കൊല്ലം ∙ യാത്രാനിരക്ക് പ്രദർശിപ്പിക്കാത്ത സ്വകാര്യ ബസ് ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ എൻ.ദേവീദാസ്. വിദ്യാർഥികളുടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചു കൂടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കോളജുകൾ, ഐടിസി, പോളിടെക്‌നിക് പ്രതിനിധികൾ, സ്വകാര്യബസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ യാത്രാനിരക്ക് പ്രദർശിപ്പിക്കാത്ത സ്വകാര്യ ബസ് ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ എൻ.ദേവീദാസ്. വിദ്യാർഥികളുടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചു കൂടിയ  യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ കോളജുകൾ, ഐടിസി, പോളിടെക്‌നിക് പ്രതിനിധികൾ, സ്വകാര്യബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ, പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.  കലക്ടർ നൽകിയ നിർദേശങ്ങൾ. 

∙ എല്ലാ സ്വകാര്യ ബസുകളിലും കൺസഷൻ നിരക്ക്, സമയക്രമം, പരാതി ബോധിപ്പിക്കാനുള്ള നമ്പർ എന്നിവ പ്രദർശിപ്പിക്കണം. 
∙ വിദ്യാർഥികൾക്ക് യാത്രാ ഇളവ് അനുവദിക്കുന്നത് 27 വയസ്സു വരെ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. 
∙ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ഐഡി കാർഡ് അതത് ആർടിഒ, ജോയിന്റ് ആർടിഒമാരിൽ നിന്നു ലഭിക്കും.
∙ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള സ്‌കൂൾ കുട്ടികൾക്കും ഐടിസി, പോളിടെക്‌നിക് എൻജിനീയറിങ് എന്നീ  സാങ്കേതിക കോഴ്‌സുകൾ പഠിക്കുന്ന കുട്ടികൾക്കും കോളജ് വിദ്യാർഥികൾക്കും സ്ഥാപന മേധാവികൾ നൽകുന്ന ഐഡി കാർഡ് ഉപയോഗിച്ചു യാത്രാ ഇളവ് അനുവദിക്കും.
∙ വിദ്യാഭ്യാസ സ്ഥാപനം മുതൽ വിദ്യാർഥിയുടെ താമസസ്ഥലം വരെ പരമാവധി 40 കിലോമീറ്റർ  യാത്രാ ഇളവ് ലഭിക്കും. 
∙ എല്ലാ സ്വകാര്യബസ് ജീവനക്കാരും വിദ്യാർഥികൾക്ക് സുഗമമായ യാത്ര ഉറപ്പു വരുത്തേണ്ടതും അർഹമായ എല്ലാ വിദ്യാർഥികൾക്കും കൺസഷൻ നൽകേണ്ടതുമാണ്. 
∙ കൺസഷൻ സമയപരിധി രാവിലെ 6 മുതൽ വൈകിട്ട് 7 വരെയായി അനുവദിക്കണം. 

ADVERTISEMENT

പരാതികൾ അറിയിക്കാം
യാത്രാ കൺസഷനുമായി ബന്ധപ്പെട്ട പരാതികൾ 0474-2993335 നമ്പറിൽ അറിയിക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT