തേവലക്കര ഗ്രാമപ്പഞ്ചായത്ത് റോഡ് ‘പൊളി’; പൊതുമരാമത്തു റോഡ് സ്മാർട്
തേവലക്കര∙ ഗ്രാമപ്പഞ്ചായത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്തു റോഡുകൾ സ്മാർട്ടെങ്കിലും പഞ്ചായത്തിന്റെ അധീനതയിലുള്ള ഗ്രാമീണ റോഡുകളിലെ ഗതാഗതം ദുഷ്കരം. മിക്ക വാർഡുകളിലും റോഡുകളുടെ അവസ്ഥ ഇതാണ്. വെള്ളക്കെട്ടും കുഴിയും മൂലം പലയിടത്തും കാൽനടയാത്ര പോലും ദുസ്സഹമാണ്. സ്കൂൾ കുട്ടികളും വാഹനയാത്രികരും ഏറെ

തേവലക്കര∙ ഗ്രാമപ്പഞ്ചായത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്തു റോഡുകൾ സ്മാർട്ടെങ്കിലും പഞ്ചായത്തിന്റെ അധീനതയിലുള്ള ഗ്രാമീണ റോഡുകളിലെ ഗതാഗതം ദുഷ്കരം. മിക്ക വാർഡുകളിലും റോഡുകളുടെ അവസ്ഥ ഇതാണ്. വെള്ളക്കെട്ടും കുഴിയും മൂലം പലയിടത്തും കാൽനടയാത്ര പോലും ദുസ്സഹമാണ്.
സ്കൂൾ കുട്ടികളും വാഹനയാത്രികരും ഏറെ ബുദ്ധിമുട്ടിയാണ് ഓരോ ദിവസവും റോഡുകളിലൂടെ യാത്ര ചെയ്യുന്നത്.ഇരുചക്രവാഹനങ്ങളിൽ നിന്നും വീണു പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവർ ഒട്ടേറെപ്പേരാണ്.
സ്കൂൾ കുട്ടികൾ വെള്ളക്കെട്ടിലൂടെ അപകടകരമായാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷം ടാറിങ് നടത്തിയ റോഡുവരെ തകർന്നു. പാലയ്ക്കൽ, പാലയ്ക്കൽ വടക്ക് വാർഡുകളിലാണ് ഭൂരിഭാഗം റോഡുകളും തകർന്നത്.
കൂഴംകുളം–തൊഴിലാളിമുക്ക്, ആശാന്റയ്യത്ത് തൈക്കാവ് ജംക്‌ഷൻ–ചോല, ചേനങ്കര–പാലയ്ക്കൽ ക്ഷേത്രം, കുഴംകുളം– ഒറ്റത്തെങ്ങ് ജംക്‌ഷൻ, കൂഴംകുളം–മാവിള ജംക്‌ഷൻ, മാവിള ജംക്‌ഷൻ–പൈപ്പ് മുക്ക്– മണ്ഡപം ജംക്‌ഷൻ, കുന്നേൽമുക്ക് –പാലയ്ക്കൽ ക്ഷേത്രം, ചേനങ്കര മിൽമ ബൂത്ത്–ആശാന്റയ്യത്ത്, അരിനല്ലൂർ കോട്ടൂർമുക്ക്–പടിഞ്ഞാറ്, വൈള്ളംകൊള്ളി തൈക്കാവ്– വടക്കോട്ട്, മുള്ളിക്കാല–കണീനഴകത്ത്, ലോകരക്ഷക –തെക്കൻ ഗുരുവായൂർ ആനക്കൊട്ടിൽ, പാലയ്ക്കൽ സ്കൂൾ– മാവിള ജംക്‌ഷൻ, സ്നേഹ ഓഡിറ്റോറിയം പടിഞ്ഞാറ്–കരിങ്ങാട്ടിൽ, സ്നേഹ ഓഡിറ്റോറിയം–തെക്ക്, കൂഴംകുളം–മുകളത്തറ, കടപ്പായിൽ ജംക്‌ഷൻ– വാട്ടർ ടാങ്ക്, ചന്ദ്രാസ്–പുല്ലിക്കാട് ജംക്‌ഷൻ തുടങ്ങി ഒട്ടേറെ റോഡുകളാണ് തകർന്ന് കിടക്കുന്നത്.