കടയ്‌ക്കൽ ∙ അഞ്ചു കിലോമീറ്ററുള്ള കടയ്‌ക്കൽ നിലമേൽ റോഡിൽ 22 വളവുകൾ. ഭൂരിഭാഗവും അപകടക്കെണിയായ കൊടുംവളവുകളാണ്. പലപ്പോഴായി റോഡ് നവീകരണം നടന്നിട്ടും വളവുകൾ നേരെയാക്കി അപകടം കുറയ്‌ക്കാനുളള നടപടിയില്ല. 10 കോടി രൂപ ചെലവഴിച്ച് റോഡിന്റെ നവീകരണം അടുത്തിടെ നടത്തിയിരുന്നു. വളവുകൾ നേരെയാക്കിയില്ല എന്ന് മാത്രമല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയ്‌ക്കൽ ∙ അഞ്ചു കിലോമീറ്ററുള്ള കടയ്‌ക്കൽ നിലമേൽ റോഡിൽ 22 വളവുകൾ. ഭൂരിഭാഗവും അപകടക്കെണിയായ കൊടുംവളവുകളാണ്. പലപ്പോഴായി റോഡ് നവീകരണം നടന്നിട്ടും വളവുകൾ നേരെയാക്കി അപകടം കുറയ്‌ക്കാനുളള നടപടിയില്ല.  10 കോടി രൂപ ചെലവഴിച്ച് റോഡിന്റെ നവീകരണം അടുത്തിടെ നടത്തിയിരുന്നു. വളവുകൾ നേരെയാക്കിയില്ല എന്ന് മാത്രമല്ല വളവുകളുടെ ഭാഗത്ത് റോഡിന്റെ വശം വൻ കഴിയായി മാറുകയും ചെയ്തു. അടുത്തിടെ റോഡിൽ വരുന്ന പാട്ടി വളവിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞു. മറ്റൊരു വാഹനത്തിന് വശം കൊടുക്കുമ്പോൾ ലോറി മറിയുകയായിരുന്നു. മൂലോട്ടി വളവിൽ കഴിഞ്ഞ ദിവസം കാറുകൾ കൂട്ടിയിടിച്ചു. ഇവിടെ വളവിൽ വൻ കുഴിയാണ്. 

അപകടം പതിവായ ആഴാന്ത കുഴിക്കടുത്ത് വളവിൽ ബൈക്കിൽ എത്തിയ എസ്ഐ അപകടത്തിൽപെട്ട് മരിച്ചു. അന്ന് മുതൽ എസ്‌ഐ വളവെന്ന പേരിൽ ആണ് ഇവിടം അറിയപ്പെടുന്നത്. നിലമേൽ വെള്ളാംപാറയിലും വളവിൽ സ്ഥിരം അപകടം ആണ്. റോഡിൽ വളവുകളുടെ ഭാഗത്ത് സർക്കാർ വക സ്ഥലം ഉണ്ട്. ഈ സ്ഥലങ്ങൾ ഏറ്റെടുത്ത് വളവുകൾ വീതി കൂട്ടാൻ കഴിയും അതിനും നടപടിയില്ല. റോഡിന്റെ ഭാഗത്ത് അടഞ്ഞു കിടക്കുന്ന കലുങ്കും ശുചിയാക്കി തുറക്കുന്നില്ല.

പാരിപ്പള്ളി മടത്തറ റോഡിന്റെ ഭാഗമായ കടയ്ക്കൽ നിലമേൽ റോഡിൽ തിരക്ക് കൂടുതലാണ്. വളവുകൾ ഏറെയുണ്ട്.  സർക്കാർ വക പുറമ്പോക്ക് സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടി വളവുകൾ നിവർത്തുന്നില്ല. നടപടി വേണം.

കടയ്ക്കൽ നിലമേൽ റോഡിൽ വളവുകളിൽ അപകടം പതിവാണ്.വളവുകൾ നിവർത്തി ഉള്ള റോഡ് നവീകരണം ആണ് വേണ്ടത്.റോഡിന്റെ വശത്തെ കുഴിയിൽപ്പെട്ടും വാഹനങ്ങൾ അപകടത്തിൽപെടുന്നു.

English Summary:

The five-kilometer stretch between Kadakkal and Nilamel has become notorious for its 22 sharp curves, leading to numerous accidents. Despite a recent ₹10 crore renovation, the curves remain unaddressed, endangering commuters and raising questions about government negligence.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT