തകർച്ച മാറ്റിയില്ല; മുസ്‌ലിം സ്ട്രീറ്റ് വീണ്ടും തുറന്നു
കൊട്ടാരക്കര∙നിർമാണത്തിനായി ഒരാഴ്ച അടച്ചിട്ട മുസ്‌ലിം സ്ട്രീറ്റ് റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെ വീണ്ടും തുറന്നു. റോഡിന്റെ ഏറെ ഭാഗത്തും അഗാധ കുഴികളാണ്. 200 മീറ്ററോളം നീളത്തിൽ ടൈൽ പാകിയത് മാത്രമാണ് പത്ത് ദിവസം നടന്ന റോഡ് നിർമാണം. ഒരു കിലോമീറ്ററോളം ഭാഗത്ത് അവണൂർ വരെ ഗർത്തങ്ങളാണ്. കുഴികളടച്ച്

കൊട്ടാരക്കര∙നിർമാണത്തിനായി ഒരാഴ്ച അടച്ചിട്ട മുസ്‌ലിം സ്ട്രീറ്റ് റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെ വീണ്ടും തുറന്നു. റോഡിന്റെ ഏറെ ഭാഗത്തും അഗാധ കുഴികളാണ്. 200 മീറ്ററോളം നീളത്തിൽ ടൈൽ പാകിയത് മാത്രമാണ് പത്ത് ദിവസം നടന്ന റോഡ് നിർമാണം. ഒരു കിലോമീറ്ററോളം ഭാഗത്ത് അവണൂർ വരെ ഗർത്തങ്ങളാണ്. കുഴികളടച്ച് റോഡ് നവീകരിക്കാൻ സമയം ലഭിച്ചിട്ടും നടത്താതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ് അധികൃതർ.
ഇന്നലെ മഴ ശക്തമായതോടെ ഗട്ടറുകളിൽ വെള്ളം നിറഞ്ഞ് അപകടക്കെണിയായി. മന്ത്രി കെ.എൻ.ബാലഗോപാലിനു മുന്നിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗം ആർ.ഗിരിജകുമാരി നടത്തിയ ഒറ്റയാൾ സമരത്തിലൂടെയാണ് കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് റോഡിന്റെ തകർച്ച ശ്രദ്ധേയമായത്. ഒരു വർഷമായി പൂർണ തകർച്ചയിലായിരുന്നു റോഡ്.