കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിലെ പ്രതി ജി. സന്ദീപിനെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിന്റെ ഭാഗമായി 17നു കോടതിയിൽ ഹാജരാക്കാൻ കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ഉത്തരവിട്ടു. കേസിൽ കൊലപാതകം, വധശ്രമം അടക്കമുള്ള വകുപ്പുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിലെ പ്രതി ജി. സന്ദീപിനെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിന്റെ ഭാഗമായി 17നു കോടതിയിൽ  ഹാജരാക്കാൻ കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് ഉത്തരവിട്ടു. കേസിൽ കൊലപാതകം, വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കുമെന്ന് പ്രതി ഫയൽ ചെയ്ത വിടുതൽ ഹർജി തള്ളി നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഈ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. കേസിൽ വിശദമായ വാദം കേട്ട ഹൈക്കോടതി പ്രതി നൽകിയ വിടുതൽ ഹർജി തള്ളിയ സെഷൻസ് കോടതി ഉത്തരവ് ശരി വയ്ക്കുകയാണ് ചെയ്തത്.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടതിനാൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് ഉൾപ്പെടെയുള്ള  നടപടികൾ മാറ്റിവയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിൽ പ്രതിയെ കോടതിയിൽ നേരിട്ടു ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നതിന് തടസ്സമില്ലെന്ന് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് പ്രതിയെ  17 ന് കോടതിയിൽ നേരിട്ട് ഹാജരാക്കാൻ  ഉത്തരവിട്ടത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും ഹാജരായി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT