വെയിൽ കൊള്ളിക്കാൻ പകൽ മുറിക്കു പുറത്തുവയ്ക്കും; കഞ്ചാവ് ചെടി വളർത്തിയ ബംഗാൾ സ്വദേശി അറസ്റ്റിൽ
കൊല്ലം ∙ മയ്യനാട് വില്ലേജിൽ കൊട്ടിയം ഭാഗത്തു നടത്തിയ പരിശോധനയിൽ അതിഥിത്തൊഴിലാളികൾ താമസിച്ചുവന്ന കെട്ടിടത്തിന്റെ 3ാം നിലയിലെ മുറിയിൽ ചട്ടിയിൽ നട്ടുവളർത്തിയ നിലയിൽ കഞ്ചാവു ചെടി കണ്ടെടുത്തു. ഓണം സ്പെഷൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്.ഷിജുവിന്റെ നിർദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ സി.പി.ദിലീപിന്റെ നേതൃത്വത്തിൽ കൊല്ലം താലൂക്കിൽ നടത്തിയ പരിശോധനയിലാണു കഞ്ചാവു ചെടി കണ്ടെത്തിയത്.

ബംഗാളിലെ മാൾഡ ജില്ലയിലുള്ള ജലാൽപൂർ വില്ലേജിലെ ഹാജറത്തുപുർ ദേശത്തെ (ചഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധി) കമാൽ ഹുസൈൻ (25) എന്നയാളെ ഇതുമായി ബന്ധപ്പെട്ട് പിടികൂടി. പ്രതി 3 വർഷമായി കേരളത്തിൽ പല സ്ഥലങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്ന പ്രതി 3 മാസമായി കൊട്ടിയത്താണു താമസിക്കുന്നത്. മുറിക്കുള്ളിൽ ചട്ടിയിൽ വളർത്തിയ കഞ്ചാവു ചെടി പകൽ സമയത്തു വെയിൽ കൊള്ളിക്കുന്നതിനു മുറിക്കു പുറത്തെടുത്തു വയ്ക്കാറുണ്ടന്നും പ്രതി വെളിപ്പെടുത്തി.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രേംനസീർ, പ്രിവന്റീവ് ഓഫിസർ ജെ.ആർ.പ്രസാദ്കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ആർ.അനീഷ്, ബാലു എസ്.സുന്ദർ, അഭിരാം, വനിതാ സിവിൽ എക്സൈസ് ഓഫിസർ ജി.ഗംഗ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊതുജനങ്ങൾക്കു മദ്യം, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 0474-2767822 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. മറ്റു ഫോൺ നമ്പറുകൾ: എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ - 9400069439, എക്‌സൈസ് ഇൻസ്‌പെക്ടർ - 9400069440.