പുത്തൂർ ∙ മാവടി ജിഎൽപിഎസിലെ കെട്ടിടത്തിന്റെ സ്റ്റെയർ റൂമിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര മഴയ്ക്ക് ഒപ്പമെത്തിയ ശക്തമായ കാറ്റിൽ പറന്നു സമീപത്തെ പുനരൂർകുളങ്ങര മഹാവിഷ്ണു ക്ഷേത്രവളപ്പിൽ പതിച്ചു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. പ്രദേശത്തു ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. 22 അടിയിലേറെ നീളവും 15

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൂർ ∙ മാവടി ജിഎൽപിഎസിലെ   കെട്ടിടത്തിന്റെ സ്റ്റെയർ റൂമിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂര മഴയ്ക്ക് ഒപ്പമെത്തിയ ശക്തമായ കാറ്റിൽ പറന്നു സമീപത്തെ പുനരൂർകുളങ്ങര മഹാവിഷ്ണു ക്ഷേത്രവളപ്പിൽ പതിച്ചു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. പ്രദേശത്തു ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. 22 അടിയിലേറെ നീളവും 15 അടിയോളം വീതിയും ഉള്ള മേൽക്കൂരയാണ് അപ്പാടെ ഉയർന്നു പൊങ്ങി 30 മീറ്ററിലേറെ ദൂരത്തിൽ പതിച്ചത്.

സ്കൂൾ വളപ്പിൽ വീഴാഞ്ഞതിനാൽ മറ്റു ദുരന്തമുണ്ടായില്ല. സമീപത്തെ പപ്പായ മരത്തിന്റെ തലപ്പും മുറിച്ചു കൊണ്ടാണു മേൽക്കൂര താഴേക്കു പതിച്ചത്. ക്ഷേത്രത്തിന്റെ വിറകുപുരയ്ക്കും കേടുപാടുകൾ സംഭവിച്ചു. പ്രസിഡന്റ് സജി കടൂക്കാലയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ADVERTISEMENT

സ്ഥലത്തെത്തിയ കരാറുകാരൻ ഇന്നു തന്നെ മേൽക്കൂര ബലപ്പെടുത്തി പുനഃസ്ഥാപിക്കാമെന്ന് അധികൃതരെ അറിയിച്ചു.2021 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. ഭിത്തിയുമായി വേണ്ട തരത്തിൽ ബന്ധിപ്പിച്ചു ബലപ്പെടുത്താഞ്ഞതാണ് മേൽക്കൂര പറന്നുയരാൻ കാരണമായത്.

രാമചന്ദ്രന്റെ വീട് മരം വീണു തകർന്ന നിലയിൽ.

കാറ്റിലും മഴയിലും മരം വീണു വീടിനു നാശം
പുത്തൂർ ∙ ശക്തമായ കാറ്റിലും മഴയിലും കൂറ്റൻമരം കടപുഴകി വീണു വീടിനു തകരാർ സംഭവിച്ചു. പൂവറ്റൂര്‍ പടിഞ്ഞാറ് തച്ചൻമുക്ക് ചൂരക്കുഴി കാവിനു സമീപം നീതുഭവനിൽ രാമചന്ദ്രന്റെ വീടാണ് തകർന്നത്. ഷീറ്റും ഓടും മേഞ്ഞ മേൽക്കൂരയ്ക്ക് കാര്യമായ തകരാർ സംഭവിച്ചു.  ഭിത്തികൾക്കും പൊട്ടലുണ്ടായി. രാമചന്ദ്രന്റെ മകൻ വീടിന് ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ അനിഷ്ടം ഉണ്ടായില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT