കൊല്ലം ജില്ലയിൽ ഇന്ന് (04-07-2024); അറിയാൻ, ഓർക്കാൻ
താലൂക്ക്ആശുപത്രിയിൽ താൽക്കാലിക ഒഴിവ് കരുനാഗപ്പള്ളി ∙ താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രഫർ, ഡയാലിസിസ് ടെക്നിഷ്യൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 41 വയസ്സാണ് പ്രായപരിധി. ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം 8
താലൂക്ക്ആശുപത്രിയിൽ താൽക്കാലിക ഒഴിവ് കരുനാഗപ്പള്ളി ∙ താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രഫർ, ഡയാലിസിസ് ടെക്നിഷ്യൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 41 വയസ്സാണ് പ്രായപരിധി. ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം 8
താലൂക്ക്ആശുപത്രിയിൽ താൽക്കാലിക ഒഴിവ് കരുനാഗപ്പള്ളി ∙ താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രഫർ, ഡയാലിസിസ് ടെക്നിഷ്യൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 41 വയസ്സാണ് പ്രായപരിധി. ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം 8
താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ഒഴിവ്
കരുനാഗപ്പള്ളി ∙ താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രഫർ, ഡയാലിസിസ് ടെക്നിഷ്യൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
41 വയസ്സാണ് പ്രായപരിധി. ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം 8 ന് രാവിലെ 10.30 നും, ലാബ് ടെക്നിഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖം 8 ന് ഉച്ചയ്ക്ക് 2.30 നും നടക്കും.
റേഡിയോഗ്രഫർ അഭിമുഖം 10 ന് രാവിലെ 10.30 നും ഡയാലിസിസ് ടെക്നിഷ്യൻ അഭിമുഖം 10 ന് 11.30 നും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അഭിമുഖം 10 ന് 2.30 നും നടക്കും.
ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അഭിമുഖം നടക്കുന്ന തീയതികളിൽ താലൂക്ക് ആശുപത്രിയിൽ നേരിട്ട് ഹാജരാകണമെന്നു ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
അധ്യാപക ഒഴിവ്
കൊല്ലം ∙ കേരള യൂണിവേഴ്സിറ്റിയുടെ കൊല്ലം മുളങ്കാടകം യുഐടിയിൽ കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഇംഗ്ലിഷ്, ഹിന്ദി, മലയാളം, മാത്തമാറ്റിക്സ്, ജർമൻ വിഷയങ്ങളിലെ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 10നു മുൻപ് അപേക്ഷ സമർപ്പിക്കണം.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ശ്രീനാരായണഗുരു കോളജ് ഓഫ് ലീഗൽ സ്റ്റഡീസിൽ ഈ അധ്യയന വർഷത്തെ പഞ്ചവത്സര ബിഎ/ബിബിഎ/ബികോം എൽഎൽബി കോഴ്സ് മാനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം കോളജ് ഓഫിസിൽ നിന്നു ലഭ്യമാണ്. 0474 2747770.
കൊല്ലം∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എംബിഎ കോഴ്സ് നടത്തും. എല്ലാ സെമസ്റ്ററിലും ഒരാഴ്ചത്തെ ദേശീയ-രാജ്യാന്തര പഠനയാത്രകൾ ഉൾപ്പെടും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - എട്ട്. വിവരങ്ങൾക്ക്: https://ildm.kerala.gov.in/, ildm.revenue@gmail.com, ഫോൺ : 8547610005, 8547610006
കൊല്ലം∙ എസ്ആർസി കമ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം എസ്ആർസി ഓഫിസിൽ ലഭിക്കും അവസാന തീയതി - 20. ഫോൺ - 9846033001.
സ്പോട് അഡ്മിഷൻ
കൊല്ലം ∙ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ നാളെ രാവിലെ 9ന് കോളജിൽ നടക്കും. നിലവിൽ ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പുതുതായി അപേക്ഷ സമർപ്പിക്കുന്നവർക്കും പങ്കെടുക്കാം. www.polyadmission.org/let 8281811074, 8075234094, 9188590801.
ധനസഹായം
കൊല്ലം∙ എസ്എസ്എൽസി. പ്ലസ് ടൂ, ഡിഗ്രി, പിജി കോഴ്സുകൾ കഴിഞ്ഞ അധ്യയന വർഷത്തിൽ ആദ്യാവസരത്തിൽ ഉയർന്ന മാർക്കോടെ വിജയിച്ച പട്ടിക വർഗ വിദ്യാർഥികൾക്ക് പട്ടിക വർഗ വികസന വകുപ്പിൽ നിന്നു പ്രോത്സാഹന ധനസഹായം നൽകും. പേര്, മേൽ വിലാസം, ജാതി, വിജയിച്ച കോഴ്സ്, റജിസ്റ്റർ നമ്പർ, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ്, പഠിച്ചിരുന്ന സ്ഥാപനത്തിന്റെ മേൽവിലാസം എന്നിവ രേഖപ്പെടുത്തി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ജാതി സർട്ടിഫിക്കറ്റ്, വിദ്യാർഥിയുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ സഹിതം 25 ന് മുൻപ് ജില്ലാ പട്ടികവർഗ വികസന ഓഫിസർ, ജില്ലാ പട്ടികവർഗ വികസന ഓഫിസ്. മിനി സിവിൽ സ്റ്റേഷൻ, രണ്ടാം നില, പുനലൂർ.പി.ഒ., പിൻ 691305 മേൽവിലാസത്തിൽ ലഭ്യമാക്കണം. ഫോൺ -0475 2222353.
ഐടിഐ പ്രവേശനം
കൊല്ലം ∙ മനയിൽകുളങ്ങര ഗവ.വനിത ഐടിഐ പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെ വരെ സ്വീകരിക്കും. itiadmissions.kerala.gov.in വെബ്സൈറ്റ് വഴി 100 രൂപ ഫീസടച്ച് അപേക്ഷിക്കാം. അപേക്ഷ അയയ്ക്കുന്നതിനൊപ്പം അടുത്തുള്ള സർക്കാർ ഐടിഐയിൽ എത്തി ഈ മാസം 10നകം സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കുകയും വേണം. 0474–27937714.
തീയതി നീട്ടി
കൊല്ലം∙ ചന്ദനത്തോപ്പ് സർക്കാർ ബേസിക് സെന്ററിൽ എൻസിവിടി ട്രേഡുകളിലേക്ക് എസ്എസ്എൽസി പാസായവരിൽ നിന്ന് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി 5 വരെ നീട്ടി. https://itiadmissions.kerala.gov.in, https://det.kerala.gov.in മുഖേനയും അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനായി അടുത്തുള്ള സർക്കാർ ഐടിഐയിൽ 10ന് അകം ഹാജരാകണം. ഫോൺ - 0474-2713099.
സിറ്റിങ് 18ന്
കൊല്ലം∙ സംസ്ഥാന വിവരാവകാശ കമ്മിഷൻ 18ന് കൊല്ലത്ത് സിറ്റിങ് നടത്തും. ജില്ലയിൽ നിന്നുള്ള രണ്ടാം അപ്പീൽ ഹർജികളിൽ നോട്ടിസ് ലഭിച്ച പൊതുബോധന ഓഫിസർമാരും അപ്പീൽ അധികാരികളും പരാതിക്കാലത്തെ എസ്പിഐഒമാരും ഹർജിക്കാരും പങ്കെടുക്കണം.
സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ ഡോ.എ.അബ്ദുൽ ഹക്കീമിന്റെയും ടി.കെ രാമകൃഷ്ണന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുക്കുക. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11 ന് തെളിവെടുപ്പ് ആരംഭിക്കും. അറിയിപ്പ് ലഭിച്ചവർ 10.45 ന് ഹാജരാകണമെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു.
ക്ഷേമനിധി കുടിശിക
കൊല്ലം∙ കേരള ഓട്ടോ മൊബൈൽ വർക്‌ഷോപ് തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമെടുത്ത ശേഷം അംശാദായം ഒടുക്കുന്നതിൽ മൂടക്കം വരുത്തിയിട്ടുള്ള തൊഴിലാളികൾക്ക് കുടിശിക ഒടുക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. ഫോൺ -0474-2749334.
ഇൻഷുറൻസ് പദ്ധതി
കൊല്ലം∙ മത്സ്യ ബന്ധന യാനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയുടെ ഭാഗമായി മോട്ടർ ഘടിപ്പിച്ച് മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്ന കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള സംസ്ഥാനത്തെ പരമ്പരാഗത മത്സ്യബന്ധന യാന ഉടമകൾക്ക് അപേക്ഷിക്കാം. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും 20നകം അതത് മത്സ്യഭവനുകളിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് കൊല്ലം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം ഫോൺ- 0474 2792850.
ഫിഷ് ബോക്‌സ് പദ്ധതി
കൊല്ലം∙ ഇൻസുലേറ്റഡ് ഫിഷ് ബോക്‌സ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ബഹുദിന ആഴക്കടൽ മത്സ്യബന്ധനത്തിലേർപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷിക്കാം. 75 ശതമാനം സർക്കാർ ധനസഹായവും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ 20നകം അതത് മത്സ്യഭവനുകളിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് കൊല്ലം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഫോൺ : 0474 2792850.
പരിശീലനം
കൊല്ലം∙ മത്സ്യബന്ധന യാനങ്ങളിലെ സ്രാങ്കുമാർക്കുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ജില്ലയിൽ നിന്ന് എട്ടാം ക്ലാസ് വരെയെങ്കിലും പഠിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 21-55. റജിസ്റ്റർ ചെയ്ത മത്സ്യബന്ധന യാനങ്ങളിൽ സ്രാങ്ക്/എൻജിൻ ഡ്രൈവറായി രണ്ട് വർഷത്തെയോ അല്ലെങ്കിൽ ഡെക്ക് ഹാൻഡായി അഞ്ച് വർഷത്തെയോ പരിചയം ഉള്ളവരായിരിക്കണം. അപേക്ഷ 15ന് അകം അതത് മത്സ്യഭവനുകളിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഫോൺ: 0474 2792850.
ധനസഹായം നൽകും
കൊല്ലം∙ സസ്റ്റെയ്നബിൾ മറൈൻ ഫിഷിങ് പ്രാക്ടീസ് പദ്ധതിയുടെ ഭാഗമായി ട്രോൾ നെറ്റ് ഉപയോഗിക്കുന്ന യന്ത്രവത്കൃത യാനങ്ങൾക്ക് 30 ശതമാനം സർക്കാർ ധനസഹായത്തോടു കൂടി സ്‌ക്വയർ മെഷ് കോഡൻഡ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷ 20ന് അകം അതത് മത്സ്യഭവനുകളിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഫോൺ: 0474 2792850.
മസ്റ്ററിങ് നടത്തണം
കൊല്ലം∙ കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ നിന്നും പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളും ഓഗസ്റ്റ് 24ന് അകം വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ കെൽട്രോണിൽ മോണ്ടിസോറി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, എന്നീ കോഴ്‌സിലേയ്ക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടൗൺ അതിർത്തി, കൊല്ലം, ഫോൺ :8547631061, 0474 2731061. കെൽട്രോണിൽ മോണ്ടിസോറി അധ്യാപക പരിശീലനത്തിൽ വനിതകൾക്ക് പ്രായപരിധിയില്ല.
കർഷകസഭ നാളെ
കൊല്ലം ∙ തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ചു കോർപറേഷൻ കൃഷിഭവൻ നാളെ രാവിലെ 10 മുതൽ കൊല്ലം സ്റ്റേഡിയം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൃഷിഭവനിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും സംഘടിപ്പിക്കും. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ഞാറ്റുവേലച്ചന്തയിൽ കാർഷിക ഉൽപന്നങ്ങൾ, കൃഷിക്കൂട്ടങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങൾ, പച്ചക്കറി തൈകൾ, തെങ്ങിൻ തൈകൾ, ഫലവൃക്ഷ തൈകൾ, എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാകും. കൂടാതെ വിവിധയിനം കൂണുകൾ, കൂണുൽപന്നങ്ങൾ, ചെറുതേൻ, പെരുന്തേൻ, തേനുൽപന്നങ്ങൾ, ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങൾ, ഇൻഡോർ പ്ലാന്റ്സ്, കീടനാശിനികൾ, വളങ്ങൾ, എന്നിവയും വാങ്ങാം.