മയ്യനാട്ടെ നെല്ലറയിൽ ഞാറ്റടി തയാർ; കർഷകശത്രുവായി അട്ടകൾ
കൊട്ടിയം∙ ഉമയനല്ലൂർ ഏലയിൽ നെൽക്കൃഷിക്കുള്ള ഞാറ്റടികൾ തയാറായി. ഇത്തവണ ഉമ,20 എന്നീ ഇനങ്ങളിലെ വിത്തുകളാണ് കൃഷിക്കായി ഇറക്കിയിരിക്കുന്നത്. കർഷകനായ കെ.തുളസീധരൻപിള്ള 5 ഏക്കറിലാണ് ഇത്തവണ കൃഷി ചെയ്യുന്നത്. ഉമ 90 ദിവസം കൊണ്ട് കൊയ്ത്തിനു പാകമാകുമ്പോൾ 20 പാകമാകാൻ 120 ദിവസമെടുക്കും. അതിനാൽ കർഷകർ ആദ്യം 20

കൊട്ടിയം∙ ഉമയനല്ലൂർ ഏലയിൽ നെൽക്കൃഷിക്കുള്ള ഞാറ്റടികൾ തയാറായി. ഇത്തവണ ഉമ,20 എന്നീ ഇനങ്ങളിലെ വിത്തുകളാണ് കൃഷിക്കായി ഇറക്കിയിരിക്കുന്നത്. കർഷകനായ കെ.തുളസീധരൻപിള്ള 5 ഏക്കറിലാണ് ഇത്തവണ കൃഷി ചെയ്യുന്നത്. ഉമ 90 ദിവസം കൊണ്ട് കൊയ്ത്തിനു പാകമാകുമ്പോൾ 20 പാകമാകാൻ 120 ദിവസമെടുക്കും. അതിനാൽ കർഷകർ ആദ്യം 20 ഇനത്തിലെ വിത്തുകളാണ് ആദ്യം ഇട്ടിരിക്കുന്നത്.
ജനുവരിയിലെ മകരക്കൊയ്ത്ത് ലക്ഷ്യമിട്ടാണ് കൃഷി ചെയ്യുന്നത്. കർഷകർക്ക് വില്ലനായി അട്ടകൾ ഏലയിൽ വ്യാപകമായത് വെല്ലുവിളിയായിട്ടുണ്ടെന്ന് തുളസീധരൻപിള്ള പറഞ്ഞു. ഞാറ്റടികൾ തയാറാക്കാനായി പണ കോരുമ്പോഴും കളകൾ നീക്കുമ്പോഴും അട്ടകൾ കാലിൽ പിടിക്കും. ഉപ്പ് വിതറിയാണ് ഇവയെ തുരത്തുന്നത്. സ്വന്തമായി പാടമുള്ളവരും പാട്ടത്തിന് പാടം എടുത്തവരുമാണ് ഉമയനല്ലൂർ ഏലയിൽ കൃഷി ചെയ്യുന്നത്. മയ്യനാട് പഞ്ചായത്തിലെ ഏക നെല്ലറയാണ് ഉമയനല്ലൂർ ഏല. ഇത്തവണയും ഏലയ്ക്ക് മധ്യേയുള്ള തോട് ശുചീകരണം നടത്താത്തത് വെല്ലുവിളിയാണെന്ന് കർഷകർ പറയുന്നു.
പാടശേഖര സമിതി നടുത്തോട് താൽക്കാലികമായി നിർമിച്ചെങ്കിലും കൈവരികൾ ഇല്ലാത്തതിനാൽ മണ്ണ് തോട്ടിലേക്ക് ഇറങ്ങിയിട്ടുണ്ട്. ഉമയനല്ലൂർ ഏലയിലെ നെൽക്കൃഷിയെ സഹായിക്കാനായി നിർമിച്ച ഏറത്തു ചിറ, ക്ഷേത്ര ചിറ, ഉമയനല്ലൂർ ചിറ, കോവൂർച്ചിറ എന്നിവിടങ്ങളിൽ നിന്നും വെള്ളം പാടത്തേക്ക് എത്തുന്നുണ്ടെങ്കിലും വെള്ളം ഒഴുകുന്ന തോടുകളുടെ ശുചീകരണം നടത്താത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മഴ കനത്താൽ തോട്ടിൽ നിന്നും വെള്ളം ഉയർന്ന് പാടത്തേക്ക് ഒഴുകാൻ സാധ്യതയുണ്ട്. ഞാറ്റടികളിൽ കൂടുതൽ വെള്ളം കെട്ടി നിന്നാൽ അവ നഷ്ടപ്പെടും. കഴിഞ്ഞ വർഷം ഈ അനുഭവം ഉണ്ടായിരുന്നു. അടിയന്തരമായി തോടിന്റെ ശുചീകരണങ്ങൾ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.