ഇന്നു മുതൽ ഗതാഗത നിയന്ത്രണം കൊല്ലം∙ പഴവറ കല്ലട റോഡിന്റെ നിർമാണ പ്രവൃത്തികൾക്കായി ഇന്നു മുതൽ 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുത്തൂരിൽ നിന്ന് കല്ലടയ്ക്ക് പോകുന്ന വാഹനങ്ങൾ പുത്തൂർ ആലയ്ക്കൽ നിന്ന് തിരിഞ്ഞ് എസ്എൻ പുരം- ഭജനമഠം- ഓതിരമുകൾ- മൂന്ന് മുക്ക് വഴി കല്ലടയ്ക്കും, കല്ലടയിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നു മുതൽ ഗതാഗത നിയന്ത്രണം;കൊല്ലം∙ പഴവറ കല്ലട റോഡിന്റെ നിർമാണ പ്രവൃത്തികൾക്കായി ഇന്നു മുതൽ 10 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുത്തൂരിൽ നിന്ന് കല്ലടയ്ക്ക് പോകുന്ന വാഹനങ്ങൾ പുത്തൂർ ആലയ്ക്കൽ നിന്ന് തിരിഞ്ഞ് എസ്എൻ പുരം- ഭജനമഠം- ഓതിരമുകൾ- മൂന്ന് മുക്ക് വഴി കല്ലടയ്ക്കും, കല്ലടയിൽ നിന്ന് വരുന്ന വാഹനങ്ങൾ മൂന്ന് മുക്കിൽ നിന്ന് ഓതിരമുകൾ- ഭജനമഠം- എസ്.എൻ പുരം വഴി പുത്തൂരേക്കും പോകണം.

ഗ്രാമസഭ ഇന്നു മുതൽ 
പൂതക്കുളം∙ പഞ്ചായത്തിലെ 2024–2025 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഗ്രാമസഭ ഇന്നു മുതൽ 30 വരെ വിവിധ വാർഡുകളിൽ നടക്കും.

ADVERTISEMENT

ട്രേഡ് ഇൻസ്ട്രക്ടർഒഴിവ്
ചാത്തന്നൂർ ∙ ഐടിഐയിൽ ഡ്രസ് മേക്കിങ് ട്രേഡ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് ഈഴവ,ബില്ലവ, തീയ വിഭാഗത്തിൽ പെട്ടവർക്കുള്ള അഭിമുഖം ഇന്ന് 10നു ഐടിഐയിൽ നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എൻടിസിയും 3 വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഡ്രസ് മേക്കിങ് / ഗാർമെന്റ് ഫാബ്രിക്കേറ്റിങ് ടെക്നോളജി / കോസ്റ്റ്യൂം ടെക്നോളജി വിഷയത്തിലെ ബിരുദം പ്രവൃത്തി പരിചയം, അല്ലെങ്കിൽ അപ്പാരൽ ടെക്നോളജി വിഷയത്തിൽ ഡിഗ്രിയും പ്രവൃത്തി പരിചയം.അസ്സൽ സർട്ടിഫിക്കറ്റുകൾ അവയുടെ പകർപ്പുകൾ സഹിതം എത്തണം

അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ സ്‌കിൽ ആൻഡ് നോളജ് ഡവലപ്മെന്റ് സെന്ററിന്റെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ സെന്ററുകളിൽ എസ്എസ്എൽസി പാസ് ആയവർക്ക് ആറുമാസം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിങ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 9496244701.

ADVERTISEMENT

100 വിദ്യാർഥികൾക്ക് ജെ.കെ മേനോൻസ്കോളർഷിപ്
കൊല്ലം ∙  നഗരത്തിലെ 100 വിദ്യാർഥികൾക്ക് ഖത്തറിലെ എബിഎൻ കോർപറേഷൻ ചെയർമാൻ ജെ.കെ.മേനോന്റെ നാമധേയത്തിൽ വിദ്യാഭ്യാസ സ്കോളർഷിപ് നൽകും. എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാർഥികളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. പത്താം ക്ലാസ് പരീക്ഷയിലെ മാർക്കാണ് പ്രധാന മാനദണ്ഡം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികളെ പ്രത്യേകമായി പരിഗണിക്കും. സാമ്പത്തിക സ്ഥിതി പഠനത്തെ ബാധിക്കുന്ന കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകി സഹായിക്കാമെന്ന് ജെ.കെ.മേനോൻ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന 5 കുടുംബങ്ങളിലെ യോഗ്യതയുള്ള ഒരാൾക്കു വീതം വിദേശത്തു ജോലി നൽകും. സ്കോളർഷിപ്പിനുള്ള അപേക്ഷ 30 നകം കടപ്പാക്കട സ്പോർട്സ് ക്ലബ്ലിൽ നേരിട്ടോ വാട്സാപ്പിലോ മെയിലിലോ നൽകാം. ഫോൺ: 9447706902, 9747402111.  vgsmarakatrust@gmail.com 

സ്പോട്ട് അഡ്മിഷൻ 
കൊല്ലം ∙ ടികെഎം കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഒഴിവുള്ള എംടെക്, എംപ്ലാൻ കോഴ്‌സുകളിലേക്ക് 27നു രാവിലെ 11നു സ്പോട്ട് അഡ്മിഷൻ നടക്കും. www.tkmce.ac.in.

ADVERTISEMENT

ഐടിഐ പ്രവേശനം
കൊല്ലം∙ മനയിൽകുളങ്ങര വനിതാ ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.30 ന് അകം അപേക്ഷിക്കണം . 0474 2793714.

റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്
കൊല്ലം ∙ ജില്ലാ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ് ഒക്ടോബർ 12, 13 തീയതികളിലേക്കു മാറ്റിയതായി ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ അറിയിച്ചു. 9447230830.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT