കൊല്ലം ∙ എൻജിനീയറിങ് ബിരുദധാരിയായ യുവാവിനെ അഭിഭാഷകൻ ഉൾപ്പെടെയുള്ള ആറംഗ സംഘം മൂന്നര മണിക്കൂറിലേറെ ക്രൂരമായി മർദിക്കുകയും പിന്നീടു വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസ് എടുക്കുന്നില്ലെന്നു പരാതി. ബലം പ്രയോഗിച്ചു കൈകൾ പിന്നിൽ കൂട്ടിക്കെട്ടിയ ശേഷം

കൊല്ലം ∙ എൻജിനീയറിങ് ബിരുദധാരിയായ യുവാവിനെ അഭിഭാഷകൻ ഉൾപ്പെടെയുള്ള ആറംഗ സംഘം മൂന്നര മണിക്കൂറിലേറെ ക്രൂരമായി മർദിക്കുകയും പിന്നീടു വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസ് എടുക്കുന്നില്ലെന്നു പരാതി. ബലം പ്രയോഗിച്ചു കൈകൾ പിന്നിൽ കൂട്ടിക്കെട്ടിയ ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ എൻജിനീയറിങ് ബിരുദധാരിയായ യുവാവിനെ അഭിഭാഷകൻ ഉൾപ്പെടെയുള്ള ആറംഗ സംഘം മൂന്നര മണിക്കൂറിലേറെ ക്രൂരമായി മർദിക്കുകയും പിന്നീടു വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസ് എടുക്കുന്നില്ലെന്നു പരാതി. ബലം പ്രയോഗിച്ചു കൈകൾ പിന്നിൽ കൂട്ടിക്കെട്ടിയ ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ എൻജിനീയറിങ് ബിരുദധാരിയായ യുവാവിനെ അഭിഭാഷകൻ ഉൾപ്പെടെയുള്ള ആറംഗ സംഘം മൂന്നര മണിക്കൂറിലേറെ ക്രൂരമായി മർദിക്കുകയും പിന്നീടു  വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് കേസ് എടുക്കുന്നില്ലെന്നു പരാതി. ബലം പ്രയോഗിച്ചു കൈകൾ പിന്നിൽ കൂട്ടിക്കെട്ടിയ ശേഷം ഹെൽമറ്റ്, തുണിയിൽ പൊതിഞ്ഞ തേങ്ങ, ഇരുമ്പ് വടി, സ്റ്റീൽ ഫ്ലാസ്ക് എന്നിവ ഉപയോഗിച്ചാണു മർദിച്ചത്. താടിരോമം പറിച്ചെടുക്കുകയും ചെയ്തു. പാലത്തറ നഗർ എസ്എആർ വില്ലയിൽ അജ്ജു( 26) വിനെയാണു  ക്രൂരമായി മർദിച്ചത്. 30 പവനും 35 ലക്ഷം രൂപയും സംഘം ആവശ്യപ്പെട്ടെന്നും യുവാവിന്റെ മാതാവ് പറഞ്ഞു. പൊലീസിൽ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ യുവാവിന്റെ സഹോദരനെയും പിതാവിനെയും കൊല്ലുമെന്നും യുവാവിനെ ലഹരി മരുന്ന്– പോക്സോ കേസുകളിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.

കഴിഞ്ഞ ഫെബ്രുവരി 28 നാണു സംഭവങ്ങളുടെ തുടക്കം. പിതാവിന്റെ ബിസിനസുമായി ബന്ധപ്പെട്ട കലക്‌ഷൻ പിരിവു കഴിഞ്ഞു മടങ്ങി വരുമ്പോൾ  തടഞ്ഞു നിർത്തി പേരും പിതാവിന്റെ പേരും ചോദിച്ചശേഷം പ്രതികളിൽ ചിലർ അവരുടെ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നുവെന്നു അജ്ജു പറഞ്ഞു. തുടർന്ന് അഭിഭാഷകൻ ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തിയ ശേഷമായിരുന്നു മർദനം. ഇതു മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. 

ADVERTISEMENT

നഗരത്തിലെ എൻജിനീയറിങ് കോളജിൽ പ്രോഗ്രാം കോഓർഡിനേറ്റർ ആയിരുന്ന യുവാവും പ്രോഗ്രാമിന്റെ ചുമതല സംഘത്തിൽ ഉണ്ടായിരുന്ന അധ്യാപികയുമായുള്ള സൗഹൃദം തെറ്റായി വ്യാഖ്യാനിച്ചായിരുന്നു മർദനം. സംഘം വ്യാഖ്യാനിക്കുന്നതു പോലെയുള്ള അടുപ്പം ഇല്ലെന്നു പറഞ്ഞിട്ടും മർദനം തുടർന്നു. മർദനമേറ്റു കുഴഞ്ഞ യുവാവിന് ജീവൻ രക്ഷാർഥം അധ്യാപികയുമായി ബന്ധമുണ്ടെന്നു സമ്മതിക്കേണ്ടി വന്നു. ഇരവിപുരം പൊലീസിൽ പരാതി നൽകിയെങ്കിലും കേസ് റജിസ്റ്റർ ചെയ്യാതെ ഒത്തുതീർപ്പിനാണു ശ്രമിച്ചത്. പൊലീസ് വിളിപ്പിച്ചതിനെ തുടർന്ന് അജ്ജുവിന്റെ സഹോദരനും പിതാവും സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതികൾ അവിടെ ഉണ്ടായിരുന്നു. വീട്ടുകാരെ ഭീഷണിപ്പെടുത്തിയതോടെ പരാതി പിൻവലിക്കാൻ നിർബന്ധിതരായി.

തട്ടിയെടുത്ത പണവും മൊബൈൽ ഫോണും തിരികെ വാങ്ങി നൽകാമെന്ന ഉറപ്പും പൊലീസ് പാലിച്ചില്ല. പിന്നീട് മുഖ്യമന്ത്രിക്കും ഡിജിപിക്കും അജ്ജുവിന്റെ മാതാവ് പരാതി നൽകിയെങ്കിലും ഇതുവരെ കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. തുടർന്നും നിരന്തരം ഭീഷണി ഉയർന്നതോടെ ജൂലൈ 1ന് യുവാവിനെ വീട്ടുകാർ വിദേശത്തേക്കു വിട്ടു.  ‌7ന് വീട്ടിൽ കയറി അക്രമം നടത്തി.  കേസ് നേരത്തേ ഒത്തുതീർപ്പായതാണെന്നും ഇരുകൂട്ടരും പരാതി പിൻവലിക്കുകയും ചെയ്തതാണെന്ന് ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ ആർ. രാജീവ് പറയുന്നു. മൊഴിയെടുക്കാനായി ഇന്നു വീണ്ടും ഇരുകൂട്ടരെയും വിളിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ADVERTISEMENT

ഉണങ്ങാതെ മുറിവുകൾ
ഫെബ്രുവരി 28 നു രാത്രി 11.30 കഴിഞ്ഞപ്പോൾ അജ്ജുവിന്റെ സഹോദരന്റെ ഫോണിലേക്ക് സംഘത്തിലെ ഒരാൾ വിളിച്ചതായി പറയുന്നു. മുള്ളുവിളയിൽ ഒറ്റയ്ക്കു വന്നാൽ അനുജനെ ജീവനോടെ കൊണ്ടുപോകാമെന്നു പറഞ്ഞു. സംഘം പറഞ്ഞ സ്ഥലത്തു സഹോദരനും പിതാവും എത്തിയപ്പോൾ കൈകൾ പിന്നിൽ കൂട്ടിക്കെട്ടിയ നിലയിൽ അവശനായി ഇരിക്കുകയായിരുന്നു യുവാവ്. സംഘാംഗമായ അഭിഭാഷകൻ വാൾ കാട്ടി ഭീഷണിപ്പെടുത്തുകയും യുവാവിനെ കൊണ്ടു പോകാൻ ആംബുലൻസോ മറ്റു വാഹനങ്ങളോ വിളിക്കരുതെന്നു നിർദേശിക്കുകയും ചെയ്തു.

വീട്ടിൽ എത്തിയപ്പോൾ കുഴഞ്ഞുവീണ യുവാവിനെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴും ഫോണിലൂടെ ഭീഷണി തുടർന്നു. അജ്ജുവിന് ഇരുതോളിനും ഗുരുതരമായ ക്ഷതം ഏറ്റു. തലയുടെ പലഭാഗത്തും രക്തം കട്ടപിടിച്ചു. ഇടതുകണ്ണിന്റെ പരുക്ക് ഇതുവരെ ഭേദമായില്ല. ഏറെ നേരം  തലയുയർത്തി ഇരിക്കാനാകില്ല. 

English Summary:

An engineering graduate was subjected to a prolonged and brutal assault by a group of six individuals, including a lawyer. The victim was tied up and beaten with various objects. Adding to the outrage, the assailants later entered the victim's home and threatened his family. Despite the severity of the crime, police have refused to file a case, sparking accusations of negligence and corruption.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT