കൊല്ലം∙ അടുത്ത വർഷം അവസാനത്തോടെ ദേശീയപാത വികസന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. പദ്ധതി വൈകിയത് കാലംതെറ്റി പെയ്ത മഴ കാരണമാണ്. ഈ വർഷം ഏകദേശം 4 മാസത്തോളമായി മഴയുണ്ടായിരുന്നു. നിലവിലെ കരാറിൽ പറഞ്ഞിരിക്കുന്നത് 2025 ജൂണിൽ പൂർത്തിയാക്കണമെന്നാണ്. എന്നാൽ, അസംസ്കൃത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ അടുത്ത വർഷം അവസാനത്തോടെ ദേശീയപാത വികസന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. പദ്ധതി വൈകിയത് കാലംതെറ്റി പെയ്ത മഴ കാരണമാണ്.  ഈ വർഷം ഏകദേശം 4 മാസത്തോളമായി മഴയുണ്ടായിരുന്നു. നിലവിലെ കരാറിൽ പറഞ്ഞിരിക്കുന്നത് 2025 ജൂണിൽ പൂർത്തിയാക്കണമെന്നാണ്. എന്നാൽ, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് കണക്കിലെടുത്ത് കരാർ കാലാവധി ആറു മാസം കൂടി ദീർഘിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കരാർ കമ്പനികൾ എൻഎച്ച്എഐക്ക് പിഴ ഒടുക്കേണ്ടി വരും. പിഴ ഒടുക്കി നഷ്ടം വരുത്താൻ കമ്പനികൾ ശ്രമിക്കില്ലാത്തതു കൊണ്ട് നിർമാണം സമയബന്ധിതമായി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. 

ജില്ലയിലെ രണ്ടു റീച്ചുകളിലായുള്ള നിർമാണ പ്രവർത്തനങ്ങൾ 60 ശതമാനം പൂർത്തിയായി. എല്ലാ പാലങ്ങളുടെയും പില്ലറുകൾ പൂർത്തിയായി. വാർത്തിട്ട കൂറ്റൻ സ്ലാബുകൾ അവയ്ക്കു മുകളിലേക്കു ഘടിപ്പിച്ചാൽ മതിയാകും. പാലത്തിന്റെ തൂണുകൾ വാർത്തെടുക്കുകയെന്നതാണ് നിർമാണത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള പണി. അതു പൂർത്തിയായതോടെ ഇനി കാര്യങ്ങൾ വേഗത്തിൽ നീങ്ങും. 

ADVERTISEMENT

മണ്ണിട്ട് ഉറപ്പിക്കുന്ന പണികൾ പുരോഗമിക്കുകയാണ്. ഓരോ തട്ട് മണ്ണിട്ട് ഉറപ്പിക്കാൻ മൂന്നാഴ്ച സമയമെടുക്കും. അതും നിർമാണം വൈകുന്നതിനു കാരണമാകുന്നുണ്ട്. സ്ഥലമേറ്റെടുപ്പ് പൂർത്തിയാകാൻ ഏകദേശം ഒന്നര വർഷമെടുത്തെന്നും എൻഎച്ച്എഐ അധികൃതർ വ്യക്തമാക്കി. കൊറ്റുകുളങ്ങര മുതൽ കാവനാട് വരെയും കാവനാട് മുതൽ കടമ്പാട്ടുകോണം വരെയും 2 റീച്ചുകളിലായാണ് നിർമാണം പുരോഗമിക്കുന്നത്. ഏകദേശം 2965 കോടി രൂപയാണ് 2 റീച്ചുകളിലെ നിർമാണ ചെലവായി കണക്കാക്കുന്നത്.

English Summary:

The National Highway construction project experiences delays due to unseasonal rains, pushing the expected completion date to the end of next year.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT