കൊല്ലം∙ സൈബർ തട്ടിപ്പിലൂടെ ജില്ലയിലെ താമസക്കാർക്കു നഷ്ടമായത് 28.79 കോടി രൂപ. കൊല്ലം സിറ്റി പൊലീസിന്റെ പരിധിയിൽ 2023 ഏപ്രിൽ മുതൽ ഇന്നലെ വരെ ഏകദേശം 15 കോടി രൂപയാണ് സൈബർ കുറ്റവാളികൾ കടത്തിയത്. റൂറൽ പൊലീസ് പരിധിയിൽ നഷ്ടമായത് 13.79 കോടി രൂപയും. സിറ്റി പൊലീസിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 2.57 കോടി

കൊല്ലം∙ സൈബർ തട്ടിപ്പിലൂടെ ജില്ലയിലെ താമസക്കാർക്കു നഷ്ടമായത് 28.79 കോടി രൂപ. കൊല്ലം സിറ്റി പൊലീസിന്റെ പരിധിയിൽ 2023 ഏപ്രിൽ മുതൽ ഇന്നലെ വരെ ഏകദേശം 15 കോടി രൂപയാണ് സൈബർ കുറ്റവാളികൾ കടത്തിയത്. റൂറൽ പൊലീസ് പരിധിയിൽ നഷ്ടമായത് 13.79 കോടി രൂപയും. സിറ്റി പൊലീസിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 2.57 കോടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ സൈബർ തട്ടിപ്പിലൂടെ ജില്ലയിലെ താമസക്കാർക്കു നഷ്ടമായത് 28.79 കോടി രൂപ. കൊല്ലം സിറ്റി പൊലീസിന്റെ പരിധിയിൽ 2023 ഏപ്രിൽ മുതൽ ഇന്നലെ വരെ ഏകദേശം 15 കോടി രൂപയാണ് സൈബർ കുറ്റവാളികൾ കടത്തിയത്. റൂറൽ പൊലീസ് പരിധിയിൽ നഷ്ടമായത് 13.79 കോടി രൂപയും. സിറ്റി പൊലീസിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 2.57 കോടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ സൈബർ തട്ടിപ്പിലൂടെ ജില്ലയിലെ താമസക്കാർക്കു നഷ്ടമായത് 28.79 കോടി രൂപ. കൊല്ലം സിറ്റി പൊലീസിന്റെ പരിധിയിൽ 2023 ഏപ്രിൽ മുതൽ ഇന്നലെ വരെ ഏകദേശം 15 കോടി രൂപയാണ് സൈബർ കുറ്റവാളികൾ കടത്തിയത്. റൂറൽ പൊലീസ് പരിധിയിൽ നഷ്ടമായത് 13.79 കോടി രൂപയും. സിറ്റി പൊലീസിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 2.57 കോടി രൂപ മരവിപ്പിച്ചിട്ടുണ്ടെന്നു സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ പറഞ്ഞു.

പണം നഷ്ടപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് 9.1 ലക്ഷം രൂപ കൈമാറാൻ കഴിഞ്ഞിട്ടുണ്ടെന്നും കമ്മിഷണർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 44 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 37 പ്രതികളിൽ 23 പേരെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവർക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായവരിൽ 2 പേർ ഒഡീഷ സ്വദേശികളാണ്.

ADVERTISEMENT

ബാക്കിയെല്ലാവരും മലയാളികളാണെന്നും അദ്ദേഹം പറഞ്ഞു. റൂറൽ പൊലീസിൽ ഈ വർഷം മാത്രം 54 പേർ തട്ടിപ്പിനിരയായി. 50 കേസുകൾ റജിസ്റ്റർ ചെയ്തു. 2023ൽ ആകെ 59 കേസുകളാണ് റജിസ്റ്റർ ചെയ്തത്.  87,50,247 രൂപ മരവിപ്പിച്ചു. 3,69,066 തിരികെ എത്തിക്കാൻ കഴിഞ്ഞുവെന്നുമാണ് റൂറൽ പൊലീസ് അധികൃതർ നൽകുന്ന വിവരം. ലഭിച്ചിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിൽ 11 വിഭാഗങ്ങളിലാണ് തട്ടിപ്പുകൾ നടന്നിട്ടുള്ളതെന്നും കമ്മിഷണർ പറഞ്ഞു. ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ അസി. കമ്മിഷണർ ഡോ.ആർ.ജോസ്, സിറ്റി അസി. പൊലീസ് കമ്മിഷണർ ആർ.എസ്.അനുരൂപ്, സ്‌പെഷൽ ബ്രാഞ്ച് അസി. കമ്മിഷണർ എ.പ്രദീപ്കുമാർ, കരുനാഗപ്പള്ളി അസി. കമ്മിഷണർ പ്രദീപ് എന്നിവരും കമ്മിഷണർക്കൊപ്പം ഉണ്ടായിരുന്നു.

∙ നിക്ഷേപ–ഓഹരി വിപണി തട്ടിപ്പ്
ഉപഭോക്താക്കളെ വിശ്വസിപ്പിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. നിക്ഷേപിച്ചാൽ തൊട്ടടുത്ത ദിവസം ഇരട്ടിത്തുക ലഭിക്കുമെന്നത് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി ഓൺലൈൻ പരസ്യങ്ങൾ, സോഷ്യൽ മീഡിയ വാർത്തകൾ തുടങ്ങിയവയിലാണ് തട്ടിപ്പിനു വല വിരിക്കുന്നത്. 
പ്രതിരോധം: അസാധാരണമാകും വിധം ലാഭം ലഭിക്കുമെന്നു വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളെ ജാഗ്രതയോടെ സമീപിക്കുക. പണം മുടക്കുന്നതിനു മുൻപ് അറിവുള്ളവരുമായി വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുക

∙ കെവൈസി ആവശ്യപ്പെട്ട് വിളി, സന്ദേശം
ബാങ്കിന്റെ രേഖകൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവയുടെ രേഖകൾ പുതുക്കണമെന്നാവശ്യപ്പെട്ടാണ് വലവിരിക്കുന്നത്. 
പ്രതിരോധം: ബാങ്കിന്റെ പേരിൽ ലഭിക്കുന്ന സന്ദേശങ്ങൾ ബാങ്കുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തുക. അജ്ഞാത ഉറവിടങ്ങളിലെ ലിങ്കുകളിൽ ക്ലിക് ചെയ്യരുത്. അക്കൗണ്ട് ഇടപാടുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തുക. 

∙ തൊഴിൽ വാഗ്ദാനങ്ങൾ
ജോലി സംബന്ധമായ വാഗ്ദാനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്നത്. തൊഴിൽരഹിതരിൽ ആശ നൽകിയാണീ തട്ടിപ്പ്. പ്രോസസിങ് ഫീസായി കുറച്ചു പണം നൽകിയാൽ ജോലി ലഭിക്കുമെന്നാകും വാഗ്ദാനം. 
പ്രതിരോധം: ജോലി വാഗ്ദാനങ്ങൾ അതത് കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തുക. ഒരു കമ്പനിയും മുൻകൂർ ബോണ്ടുകളോ സെക്യൂരിറ്റി ഡിപ്പോസിറ്റായോ പണം ആവശ്യപ്പെടാറില്ല. റജിസ്റ്റർ ചെയ്ത വെബ്സൈറ്റുകൾ മുഖേന അപേക്ഷിക്കുക. മുൻകൂർ പണം നൽകരുത്. 

ADVERTISEMENT

∙ വ്യാജ ഇ–കൊമേഴ്സ്  സൈറ്റുകൾ 
വില കൂടിയ ഉൽപന്നങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്ന വാഗ്ദാനം നൽകി. ഉൽപന്നം ഇഷ്ടപ്പെട്ടയാൾ കമ്പനി നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പണമടയ്ക്കും. ഉൽപന്നം ലഭിക്കില്ല, പണവും നഷ്ടമാകും. 
പ്രതിരോധം: ലോഗോകളിൽ വഞ്ചിതരാകരുത്. വലിയ ഓഫറുകൾ നൽകുന്ന കമ്പനികളെക്കുറിച്ച് വെബ്സൈറ്റുകളിൽ പരിശോധിക്കുക. ഓൺലൈൻ ഷോപ്പിങ്ങിന് ജനപ്രിയ ഇ–കൊമേഴ്സ് സൈറ്റുകളെ ആശ്രയിക്കുക. വലിയ ഓഫറുകളിൽ വീണാൽ പണം നഷ്ടമാകും. 

∙ ലോട്ടറി–വ്യാജ സമ്മാനം
വാട്സാപ്, എസ്എംഎസ്, ഇമെയിൽ തുടങ്ങി വിവിധ സങ്കേതങ്ങളിലൂടെയാണ് ഇവർ വലവിരിക്കുന്നത്. വലിയ തുകയുടെ ലോട്ടറിയോ സമ്മാനത്തുകയോ ലഭിച്ചുവെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. 
പ്രതിരോധം: ഇമെയിൽ, എസ്എംഎസ്, വാട്സാപ്, ഫോൺകോൾ തുടങ്ങിയവയിൽ നിന്നു ലഭിക്കുന്ന ആവശ്യമില്ലാത്ത വാഗ്ദാനങ്ങളോട് പ്രതികരിക്കരുത്. നിയമാനുസൃതമായ ലോട്ടറികൾ മുൻകൂർ പണം ആവശ്യപ്പെടാറില്ല.

∙ കസ്റ്റമർ സപ്പോർട്ട് 
ഉപഭോക്തൃ സേവനത്തെ ആശ്രയിക്കുന്നവരയാണ് വ്യാജ കസ്റ്റമർ ടീമുകൾ രൂപീകരിച്ച് തട്ടിപ്പിന് ഇരയാക്കുന്നത്. ഗൂഗിൾ സേർച്ചിൽ വ്യാജന്മാരുടെ നമ്പറുകളാകും കൂടുതലായും കാണുന്നത്. 
പ്രതിരോധം: ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നു ശേഖരിച്ച നമ്പറുകളിൽ വിളിക്കുക. വ്യക്തിഗത വിവരങ്ങൾ പങ്കിടുമ്പോൾ പരമാവധി ശ്രദ്ധിക്കുക. 

∙ വമ്പൻ സമ്മാനങ്ങൾവാഗ്ദാനം 
ഡേറ്റിങ്, മാട്രിമോണിയൽ സൈറ്റുകളിൽ നിന്നുള്ള വിവരങ്ങളുടെ പേരിലാണ് ഇത്തരം തട്ടിപ്പുകൾ, പലരും പ്രണയം നടിച്ചാണ് എത്തുന്നത്. ഇരകൾ വീഴുമെന്ന് ഉറപ്പുള്ളപ്പോൾ വമ്പൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യും. പിന്നീട്, കസ്റ്റംസ് ഡ്യൂട്ടിയിനത്തിൽ തുക ആവശ്യപ്പെടും. പണം നൽകിയ ശേഷം ആ ബന്ധവും ഇല്ലാതാകും. 
പ്രതിരോധം: ഓൺലൈൻ പ്ലാറ്റ്ഫോമിൽ പരിചയമില്ലാത്തവരുമായി അധികം ഇടപഴകരുത്. ഓൺലൈനിൽ ലഭിക്കുന്ന പ്രണയത്തിന്റെ പേരിൽ മാത്രം സാമ്പത്തിക ഇടപാടുകൾ നടത്താതിരിക്കുക. ആശയവിനിമയം നടത്തുന്നയാളുടെ വ്യക്തി വിവരങ്ങൾ ഉറപ്പു വരുത്തുക. 

ADVERTISEMENT

∙ സർക്കാർ ഏജൻസികളുടെ പേരിൽ തട്ടിപ്പ്
നിയമ വിരുദ്ധമായ സാധനങ്ങൾ പാഴ്സലിൽ ഉണ്ടെന്നു പറഞ്ഞ് പൊലീസ്, സിബിഐ, കസ്റ്റംസ് ഉൾപ്പെടെയുള്ള ഏജൻസികളുടെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തുന്നതാണ് ഇൗ തട്ടിപ്പിന്റെ രീതി. വിഡിയോ കോൾ മുഖേന പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞു വരെ അടുത്തയിടെ തട്ടിപ്പിനു കളമൊരുക്കിയിരുന്നു.  കേസിൽ പ്രതിയാണെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞായിരുന്നു ഭീഷണി. 
പ്രതിരോധം: ഒരു എൻഫോഴ്സ്മെന്റ് ഏജൻസിയും ഫണ്ടുകൾ കൈമാറാൻ ആവശ്യപ്പെടില്ല, പണം ആവശ്യപ്പെടില്ല. സംശയകരമായ ആശയവിനിമയങ്ങൾ അധികൃതരെ ഉടനടി അറിയിക്കുക. നിയമ സാധുത തിരിച്ചറിയും വരെ പണമിടപാടുകൾ നടത്തരുത്. 

∙ ഓൺലൈൻ വായ്പ തട്ടിപ്പ്
കുറഞ്ഞ വരുമാനമുള്ളവരെ ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പുകൾ. രേഖകളില്ലാതെ വായ്പ ലഭിക്കുമെന്നു കേൾക്കുമ്പോൾ ആവശ്യക്കാരൻ വീഴും. ഉയർന്ന പലിശ നിരക്കിലാണ് വായ്പ എന്നോർക്കുക. വായ്പ തിരിച്ചടവ് കുടിശികയാകുമ്പോൾ ഭീഷണി, ഫോട്ടോ മോർഫ് ചെയ്തുള്ള ഭീഷണിയും അപകീർത്തിപ്പെടുത്തലും ഉൾപ്പെടെയുള്ളവ സഹിക്കേണ്ടി വരും. 
പ്രതിരോധം: വായ്പ ആവശ്യമെങ്കിൽ നിയമാനുസൃതം പ്രവർത്തിക്കുന്ന ബാങ്കുകളെയും സാമ്പത്തിക ഇടപാടു സ്ഥാപനങ്ങളെയും മാത്രം ബന്ധപ്പെടുക. പ്ലേ സ്റ്റോർ, ആപ് സ്റ്റോർ തുടങ്ങി നിയമാനുസൃതമുള്ള സ്റ്റോറുകളിൽ നിന്നു മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക. ആപ് റിവ്യൂ അക്സസുകൾ ഉറപ്പായും പരിശോധിക്കുക. ലിങ്കുകൾ വഴി ലഭിക്കുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.

∙ സെക്റ്റോർഷൻ 
മോർഫ് ചെയ്ത നഗ്ന വിഡിയോ ദൃശ്യങ്ങളുടെ പേരിലുള്ളതാണീ ‘സെക്റ്റോർഷൻ’ തട്ടിപ്പ്. ഭീഷണിപ്പെടുത്തിയാണ് അപഹരിക്കാൻ ശ്രമിക്കുന്നത്. സൗഹൃദം നടിച്ച് പല രീതിയിൽ ഇവർ വലിവിരിക്കും. 
പ്രതിരോധം: അജ്ഞാത നമ്പറുകളിൽ നിന്നുള്ള വിഡിയോ കോളുകളോട് പ്രതികരിക്കരുത്. അപരിചതരുമായി സ്വകാര്യ വിവരങ്ങൾ പങ്കിടരുത്. ഭീഷണിപ്പെടുത്തുന്നയാളുമായുള്ള എല്ലാ ആശയവിനിമയങ്ങളും അവസാനിപ്പിക്കുക. സൈബർ സെല്ലിനെ വിവരം അറിയിക്കുക. കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത നമ്പറുകളിൽ നിന്ന് നിങ്ങളുടെ നമ്പറുകൾ ഏതെങ്കിലും വാട്സാപ് ഗ്രൂപ്പുകൾ ചേർത്താൽ പെട്ടെന്നു തന്നെ ഒഴിവാകുക. 

∙ റിമോട്ട് അക്സസ് 
ഉപഭോക്താവിന്റെ കയ്യിലുള്ള മൊബൈൽ ഫോൺ മറ്റൊരു സ്ഥലത്ത് ഇരുന്നു പ്രവർത്തിപ്പിക്കാൻ കഴിയുന്ന തരം ആപ്പുകൾ നിലവിലുണ്ട്. അവയിലൂടെയാണ് തട്ടിപ്പു നടത്തുന്നത്. 
പ്രതിരോധം: മൊബൈൽ ഫോണിലെ ആപ്ലിക്കേഷനുകളെ കുറിച്ച് നല്ല ധാരണ വരുത്തുക. ടീം വ്യൂവർ ഉൾപ്പെടെയുള്ള സ്ക്രീൻ ഷെയറിങ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ സാമ്പത്തിക ഇടപാടുകൾ നടത്താതിരിക്കുക. ഇത്തരം ആപ്പുകൾ ഉപയോഗത്തിനു ശേഷം ലോക്ക് ചെയ്യുക. പാസ്‌വേഡുകൾ ശക്തമാക്കുക.