കൊല്ലം ∙ കോർപറേഷൻ അമിനിറ്റി സെന്റർ കെട്ടിടം ‘ടേക്ക് എ ബ്രേക്ക്’ ആക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും നിർമാണം തുടങ്ങിയില്ല. പദ്ധതിക്ക് അംഗീകാരം ആയെന്നും ‘ടേക് എ ബ്രേക്ക്’ ഉടൻ യാഥാർഥ്യം ആകുമെന്നുമാണ് അധികൃതർ പറയുന്നത്. ചിന്നക്കടയിലെ ക്ലോക്ക് ടവറിനു സമീപത്തു നിർമാണം നിലച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കോർപറേഷൻ അമിനിറ്റി സെന്റർ കെട്ടിടം ‘ടേക്ക് എ ബ്രേക്ക്’ ആക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും നിർമാണം തുടങ്ങിയില്ല. പദ്ധതിക്ക് അംഗീകാരം ആയെന്നും ‘ടേക് എ ബ്രേക്ക്’ ഉടൻ യാഥാർഥ്യം ആകുമെന്നുമാണ് അധികൃതർ പറയുന്നത്. ചിന്നക്കടയിലെ ക്ലോക്ക് ടവറിനു സമീപത്തു നിർമാണം നിലച്ച കെട്ടിടവും പരിസരവും ഇപ്പോൾ മാലിന്യം തള്ളൽ കേന്ദ്രമായി മാറിയിട്ടുണ്ട്. സാമൂഹിക വിരുദ്ധരും ഇവിടം താവളം ആക്കിയിട്ടുണ്ട്.

ബസ് സ്റ്റോപ്പിൽ എത്തുന്ന യാത്രക്കാർക്കായി വിശ്രമകേന്ദ്രം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണു അമിനിറ്റി സെന്റർ നിർമാണം തുടങ്ങിയത്. 2017 – 18 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ 1.10 കോടി രൂപ ഇതിനായി വകയിരുത്തി. യാത്രക്കാർക്കു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും വിശ്രമിക്കാനും കഫറ്റേരിയ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ആണു പദ്ധതിയിൽ ഉണ്ടായിരുന്നത്. 

ADVERTISEMENT

2018ൽ നിർമാണം ആരംഭിച്ചു. എന്നാൽ, ഒന്നാം നിലയുടെ കോൺക്രീറ്റിങ് കഴിഞ്ഞതോടെ 2019ൽ നിർമാണം നിലച്ചു. കോർപറേഷൻ അംഗീകരിച്ച കെട്ടിടത്തിന്റെ രൂപഘടനയിൽ ചട്ടലംഘനം കണ്ടെത്തിയതിനെത്തുടർന്നായിരുന്നു ഇത്. ഇളവ് അനുവദിക്കണമെന്ന് തദ്ദേശ അഡീഷനൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. റെയിൽവേയുടെയും ദേശീയപാത അതോറ്റിയുടെയും അനുമതിയും പദ്ധതിക്ക് ഉണ്ടായിരുന്നില്ല. ഇതെല്ലാം മറികടക്കാനാണ് ‘ടേക്ക് എ ബ്രേക്ക്’ ആക്കി മാറ്റാൻ തീരുമാനിച്ചത്. നിയമപ്രശ്നങ്ങൾ ഉള്ളതിനാൽ ഒരു നില കെട്ടിടം ആക്കി നിലനിർത്തിയാണു ‘ടേക്ക് എ ബ്രേക്ക്’ ആക്കി മാറ്റുന്നത്. 

English Summary:

Despite promises, Kollam's 'Take a Break' project, a planned Amenity Center near Chinnakada Clock Tower, has seen no progress in a year. The stalled construction raises concerns about wasted public funds and highlights bureaucratic hurdles.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT