പുനലൂർ ∙ ചെങ്കോട്ട-പുനലൂര്‍ റെയിൽപാതയില്‍ വൈദ്യുതി ലഭ്യമാക്കി ഇന്നലെ ഇരുസംസ്ഥാനങ്ങളിലേക്കും എൻജിൻ നടത്തിയ പരീക്ഷണ ഓട്ടം വിജയം. ചെങ്കോട്ട ട്രാക്ഷന്‍ സബ്സ്റ്റേഷനിൽ നിന്നു വൈദ്യുതി ലഭ്യമാക്കിയാണ് ഇന്നലെ രാവിലെ 10ന് ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നു പുനലൂരിലേക്ക് എൻജിൻ പരീക്ഷണ ഓട്ടം നടത്തിയത്. 12

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ ചെങ്കോട്ട-പുനലൂര്‍ റെയിൽപാതയില്‍ വൈദ്യുതി ലഭ്യമാക്കി ഇന്നലെ ഇരുസംസ്ഥാനങ്ങളിലേക്കും എൻജിൻ നടത്തിയ പരീക്ഷണ ഓട്ടം വിജയം. ചെങ്കോട്ട ട്രാക്ഷന്‍ സബ്സ്റ്റേഷനിൽ നിന്നു വൈദ്യുതി ലഭ്യമാക്കിയാണ് ഇന്നലെ രാവിലെ 10ന് ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നു പുനലൂരിലേക്ക് എൻജിൻ പരീക്ഷണ ഓട്ടം നടത്തിയത്. 12 മണിയോടെ പുനലൂരിൽ എത്തിയ എൻജിൻ പാലങ്ങളും തുരങ്കങ്ങളും അതിർത്തിയും ഉള്ള പശ്ചിമഘട്ട മലനിരകള്‍ താണ്ടി വിജയകരമായി ചെങ്കോട്ടയിൽ തിരിച്ചെത്തി.

കഴിഞ്ഞ ഫെബ്രുവരി 27ന് രാത്രിയാണ് പാത കമ്മിഷൻ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി എൻജിൻ ആദ്യം പരീക്ഷണ ഓട്ടം നടത്തിയത്. അന്ന് അച്ചന്‍പുത്തൂർ സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി ലഭ്യമാക്കിയത്.  എന്നാല്‍ പുനലൂര്‍ സബ്സ്റ്റേഷനില്‍ വൈദ്യുതി എത്താത്തിനാല്‍ ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ തയാറായില്ല. ചെങ്കോട്ട സബ്സ്റ്റേഷന്‍ കമ്മിഷന്‍ ചെയ്തെങ്കിലും വൈദ്യുതി ട്രെയിനുകള്‍ പൂര്‍ണമായി ഓടിക്കാന്‍ പുനലൂര്‍ ട്രാക്ഷന്‍ സബ്സ്റ്റേഷന്‍ കമ്മിഷന്‍ ചെയ്യുന്നതുവരെ കാത്തിരിക്കണമെന്നാണ് വിവരം. 

ADVERTISEMENT

എന്നാൽ ചെങ്കോട്ടയില്‍ നിന്നു പുനലൂർ വരെ ഓവർ ഹൈഡ് ലൈനിലും വൈദ്യുതി എത്തിക്കാമെന്നിരിക്കെ റെയിൽവേയുടെ നയപരമായ തീരുമാനം നിര്‍ണായകമാകും.നിലവിൽ കൊല്ലം- പുനലൂർ പാതയില്‍  കൊല്ലം പെരിനാട്ടില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ട്രെയിൻ ഓടിക്കുന്നത്. പുനലൂര്‍ സബസ്റ്റേഷനില്‍ ഉടന്‍ വൈദ്യുതി എത്തുമെന്ന പ്രതീക്ഷയില്‍ താല്‍ക്കാലിക സംവിധാനമായാണ് അന്ന് പെരിനാട്ടില്‍ നിന്നു വൈദ്യുതി എത്തിച്ചത്.

ഇപ്പോള്‍ ദീര്‍ഘദൂര ട്രെയിനുകളും അതിർത്തി കടന്നുള്ള മറ്റ് ട്രെയിനുകളും കൊല്ലത്തു നിന്നു ഡീസൽ എൻജിൻ ഘടിപ്പിച്ചാണ് കൊല്ലത്തു നിന്നു ചെങ്കോട്ട കടന്ന് പോകുന്നത്. പുനലൂരിൽ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ മാത്രമാണ് വൈദ്യുതി എന്‍ജിന്‍ ഉപയോഗിക്കുന്നത്. പുനലൂർ 110 കെ വി ട്രാക‌ഷൻ സബ്സ്റ്റേഷനിൽ വൈദ്യുതി എത്തുകയും എവിടെ നിന്നും വൈദ്യുതി ലഭ്യമാക്കിയാൽ മാത്രമേ പൂർണമായി ഈ പാതയിൽ വൈദ്യുതി ട്രെയിനുകൾ ഓടിക്കാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു പ്രാരംഭ ഘട്ടത്തിൽ റെയിൽവേയുടെ കണക്കുകൂട്ടൽ. 

ADVERTISEMENT

പുനലൂർ സബ്സ്റ്റേഷൻ വൈദ്യുതി,ട്രെയിൻ  ഗതാഗതത്തിന് നിർണായകം
ഈ പാതയില്‍ ട്രെയിൻ ഓടിക്കുന്നതിന് ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി മാത്രം ആശ്രയിച്ച് റെയിൽവേ തീരുമാനിക്കില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കാരണം ചെങ്കോട്ടയിൽ നിന്നും 55ൽപരം കിലോമീറ്റർ അകലെയാണ് അച്ചന്‍പുത്തൂർ സബ് സ്റ്റേഷൻ.  ചെങ്കോട്ടയിൽ എന്തെങ്കിലും തരത്തിൽ വൈദ്യുതി തടസ്സം ഉണ്ടായാൽ അച്ചന്‍പുത്തൂർ സബ്സ്റ്റേഷനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഈ ക്രമീകരണത്തില്‍ സാങ്കേതിക പ്രശ്നം ഉണ്ടായാല്‍  മറ്റ് എല്ലാ പാതകളിലേയും ട്രെയിൻ ഗതാഗതത്തെ ബാധിക്കുമെന്നും റെയിൽവേ ഭയപ്പെടുന്നു.അതിനാൽ പുനലൂർ സബ്സ്റ്റേഷൻ വൈദ്യുതി, ട്രെയിൻ ഗതാഗതത്തിന് നിർണായകമാകും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT