ADVERTISEMENT

കൊല്ലം ∙ കോടതി സമുച്ചയത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. കെട്ടിടം നിർമിക്കുന്ന കൊല്ലം ഈസ്റ്റ് വില്ലേജ് ഓഫിസിന് സമീപത്തെ പൊലീസ് ക്വാർട്ടേഴ്സിന്റെ സ്ഥലത്തെ മണ്ണ് പാകപ്പെടുത്തുന്ന പ്രവൃത്തിയാണ്  തുടങ്ങിയത്. ഇത് പൂർത്തിയാവുന്ന മുറയ്ക്ക് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. കഴിഞ്ഞ വർഷം മാർച്ചിലാണ് പുതിയ കോടതി സമുച്ചയത്തിന്റെ നിർമാണ പ്രഖ്യാപനവും മാതൃക അനാഛാദനവും നടന്നത്. നിർമാൺ കൺസ്ട്രക്‌ഷൻസിനാണ് നിർമാണച്ചുമതല. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

90 കോടി അടങ്കൽ തുകയുള്ള പദ്ധതിയിലൂടെ 4 നില മന്ദിരമാണ്  പണിയുന്നത്. 7 നില കെട്ടിടം നിർമിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വളരെ ആഴത്തിൽ പൈലിങ് നടത്തേണ്ടി വരുന്നതിനാൽ വലിയ ചെലവ് വരുന്നത് കണക്കാക്കിയാണ് നിലകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. ഭാവിയിൽ നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ നിലകൾ നിർമിക്കാനാകും. കെട്ടിടത്തിൽ 20 കോടതികൾക്കും അനുബന്ധ ഓഫിസുകൾക്കും സൗകര്യമുണ്ടാവും. 

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി എന്നിവയ്ക്ക് ഓഫിസ്, ബാർ അസോസിയേഷൻ ഹാൾ, കോൺഫറൻസ് ഹാൾ, വനിതാ അഭിഭാഷകർക്ക് പ്രത്യേക വിശ്രമമുറി, ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ, ജില്ലാ ഗവ. പ്ലീഡർ, എപിപി എന്നിവർക്ക് ഓഫിസ്, ജീവനക്കാരുടെ മക്കൾക്ക് ക്രഷ് മുറി, സ്ത്രീകൾ, പോക്സോ കേസ് സാക്ഷികൾക്കും മറ്റും പ്രതികളിൽ നിന്നു ഭീഷണി ഉണ്ടാകാതിരിക്കാൻ പ്രത്യേക മുറി, അഭിഭാഷക ക്ലാർക്കുമാർക്ക് ഓഫിസ് മുറി തുടങ്ങിയ സജ്ജീകരണങ്ങളും ഉണ്ടാവും.

English Summary:

Construction has commenced on a new court complex in Kollam, Kerala. Located near the police quarters, the four-story building will house 20 courts, offices for legal authorities, a bar association hall, and other essential amenities. The project, undertaken by Nirman Constructions, is expected to be completed within 1.5 years and will significantly improve the judicial infrastructure in Kollam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com