കെ. രവീന്ദ്രനാഥൻ നായരുടെ വീട്ടിലെത്തി സുരേഷ് ഗോപി
കൊല്ലം ∙ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെ.രവീന്ദ്രനാഥൻ നായരുടെ വീട് സന്ദർശിച്ചു. കൊല്ലത്തിന്റെ പ്രിയങ്കരനായ നിർമാതാവും മുതലാളിയുമായിരുന്ന അച്ചാണി രവിയുടെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. ചരമ വാർഷിക പരിപാടിക്ക് എത്താൻ കഴിയാത്തതിനാലാണ് അദ്ദേഹം ഇന്നലെ സുരേഷ് ഗോപി വീട്ടിലെത്തിയത്. മകൾ ഭാഗ്യ സുരേഷ്, മരുമകൻ

കൊല്ലം ∙ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെ.രവീന്ദ്രനാഥൻ നായരുടെ വീട് സന്ദർശിച്ചു. കൊല്ലത്തിന്റെ പ്രിയങ്കരനായ നിർമാതാവും മുതലാളിയുമായിരുന്ന അച്ചാണി രവിയുടെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. ചരമ വാർഷിക പരിപാടിക്ക് എത്താൻ കഴിയാത്തതിനാലാണ് അദ്ദേഹം ഇന്നലെ സുരേഷ് ഗോപി വീട്ടിലെത്തിയത്. മകൾ ഭാഗ്യ സുരേഷ്, മരുമകൻ ശ്രേയസ്സ് മോഹൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. കെ.രവീന്ദ്രനാഥൻ നായരുടെ മക്കളായ പ്രതാപ് ആർ.നായർ, പ്രകാശ് ആർ.നായർ, പ്രീത, മരുമക്കളായ പ്രിയ, രാജശ്രീ എന്നിവർ ചേർന്നു സ്വീകരിച്ചു.
അച്ഛനുമായും കുടുംബവുമായും സുരേഷ് ഗോപിക്കും കുടുംബത്തിനും വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് പ്രകാശ് ആർ.നായർ പറഞ്ഞു. ഉച്ച ഭക്ഷണവും കഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്. ഇന്നു വൈകിട്ട് 4നു പബ്ലിക് ലൈബ്രറിയിൽ നടക്കുന്ന കെ.രവീന്ദ്രനാഥൻ നായർ അനുസ്മരണ യോഗം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. അടൂർ ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും.