നവീകരണ പദ്ധതികൾ പെരുവഴിയിൽ; കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാർ വലയുന്നു
കൊട്ടാരക്കര ∙ നവീകരണ പദ്ധതികൾ പെരുവഴിയിൽ. കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാർ വലയുന്നു. മലിനമായ സാഹചര്യമാണു ബസ് സ്റ്റാൻഡിലുള്ളത്. ദുർഗന്ധം കാരണം മൂക്ക് പൊത്താതെ ഇവിടെ നിൽക്കാനാകില്ല. 136 ബസുകൾ സർവീസുകൾ നടത്തുന്ന കൊട്ടാരക്കരയിൽ പകുതി ബസുകൾ പോലും സ്റ്റാൻഡിനുള്ളിൽ ഒരേ സമയം പാർക്ക്

കൊട്ടാരക്കര ∙ നവീകരണ പദ്ധതികൾ പെരുവഴിയിൽ. കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാർ വലയുന്നു. മലിനമായ സാഹചര്യമാണു ബസ് സ്റ്റാൻഡിലുള്ളത്. ദുർഗന്ധം കാരണം മൂക്ക് പൊത്താതെ ഇവിടെ നിൽക്കാനാകില്ല. 136 ബസുകൾ സർവീസുകൾ നടത്തുന്ന കൊട്ടാരക്കരയിൽ പകുതി ബസുകൾ പോലും സ്റ്റാൻഡിനുള്ളിൽ ഒരേ സമയം പാർക്ക് ചെയ്യാനാകില്ല. ബസ് സ്റ്റാൻഡിലെ സ്ഥല പരിമിതിക്കു പരിഹാരമായി 3 കോടി രൂപ ചെലവിട്ട് ഡിപ്പോ പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചു നവീകരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.
ഇതിന്റെ പ്രാരംഭ പ്രവർത്തനം പോലും നടന്നിട്ടില്ല. പുറമേയാണ് പ്രാഥമിക സൗകര്യങ്ങളുടെ അപര്യാപ്തതയും ചർച്ചയായിക്കൊണ്ടിരിക്കുന്നത്. മതിയായ ശുചിമുറി സമുച്ചയം ഇല്ല. പഴയ കെട്ടിടത്തിലാണു പ്രവർത്തനം. സെപ്റ്റിക് ടാങ്ക് സംവിധാനവും കുറ്റമറ്റതല്ല എന്നതാണ് ഉന്നതരുടെ റിപ്പോർട്ട്.പലപ്പോഴും ടാങ്കിൽ നിന്നു മലിനജലം സ്റ്റാൻഡിലേക്ക് ഒഴുകുന്നു.
ബസ് സ്റ്റാൻഡ് പരിസരവും യാത്രക്കാർ പ്രാഥമിക ആവശ്യത്തിന് ഉപയോഗിക്കുന്നു. തെക്കൻ കേരളത്തിലെ ഏറ്റവുമധികം ബസുകൾ കടന്നുപോകുന്ന സ്റ്റാൻഡുകളിൽ ഒന്നാണിത്.മതിയായ വിശ്രമ സൗകര്യം ഇല്ലെന്നതും പോരായ്മയാണ്. സ്ഥല പരിമിതി കാരണം രാത്രിയിൽ ബസുകളിൽ ഏറെയും ദേശീയപാതയോരത്താണു പാർക്ക് ചെയ്യുന്നത്.സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയയുടെയും മോഷ്ടാക്കളുടെയും താവളമായി ബസുകൾ മാറുന്നു എന്നും നാട്ടുകാർ പറയുന്നു.