ചടയമംഗലം∙ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന മുറിയുടെ വാടകക്കരാർ തീർന്നോയെന്നു ലോക്കൽ കമ്മിറ്റിയംഗത്തോട് ചോദിച്ചയാളെ സിപിഎം പ്രവർത്തകൻ മർദിച്ചു. പരാതിയിൽ പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ആരോപണം. ചടയമംഗലം വെട്ടുക്കുഴി ബംഗ്ലാവിൽ ജയചന്ദ്രൻ പിള്ളയ്ക്കാണ് (53) മർദനമേറ്റത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചടയമംഗലം∙ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന മുറിയുടെ വാടകക്കരാർ തീർന്നോയെന്നു ലോക്കൽ കമ്മിറ്റിയംഗത്തോട് ചോദിച്ചയാളെ സിപിഎം പ്രവർത്തകൻ മർദിച്ചു. പരാതിയിൽ പൊലീസ്  കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ആരോപണം. ചടയമംഗലം വെട്ടുക്കുഴി ബംഗ്ലാവിൽ ജയചന്ദ്രൻ പിള്ളയ്ക്കാണ് (53) മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകൻ വെട്ടുവഴി അനിൽ വിലാസത്തിൽ ബിനുവിന്റെ  (38) പേരിൽ പൊലീസ്  കേസെടുത്തിരുന്നു. നിസ്സാര വകുപ്പ് ചുമത്തിയാണ് കേസ്. 

കഴിഞ്ഞ 18ന് ചടയമംഗലം വെട്ടുവഴിയിൽ ആയിരുന്നു സംഭവം  ജയചന്ദ്രൻ പിള്ളയെ അടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അടിയേറ്റ് പരുക്കേറ്റ ജയചന്ദ്രൻ പിള്ള കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അടിയേറ്റ് തളർന്ന ജയചന്ദ്രൻ പിള്ള കടത്തിണ്ണയിൽ ഇരുന്നപ്പോൾ വീണ്ടും മർദിക്കാനെതിത്തിയ  ബിനുവിനെ ലോക്കൽ കമ്മിറ്റി അംഗം സുദേവൻ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്നത് ജയചന്ദ്രൻ പിള്ളയുടെ ജ്യേഷ്ഠന്റെ ഉടമസ്ഥതയിലുള്ള കട മുറിയിലാണ്. നേരത്തെ ജയചന്ദ്രൻ പിള്ള ഇവിടെ സിമന്റ് കട നടത്തിയിരുന്നു. 

'' ജയചന്ദ്രൻ പിള്ളയ്ക്ക് മർദനമേറ്റ സംഭവവുമായി സിപിഎമ്മിന് ബന്ധമില്ല. ജയചന്ദ്രൻ പിള്ളയും ബിനുവും സുഹൃത്തുക്കളും പലപ്പോഴും മദ്യപിച്ച് തമ്മിലടിച്ചിട്ടുള്ളവരുമാണ്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ പേരിൽ ജയചന്ദ്രൻ പിള്ള, ബിനുവിന്റെ വീടിനു മുന്നിൽ എത്തി വെല്ലുവിളി നടത്തി. തുടർന്ന് സ്ഥലത്ത് എത്തിയ ബിനുവും ജയചന്ദ്രൻ പിള്ളയും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ബിനു ജയചന്ദ്രൻ പിള്ളയെ അടിക്കുന്നതിലേക്ക് കാര്യങ്ങൾ ചെന്നെത്തുകയും ചെയ്തു. സ്ഥലത്ത് നിന്നു ബിനുവിനെ പിന്തിരിപ്പിച്ച് വിട്ടിരുന്നു. എന്നാൽ സംഭവം സിപിഎമ്മിന്റെ തലയിൽ കെട്ടി വയ്ക്കാൻ യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമം നടത്തുകയാണ്.  ''

" ജയചന്ദ്രൻ പിള്ളയുടെ പരാതി പ്രകാരം കേസെടുത്തു. ആശുപത്രി രേഖകൾ പ്രകാരം മുറിവുകൾ ഇല്ലെന്നതിനാൽ പ്രതിക്ക് ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. "

English Summary:

In a shocking incident in Chadayamangalam, Kerala, a man was allegedly attacked by a CPM worker for simply inquiring about the rent agreement of the party's local office. The incident has sparked outrage, with allegations of police bias and insufficient action against the accused.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT