ഗ്രീൻഫീൽഡ് ഹൈവേ: ആശങ്കയ്ക്ക് അറുതിയില്ല; കുന്നുകൾ ഇടിക്കരുതെന്ന ആവശ്യം ശക്തം
അഞ്ചൽ ∙ ഗ്രീൻഫീൽഡ് ഹൈവേക്കു നിലനിന്ന തടസ്സങ്ങൾ ഏറക്കുറെ അഴിഞ്ഞ സാഹചര്യത്തിൽ വിളക്കുപാറയിൽ ആശങ്ക വാനോളം.ഇവിടെ അലൈൻമെന്റ് മാറ്റണമെന്ന ആവശ്യം നാഷനൽ ഹൈവേ അതോറിറ്റി പരിഗണിക്കാത്തതിനു പുറമേ പ്രദേശത്തെ കുന്നുകൾ ഇടിച്ചു തള്ളുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങളെ അസ്വസ്ഥരാക്കുന്നു

അഞ്ചൽ ∙ ഗ്രീൻഫീൽഡ് ഹൈവേക്കു നിലനിന്ന തടസ്സങ്ങൾ ഏറക്കുറെ അഴിഞ്ഞ സാഹചര്യത്തിൽ വിളക്കുപാറയിൽ ആശങ്ക വാനോളം.ഇവിടെ അലൈൻമെന്റ് മാറ്റണമെന്ന ആവശ്യം നാഷനൽ ഹൈവേ അതോറിറ്റി പരിഗണിക്കാത്തതിനു പുറമേ പ്രദേശത്തെ കുന്നുകൾ ഇടിച്ചു തള്ളുമ്പോൾ ഉണ്ടായേക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ജനങ്ങളെ അസ്വസ്ഥരാക്കുന്നു .മുഴതാങ്ങ് , വിളക്കുപാറ മേഖലകളിൽ കുന്നുകൾ ഇടിച്ചു ഹൈവേ രൂപപ്പെടുത്തിയാൽ കർണാടകയിലെ ഷിരൂരിൽ ഉണ്ടായതുപോലെ മണ്ണിടിച്ചിൽ ഉണ്ടാകുമെന്നാണു ഭയം.
പ്രദേശവാസികൾ നിർദേശിച്ച തരത്തിൽ അലൈൻമെന്റ് മാറ്റി പാത ഓയിൽപാം എസ്റ്റേറ്റ് വഴി ആക്കിയാൽ ഇത്തരം ആശങ്കകൾക്കു പരിഹാരമാകും.മധുര – കടമ്പാട്ടുകോണം ഗ്രീൻഫീൽഡ് ഹൈവേ , കടമ്പാട്ടുകോണത്തുനിന്നു വിവിധ വില്ലേജുകൾ താണ്ടുന്നതു സമതലങ്ങളിലൂടെയാണ്.എന്നാൽ ഇത് ഏരൂർ പഞ്ചായത്തിലെ ആയിരനെല്ലൂർ വില്ലേജിൽ എത്തുന്നതോടെ കുന്നുകൾ നിറഞ്ഞ പ്രദേശമാകും. ഇടമൺ, തെന്മല , ആര്യങ്കാവ് മേഖലകൾ പരിസ്ഥിതിലോല പ്രദേശങ്ങളും.ഈ സ്ഥലങ്ങളിലെ ഭൂപ്രകൃതി തന്നെ മാറ്റിമറിക്കുന്ന തരത്തിലാണു വിശാല പാത വരുന്നത്. അതു ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതം മുൻകൂട്ടി കണ്ടു പരിഹാരം ഉറപ്പാക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം .