കൊട്ടാരക്കര∙ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചിമുറി സമുച്ചയം അടച്ചു പൂട്ടി 5 ദിവസം കഴിഞ്ഞിട്ടും തുറക്കാൻ നടപടിയില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നാണ് പരാതി. ശുചിമുറികൾ പൂട്ടിയതോടെ യാത്രക്കാർ നെട്ടോട്ടത്തിലാണ്. രണ്ടാം നിലയിലുള്ള ജീവനക്കാരുടെ ശുചിമുറികൾ പകരം തുറന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചിമുറി സമുച്ചയം അടച്ചു പൂട്ടി 5 ദിവസം കഴിഞ്ഞിട്ടും തുറക്കാൻ നടപടിയില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നാണ് പരാതി. ശുചിമുറികൾ പൂട്ടിയതോടെ യാത്രക്കാർ നെട്ടോട്ടത്തിലാണ്. രണ്ടാം നിലയിലുള്ള ജീവനക്കാരുടെ ശുചിമുറികൾ പകരം തുറന്ന് നൽകിയെങ്കിലും പരിമിതമായ സംവിധാനമാണുള്ളത്. 

അടച്ചു പൂട്ടിയ ശുചിമുറികൾ എന്ന് തുറക്കുമെന്ന ചോദ്യത്തിന് മാനേജ്മെന്റിനും വ്യക്തമായ ഉത്തരമില്ല. ശുചിമുറി നടത്തിപ്പ് കരാർ പുതിയ സ്ഥാപനത്തെ ഏൽപിക്കുന്നതിന് മുന്നോടിയായി ചീഫ് ഓഫിസിൽ നിന്നുള്ള നിർദേശ പ്രകാരമാണ് നടപടിയെന്ന് മാത്രമാണ് മാനേജ്മെന്റ് വിശദീകരണം. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും സ്റ്റാൻഡിൽ എത്തുന്നത്. ഡിപ്പോയിലെ 117 ഷെഡ്യൂളുകൾക്ക് പുറമേ സംസ്ഥാനത്തെ മിക്ക ഡിപ്പോകളിൽ നിന്നും കൊട്ടാരക്കര വഴി സർവീസ് ഉണ്ട്. യാത്രക്കാരുടെ നീണ്ട നിരയാണ് പലപ്പോഴും ശുചിമുറിക്ക് മുന്നിൽ ഉണ്ടായിരുന്നത്. വൻ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ജനകീയ സംഘടനകൾ.