കൊല്ലം∙ പച്ച കൈകൾ കൊണ്ട് കായൽ ഉൾപ്പെടെയുള്ള നീർത്തടങ്ങളിലെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്ന കണ്ടൽക്കാടുകളുടെ വിസ്തൃതി ജില്ലയിൽ കുറയുന്നതായി വിലയിരുത്തൽ. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് താപനില ഉയരുന്നതു മുതൽ കയ്യേറ്റം വരെ കണ്ടൽക്കാടുകളുടെ വളർച്ചയ്ക്കു വിഘാതമാകുന്നു. മണ്ണൊലിപ്പ് തടഞ്ഞ് തീര സംരക്ഷണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ പച്ച കൈകൾ കൊണ്ട് കായൽ ഉൾപ്പെടെയുള്ള നീർത്തടങ്ങളിലെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്ന കണ്ടൽക്കാടുകളുടെ വിസ്തൃതി ജില്ലയിൽ കുറയുന്നതായി വിലയിരുത്തൽ. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് താപനില ഉയരുന്നതു മുതൽ കയ്യേറ്റം വരെ കണ്ടൽക്കാടുകളുടെ വളർച്ചയ്ക്കു വിഘാതമാകുന്നു. മണ്ണൊലിപ്പ് തടഞ്ഞ് തീര സംരക്ഷണം ഉറപ്പു വരുത്തുന്ന കണ്ടലുകളുടെ സംരക്ഷണത്തിനായുള്ള വിവിധ പരിപാടികൾ രാജ്യാന്തര കണ്ടൽ സംരക്ഷണ ദിനമായ ഇന്ന് ക്രമീകരിച്ചിട്ടുണ്ട്. 

ജലത്തിലെ താപനില നിലനിർത്തി മത്സ്യ പ്രജനനത്തിനു കാരണമാകുന്നത് കണ്ടൽക്കാടുകളാണ്. എന്നാൽ, ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷ താപനില ഉയരുമ്പോൾ വെള്ളവും ചൂടാകുന്നതോടെ കണ്ടൽക്കാടുകളുടെ വളർച്ച മുരടിക്കുന്നുവെന്നാണ് കണ്ടെത്തൽ. ആശ്രാമം, കെഎസ്ആർടിസി ഉൾപ്പെടെയുള്ള മേഖലയിൽ കണ്ടൽ നശിച്ചത് ജലമലിനീകരണം കാരണമാണെന്നു പരിസ്ഥിതി പ്രവർത്തകർ പറയുന്നു. 

ADVERTISEMENT

നെടുങ്ങോലം മേഖലയിൽ പരവൂർ കായലിൽ 2006ൽ ആണ് കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നത്. സ്വാഭാവിക കണ്ടലുകൾക്കു പുറമേ അതിവേഗം വളരുന്ന ചെടികളും നട്ടിരുന്നു. മൺറോതുരുത്ത് ഉൾപ്പെടെയുള്ള മേഖലയിലാണ് കൂടുതൽ സ്വാഭാവിക കണ്ടലുകൾ വളരുന്നത്. എന്നാൽ, അഷ്ടമുടിക്കായലിലെ കയ്യേറ്റങ്ങൾ അതിന്റെ വളർച്ചയ്ക്കു വിഘാതം സൃഷ്ടിച്ചു. കയ്യേറ്റം ഒഴിപ്പിച്ച് കായലിനെ സംരക്ഷിക്കണമെന്ന ഹൈക്കോടതി വിധിയിൽ പ്രതീക്ഷ അർപ്പിക്കുകയാണ് നാട്ടുകാർ. 

തീരത്തോട് അടുത്തുള്ള നിർമാണ പ്രവർത്തനങ്ങളാണ് കണ്ടൽ വളർച്ചയ്ക്കു മറ്റൊരു തടസ്സം. റിസോർട്ടുകൾ ഉൾപ്പെടെയുള്ളയ്ക്കു മതിൽ കെട്ടുമ്പോൾ നശിക്കുന്നത് പച്ചപ്പു നിറഞ്ഞ കണ്ടലുകളാണ്. മതിൽക്കെട്ടിനു പകരം കണ്ടൽ ചെടികൾ നട്ട് അതിർത്തി നിശ്ചയിക്കുമ്പോൾ തീരത്തിന്റെ സ്വാഭാവികത നിലനിർത്താമെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

ഭൂമി കയ്യേറ്റം, ജല മലിനീകരണം തുടങ്ങിയവയാണ് കണ്ടൽക്കാടുകളുടെ ശത്രുക്കൾ. കണ്ടൽച്ചെടികൾ കൂടുതലായി നട്ടുപിടിപ്പിച്ചാൽ മത്സ്യക്കൃഷി മെച്ചപ്പെടും. ജലത്തിലെ ഉപ്പിന്റെ അളവ് കൂടുന്നതും കണ്ടലുകളുടെ നാശത്തിനു കാരണമാകുന്നു.

ADVERTISEMENT

∙ ജില്ലയിൽ പത്തിൽ അധികം കണ്ടൽ ഇനങ്ങൾ വളരുന്നുണ്ട്. ഉപ്പ് ഊറ്റിക്കളയുന്നതുകൊണ്ട് ഉപ്പട്ടി എന്ന് പേരുള്ള കണ്ടലും തഴച്ചുവളരുന്ന പ്രാന്തൻ കണ്ടലും തീക്കണ്ടലുമെല്ലാം ജില്ലയിൽ യഥേഷ്ടം കണ്ടുവരുന്നു. വള്ളിക്കണ്ടൽ, പരുവക്കണ്ടൽ, പൂക്കണ്ടൽ, കുറ്റിക്കണ്ടൽ, ചെറുകണ്ടൽ, പേനക്കണ്ടൽ, സ്വർണക്കണ്ടൽ, മഞ്ഞക്കണ്ടൽ,ആപ്പിൾ കണ്ടൽ എന്നിങ്ങനെ വിവിധയിനം കണ്ടലുകൾ കണ്ടെത്തിയിട്ടുണ്ട്. 

സെമിനാർ ഇന്ന്
കൊല്ലം∙ രാജ്യാന്തര കണ്ടൽ സംരക്ഷണ ദിനത്തിന്റെ ഭാഗമായി വനം വകുപ്പും എസ്ബിഐ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാർ ഇന്നു രാവിലെ 10 മുതൽ ലീല റാവിസ് ഹോട്ടലിൽ നടക്കും. 10.45 ന് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഗംഗ സിങ് അധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. കേരളത്തിൽ കണ്ടൽക്കാട് സംരക്ഷണത്തിനായുള്ള നയം രൂപീകരിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT