ശാസ്താംകോട്ട ∙ അടിവസ്ത്രം മാത്രം ധരിച്ചു കാരാളിമുക്കിലെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ കള്ളൻ തുണിക്കടയിൽ കയറി പുതുവസ്ത്രങ്ങൾ ധരിച്ചു കടന്നുകളഞ്ഞു. ഇന്നലെ പുലർച്ചെ 2നാണു സംഭവം. ശാസ്താംകോട്ട – ചവറ പ്രധാന പാതയിലെ കാരാളിമുക്ക് ജംക്‌ഷനിൽ അര കിലോമീറ്ററിനുള്ളിലെ 7 കടകളിൽ ആണു കള്ളൻ എത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാസ്താംകോട്ട ∙ അടിവസ്ത്രം മാത്രം ധരിച്ചു കാരാളിമുക്കിലെ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച നടത്തിയ കള്ളൻ തുണിക്കടയിൽ കയറി പുതുവസ്ത്രങ്ങൾ ധരിച്ചു കടന്നുകളഞ്ഞു. ഇന്നലെ പുലർച്ചെ 2നാണു സംഭവം. ശാസ്താംകോട്ട – ചവറ പ്രധാന പാതയിലെ കാരാളിമുക്ക് ജംക്‌ഷനിൽ അര കിലോമീറ്ററിനുള്ളിലെ 7 കടകളിൽ ആണു കള്ളൻ എത്തിയത്. മുല്ലമംഗലം ബിരിയാണി സ്റ്റോഴ്സിന്റെ ചില്ലുവാതിൽ തകർത്തപ്പോൾ കള്ളന്റെ കാൽ മുറിഞ്ഞു രക്തം വാർന്നു. ഇവിടെ 50000 രൂപയുടെ നഷ്ടമുണ്ടായി. ഇതിനോടു ചേർന്നുള്ള മുല്ലമംഗലം ടെക്സ്റ്റൈൽസിൽ കയറിയാണു വേഷം മാറിയത്. വഴിയോരക്കട, ഫ്രണ്ട്സ് ഹോട്ടൽ, ഭാരത് ബേക്കറി എന്നിവിടങ്ങളിലും കവർച്ച നടത്തി. ആകെ ഒരു ലക്ഷത്തോളം രൂപ നഷ്ടമായെന്നാണു വ്യാപാരികളുടെ പരാതി.

ഇടനേരം ഹോട്ടൽ, പട്ടാഴി മെറ്റൽസ് എന്നിവയുടെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അർധരാത്രിയിൽ മാമ്പുഴ ജംക്‌ഷനു സമീപമുള്ള വീട്ടിലും കവർച്ചാശ്രമം ഉണ്ടായെന്നു പരാതിയുണ്ട്. വീടിന്റെ പരിസരത്തു കള്ളന്റെ വസ്ത്രങ്ങൾ ഉപേക്ഷിച്ച നിലയിൽ രാവിലെ കണ്ടെത്തി. തുടർന്നു മുഖം മറയ്ക്കാതെ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ കള്ളൻ കാരാളിമുക്കിൽ കടകളുടെ പൂട്ടുകൾ ഇരുമ്പ് മൺവെട്ടി ഉപയോഗിച്ചു തകർത്ത ശേഷം കവർച്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തു പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ചു. സമാനരീതിയിൽ കവർച്ച നടത്തുന്നവരുടെ പട്ടിക തയാറാക്കി ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തുന്നതിന് അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് പറഞ്ഞു.