രാവിലെ ഡോക്ടറെ കാണാൻ എത്തിയവരെ വരവേറ്റതു മൂർഖൻ കുഞ്ഞ് !
കഴുതുരുട്ടി ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 10നു ഡോക്ടറെ കാണാൻ എത്തിയവരെ വരവേറ്റതു മൂർഖൻ കുഞ്ഞ്. ഡോക്ടറുടെ മുറിയുടെ മുൻപിൽ മൂലയിൽ ആയി വാസം ഉറപ്പിച്ച മൂർഖൻ കുഞ്ഞിനെ കണ്ടതോടെ ആശുപത്രിയിൽ എത്തിയവർ പരിഭാന്ത്രരായി. ആട്ടി ഓടിക്കാൻ ശ്രമിച്ചപ്പോൾ പത്തി വിരിച്ചതോടെ ശ്രമം ഉപേക്ഷിച്ചു. വനം വകുപ്പിനെ

കഴുതുരുട്ടി ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 10നു ഡോക്ടറെ കാണാൻ എത്തിയവരെ വരവേറ്റതു മൂർഖൻ കുഞ്ഞ്. ഡോക്ടറുടെ മുറിയുടെ മുൻപിൽ മൂലയിൽ ആയി വാസം ഉറപ്പിച്ച മൂർഖൻ കുഞ്ഞിനെ കണ്ടതോടെ ആശുപത്രിയിൽ എത്തിയവർ പരിഭാന്ത്രരായി. ആട്ടി ഓടിക്കാൻ ശ്രമിച്ചപ്പോൾ പത്തി വിരിച്ചതോടെ ശ്രമം ഉപേക്ഷിച്ചു. വനം വകുപ്പിനെ അറിയിച്ചതിനെത്തുടർന്ന് അഞ്ചൽ വനം ദ്രുതകർമസേന എത്തി മൂർഖനെ കുപ്പിയിലാക്കി കൊണ്ടുപോയി.
ആശുപത്രിയുടെ പിന്നിലായാണു വനവും കഴുതുരുട്ടി ആറും. ഇവിടെ നിന്നാകാം മൂർഖൻ കുഞ്ഞ് ആശുപത്രിയിൽ എത്തിയതെന്നാണു നിഗമനം. ആര്യങ്കാവ് പഞ്ചായത്തിലെ വിവിധ ജനവാസ മേഖലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി പാമ്പുകളുടെ സാന്നിധ്യം കൂടിയിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.