എൽഎൽഎം കോഴ്സ്: അപേക്ഷ ക്ഷണിച്ചു കൊട്ടിയം ∙ എൻഎസ്എസ് ലോ കോളജിൽ നടക്കുന്ന എൽഎൽഎം കോഴ്സ് മാനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. എൽഎൽബി പരീക്ഷ 50% മാർക്കിൽ കുറയാതെ പാസായവർക്ക് അപേക്ഷിക്കാം. അവസാന തീയതി 31. 0474 2530581. അപേക്ഷ ക്ഷണിച്ചു ആയൂർ ∙ ഇളമാട് പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഎൽഎം കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കൊട്ടിയം ∙ എൻഎസ്എസ് ലോ കോളജിൽ നടക്കുന്ന എൽഎൽഎം കോഴ്സ് മാനേജ്മെന്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. എൽഎൽബി പരീക്ഷ 50% മാർക്കിൽ കുറയാതെ പാസായവർക്ക് അപേക്ഷിക്കാം. അവസാന തീയതി 31. 0474 2530581.
അപേക്ഷ ക്ഷണിച്ചു
ആയൂർ ∙ ഇളമാട് പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കു വാങ്ങിയ ഇലക്ട്രിക് പിക്കപ് വാഹനത്തിലേക്കു ദിവസ വേതന അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. ഇളമാട് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ടാം ക്ലാസ് പാസായ ലൈറ്റ് മോട്ടർ ലൈസൻസുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവയുമായി നാളെ വൈകിട്ട് 3 ന് മുൻപു പഞ്ചായത്തിൽ അപേക്ഷ നൽകണം.
പോരേടം ∙ വിവേകാനന്ദ വൊക്കേഷനൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (സീനിയർ) തസ്തികയിലേക്കു ദിവസവേതന അടിസ്ഥാനത്തിലുള്ള അധ്യാപക ഒഴിവിലേക്കു അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 18നു ഉച്ചയ്ക്കു 2ന് അസ്സൽ സർട്ടിഫിക്കറ്റുമായി ഓഫിസിൽ എത്തണം.
കടയ്ക്കൽ ∙ താലൂക്ക് ആശുപത്രിയിൽ ഫിസിയോതെറപ്പിസ്റ്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർ‌ 20നകം സർട്ടിഫിക്കറ്റുകളുടെ പകർപ്പു ഉൾപ്പെടെ അപേക്ഷ ആശുപത്രി ഓഫിസിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. 
കടയ്ക്കൽ ∙ താലൂക്ക് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് സെക്യൂരിറ്റി തസ്തികയിൽ താൽക്കാലിക നിയമനത്തിന് വിമുക്ത ഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സിനു താഴെയുള്ളവരും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസക്കാരും ആയിരിക്കണം. 20ന് വൈകിട്ട് 5നകം അപേക്ഷ നൽകണം. ആധാർകാർഡ്, ഡിസ്ചാർജ് ബുക്ക്, പെൻഷനേഴ്സ് ഐഡന്റിറ്റി കാർഡ് എന്നിവയുടെ പകർപ്പ് അപേക്ഷയോടൊപ്പം ഉണ്ടാകണം.
മസ്റ്ററിങ് 
ആയൂർ ∙ ഇളമാട് പഞ്ചായത്തിൽ നിന്ന് 2023 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2024 ഓഗസ്റ്റ് 24ന് അകം മസ്റ്ററിങ് പൂർത്തിയാക്കണം. ഒന്നിലധികം പെൻഷനുകൾ ലഭിക്കുന്നവർ 2 പെൻഷനുകളും മസ്റ്റർ ചെയ്യേണ്ടതാണ്.
അഭിമുഖം ഇന്ന്
കിഴക്കേ കല്ലട∙ സിവികെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ്, സുവോളജി (ജൂനിയർ), സംസ്കൃതം (ജൂനിയർ) അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം ഇന്നു രാവിലെ 11ന് നടക്കും. 
അധ്യാപക ഒഴിവ്
മാങ്കോട് ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം ഒഴിവ്. അഭിമുഖം ഇന്ന് 11ന്.
ഓൺലൈനായി അപേക്ഷിക്കാം
അഞ്ചൽ ∙ സെന്റ് ജോൺസ് കോളജിൽ ഫിസിക്സ് അധ്യാപക ഒഴിവുണ്ട്. അപേക്ഷ 17നു മുൻപു ഓൺലൈനായി സമർപ്പിക്കണം. സൈറ്റ് – principal@stjohns.ac.in
മെഡിക്കൽ ക്യാംപ് 
പനച്ചവിള  ∙ പാലമുക്ക് കോണത്ത് തച്ചിറവിള കെ.സി.ഗോവിന്ദൻ മെമ്മോറിയൽ കുടുംബയോഗ ട്രസ്റ്റിന്റെ സൗജന്യ മെഡിക്കൽ ക്യാംപും രക്ത പരിശോധനയും 13ന് 9.30നു പാലമുക്ക് എംഎസ്‌സി എൽപി സ്കൂളിൽ നടക്കും. ഫോൺ – 9847231514.
സീറ്റ് ഒഴിവ്
പട്ടാഴി ∙ ഗവ. വിഎച്ച്എസ്ഇയിൽ പ്ലസ് വൺ സയൻസ്, കൊമേഴ്സ്, കോഴ്സുകളിൽ സീറ്റ് ഒഴിവ്. ഫോൺ – 9961866938.