക്കു ശേഷം ശെന്തുരുണി സങ്കേതം ഒ‍ാഫിസിലും അധിക ജോലി നൽകിയതായിരുന്നു പ്രതിഷേധത്തിനു കാരണം.

സമരം തുടങ്ങിയ തൊഴിലാളികൾ കുട്ടവഞ്ചികൾ കരയ്ക്കു കയറ്റി വച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2ന് ശെന്തുരുണി വന്യജീവി സങ്കേതം റേഞ്ച് ഓഫിസറുമായി തൊഴിലാളികൾ നടത്തിയ ഒത്തുതീർപ്പിൽ അധിക ജോലി ചെയ്യണമെന്ന തീരുമാനം പിൻവലിച്ചതോടെയാണു സമരം അവസാനിപ്പിച്ചത്. കുട്ടവഞ്ചി സവാരി ചെയ്യാൻ നിരവധി പേർ പള്ളംവെട്ടി മണ്ണണയിൽ എത്തിയിരുന്നെങ്കിലും സമരത്തെ തുടർന്നു സഞ്ചാരികൾ നിരാശരായി മടങ്ങിയിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT