ഓണം കഷ്ടത്തിലാക്കി ജല അതോറിറ്റി
പൂതക്കുളം ∙ ഓണക്കാലത്തു കുടിവെള്ളം മുടക്കി ജലഅതോറിറ്റി. കലയ്ക്കോട് വെള്ളാമുക്കം കൊച്ചുകായൽ റോഡ് പ്രദേശത്താണു രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയിരിക്കുന്നത്. ഉത്രാടം, തിരുവോണം നാളുകളിലും ജല അതോറിറ്റിയുടെ ഭാഗത്തു നിന്നു ജലമെത്തിക്കാനുള്ള നീക്കം ഉണ്ടാകില്ലെന്നു മനസിലായതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ

പൂതക്കുളം ∙ ഓണക്കാലത്തു കുടിവെള്ളം മുടക്കി ജലഅതോറിറ്റി. കലയ്ക്കോട് വെള്ളാമുക്കം കൊച്ചുകായൽ റോഡ് പ്രദേശത്താണു രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയിരിക്കുന്നത്. ഉത്രാടം, തിരുവോണം നാളുകളിലും ജല അതോറിറ്റിയുടെ ഭാഗത്തു നിന്നു ജലമെത്തിക്കാനുള്ള നീക്കം ഉണ്ടാകില്ലെന്നു മനസിലായതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചാണ് ഓണം ഉണ്ടത്. ശുദ്ധജല വിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തിയപ്പോൾ കൃത്യമായ മേൽനോട്ടം ജല അതോറിറ്റിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
കരാർ ജീവനക്കാരെ മാത്രം ഉപയോഗിച്ചു നടത്തിയ ജോലിയിൽ ഗുരുതര പിശകുകളുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. വെള്ളാമുക്കം ഭാഗത്തേക്കു ജലം എത്തുന്ന പൈപ്പ്‌ലൈനിൽ വേപ്പിൻമൂട് – പ്രിയദർശനി റോഡ് ഭാഗത്ത് ഒരു മാസക്കാലമായി ചോർച്ചയുണ്ട്. പൈപ്പ് പൊട്ടി വരുന്ന ജലം കാരണം റോഡ് ചെളി നിറഞ്ഞു കാൽനട യാത്ര പോലും സാധ്യമാകാത്ത അവസ്ഥയിലാണ്. വാർഡ് കൗൺസിലർ ജല അതോറിറ്റിയിൽ പരാതി നൽകുമ്പോൾ ചോർച്ച പരിഹരിച്ചതായാണു പറയുന്നത്. വെള്ളാമുക്കത്തെ കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കണമെന്നു കോൺഗ്രസ് പൂതക്കുളം സൗത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.