കൊല്ലം ∙ വാടകക്കെട്ടിടത്തിൽ നിന്നു സ്വന്തം കെട്ടിടത്തിലേക്കു പ്രവർത്തനം മാറിയിട്ടും സ്ഥലപരിമിതിയിൽ വലയുകയാണ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ.പിടിച്ചെടുത്ത വാഹനങ്ങൾക്ക് സ്റ്റേഷൻ പരിസരത്ത് ഇപ്പോഴും പ്രവേശനം ലഭിച്ചിട്ടില്ല. ഹൈവേയോടു ചേർന്നുള്ള നടപ്പാതയ്ക്കു സമീപമാണ് പഴയ മുപ്പതോളം വാഹനങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ വാടകക്കെട്ടിടത്തിൽ നിന്നു സ്വന്തം കെട്ടിടത്തിലേക്കു പ്രവർത്തനം മാറിയിട്ടും സ്ഥലപരിമിതിയിൽ വലയുകയാണ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ.പിടിച്ചെടുത്ത വാഹനങ്ങൾക്ക്  സ്റ്റേഷൻ പരിസരത്ത് ഇപ്പോഴും പ്രവേശനം ലഭിച്ചിട്ടില്ല. ഹൈവേയോടു ചേർന്നുള്ള നടപ്പാതയ്ക്കു സമീപമാണ് പഴയ മുപ്പതോളം വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ആറുമാസം മുൻപ് പഴയ സ്റ്റേഷനിൽ നിന്ന് പുതിയ കെട്ടിടത്തിലേക്കു മാറിയപ്പോൾ തന്നെ പാർക്കിങ്, തൊണ്ടിവാഹനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലം എന്നിവ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് സിപിഒ അറിയിച്ചു.

എന്നാൽ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. സ്റ്റേഷനുള്ളിലെ പ്രതികൾക്കു മാത്രമല്ല സ്റ്റേഷനു പുറത്തെ സ്ക്രാപ് വാഹനങ്ങൾക്കും രാപകൽ കാവൽ നിൽക്കേണ്ട അവസ്ഥയിലാണ് പൊലീസുകാർ. കെട്ടിടത്തിനു മാത്രമുള്ള സ്ഥലമേ സ്റ്റേഷനിലുള്ളൂ. കാറിൽ എത്തുന്ന പരാതിക്കാർക്കു പോലും വഴിയിൽ വാഹനം പാർക്ക് ചെയ്യേണ്ട സ്ഥിതി. സ്റ്റേഷനിലെ ജീപ്പ് പോലും ഒരെണ്ണമേ പാർക്ക് ചെയ്യാനാകൂ. വർഷങ്ങൾക്കു മുൻപുള്ള കേസിൽ പിടിച്ച വാഹനങ്ങൾ വരെയുണ്ട് നടപ്പാതയ്ക്കു സമീപം. മുൻപ് ഉപയോഗശൂന്യമായി കാടുപിടിച്ചുകിടന്ന ഇടത്താണ് കാടുവെട്ടിത്തെളിച്ച് വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

English Summary:

The newly constructed Shakthikulangara Police Station in Kollam is facing space issues, with around 30 seized vehicles parked by the highway due to a lack of dedicated parking space within the station premises. The CPO has raised concerns and requested a solution.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT