കിഴക്കേ കല്ലട∙ അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ച് വിദ്യാർഥിനി ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. അഞ്ചോളം ഓട്ടോറിക്ഷകൾ തകർന്നു. ഇന്നലെ വൈകിട്ട് 3.35 ന് ചിറ്റുമല ജംക്‌ഷനിലായിരുന്നു അപകടം. കിഴക്കേ കല്ലട ഭാഗത്ത് നിന്ന് കുണ്ടറ ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിഴക്കേ കല്ലട∙ അമിത വേഗത്തിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ച് വിദ്യാർഥിനി ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. അഞ്ചോളം ഓട്ടോറിക്ഷകൾ തകർന്നു. ഇന്നലെ വൈകിട്ട് 3.35 ന് ചിറ്റുമല ജംക്‌ഷനിലായിരുന്നു അപകടം. കിഴക്കേ കല്ലട ഭാഗത്ത് നിന്ന് കുണ്ടറ ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സിവികെഎം സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി ഉപ്പൂട് സ്വദേശി സോന സന്തോഷ്, ഓട്ടോ ഡ്രൈവർമാരായ ചിറ്റുമല സ്വദേശി ബാബു, തെക്കേമുറി സ്വദേശി ബിപിൻ, മുട്ടം സ്വദേശി സുനിൽ കുമാർ, കോട്ടപ്പുറം സ്വദേശി ജോസ്, അജയൻ എന്നിവർക്കാണ് പരുക്കേറ്റത്. റോഡിന് വശത്തുകൂടി നടന്നുവരികയായിരുന്ന സോന കാറിനും ഓട്ടോയ്ക്കും ഇടയിൽ അകപ്പെടുകയായിരുന്നു. 

ഓട്ടോറിക്ഷകളിൽ ഇരിക്കുകയായിരുന്ന ഡ്രൈവർമാർക്കാണ് പരുക്കേറ്റത്. സോന സന്തോഷിനെ ജില്ലാ ആശുപത്രിയിലും സുനിൽ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ കുണ്ടറ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. കാർ ഡ്രൈവറെ കിഴക്കേ കല്ലട പൊലീസ് കസ്റ്റഡിയിലെടുത്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT