കൊട്ടാരക്കര∙ മതിയായ ഡോക്ടർമാരും ജീവനക്കാരുമില്ലാതെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കുഴയുന്നു. ദിവസവും രണ്ടായിരത്തിലേറെ രോഗികളെത്തുന്ന ആശുപത്രിയിൽ ചികിത്സ നൽകാൻ 22 ഡോക്ടർമാരാണുള്ളത്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനും നടപടിയില്ല. ട്രോമാ കെയർ എന്ന പേരിൽ കെട്ടിടം പണിത്

കൊട്ടാരക്കര∙ മതിയായ ഡോക്ടർമാരും ജീവനക്കാരുമില്ലാതെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കുഴയുന്നു. ദിവസവും രണ്ടായിരത്തിലേറെ രോഗികളെത്തുന്ന ആശുപത്രിയിൽ ചികിത്സ നൽകാൻ 22 ഡോക്ടർമാരാണുള്ളത്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനും നടപടിയില്ല. ട്രോമാ കെയർ എന്ന പേരിൽ കെട്ടിടം പണിത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ മതിയായ ഡോക്ടർമാരും ജീവനക്കാരുമില്ലാതെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കുഴയുന്നു. ദിവസവും രണ്ടായിരത്തിലേറെ രോഗികളെത്തുന്ന ആശുപത്രിയിൽ ചികിത്സ നൽകാൻ 22 ഡോക്ടർമാരാണുള്ളത്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനും നടപടിയില്ല. ട്രോമാ കെയർ എന്ന പേരിൽ കെട്ടിടം പണിത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ മതിയായ ഡോക്ടർമാരും ജീവനക്കാരുമില്ലാതെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം കുഴയുന്നു. ദിവസവും രണ്ടായിരത്തിലേറെ രോഗികളെത്തുന്ന ആശുപത്രിയിൽ ചികിത്സ നൽകാൻ 22 ഡോക്ടർമാരാണുള്ളത്. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകൾ നികത്താനും നടപടിയില്ല. ട്രോമാ കെയർ എന്ന പേരിൽ കെട്ടിടം പണിത് ഉപകരണങ്ങൾ വാങ്ങിയെങ്കിലും ഡോക്ടർമാരില്ലാത്തതിനാൽ അത്യാഹിത വിഭാഗമായി മാത്രം പ്രവർത്തിക്കുന്നു. രോഗികളുടെ എണ്ണം വർധിച്ചിട്ടും കൂടുതൽ  ജീവനക്കാരെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. വൈകുന്നേരങ്ങളിൽ അത്യാഹിത വിഭാഗത്തിൽ പല ദിവസവും ഒരു ഡോക്ടർ മാത്രമാണുള്ളത്.

ഫിസിഷ്യൻ, ഓർത്തോപീഡിയാക് സർജൻ, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർ എന്നിവയുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. മുന്ന് ഫിസിഷ്യൻമാരാണ് നേരത്തേ ഉണ്ടായിരുന്നത്. ഇപ്പോൾ ഒരാൾ മാത്രമാണുള്ളത്.ഓർത്തോ വിഭാഗത്തിലും ഒരു ഡോക്ടറാണുള്ളത്. കാർഡിയോളജി വിഭാഗത്തിൽ മുൻപ് ഡോക്ടറുണ്ടായിരുന്നു. ഇപ്പോൾ ഇല്ല. താലൂക്ക് ആശുപത്രിയിലെ ലിസ്റ്റിൽ 35 ഡോക്ടർമാരുടെ പേരുകൾ ഉണ്ട്. പക്ഷേ ദിവസവും ജോലിക്ക് എത്തുന്നത് 20 പേർ മാത്രം. ആഴ്ചയിലെ അവധി, രാത്രി ഡ്യൂട്ടി, മറ്റ് ചുമതലപ്പെട്ട ജോലികൾ എന്നിവ കഴിഞ്ഞ് ഇത്രയും ഡോക്ടർമാരുടെ സേവനമാണ് ലഭിക്കുന്നത്. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റ്.
ADVERTISEMENT

217 കിടക്കകളുള്ള കിടത്തി ചികിത്സ വിഭാഗത്തിൽ മുന്നൂറോളം രോഗികളുണ്ട്. ഇതിലും ദയനീയമാണ് നഴ്സുമാരുടെ അവസ്ഥ. ആശുപത്രിയിലെ ദൈനംദിന പ്രവർത്തനത്തിന് കുറഞ്ഞത് 200 നഴ്സുമാർ എങ്കിലും വേണം. താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ നൂറിലേറെ നഴ്സുമാരുടെ സേവനമാണ് ലഭിച്ചത്. ഓടിത്തളരുന്ന സ്ഥിതിയാണ് നഴ്സുമാരുടേത്. എംസി റോഡും ദേശീയപാതയും കടന്നു പോകുന്ന കൊട്ടാരക്കരയിൽ അപകടങ്ങൾ വർധിച്ചു വരുന്നു. അപകടത്തിൽപ്പെട്ടവർക്ക് പെട്ടെന്ന് ചികിത്സ ലഭിക്കാനാണ് കെഎസ്ടിപി നിർദേശ പ്രകാരം ട്രോമാ കെയർ യൂണിറ്റ് ആരംഭിച്ചത്. 

കെട്ടിടവും ഭൗതിക സൗകര്യവും ഒരുങ്ങിയെങ്കിലും ഡോക്ടർമാരില്ല. ഫിസിഷ്യൻ, ഓർത്തോ സർജൻ, കാർഡിയോളജിസ്റ്റ്, ന്യൂറോ സർജൻ എന്നിവരെ നിയമിച്ചാൽ ട്രോമാ കെയർ യൂണിറ്റ് പൂർണമായും പ്രവർത്തിക്കാനാകും. പക്ഷേ വർഷങ്ങളായിട്ടും നടപടിയില്ല. അപകടങ്ങളിൽ അത്യാസന്ന നിലയിൽ എത്തുന്നവർക്ക് കൃത്യമായ പരിചരണം നൽകി ജീവൻ രക്ഷിക്കാൻ കഴിയുന്നില്ല. റഫറൽ യൂണിറ്റായി പ്രവർത്തിക്കുന്നു. കിഴക്കൻ മലയോര മേഖലയായ കൊട്ടാരക്കരയിൽ വിഷ ചികിത്സ വിഭാഗം ആരംഭിക്കണമെന്ന ആവശ്യവും ഫയലിൽ ഒതുങ്ങി. രാത്രിയിലാണ് സ്ഥിതി ദുഷ്കരം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പണി ഇഴയുന്ന ഹൈടെക് കെട്ടിട സമുച്ചയം.
ADVERTISEMENT

അത്യാഹിത വിഭാഗം ഒപിയിൽ ദിവസവും 300 പേരെങ്കിലും ചികിത്സ തേടി എത്തും. പനി ക്ലിനിക് അടക്കം രണ്ട് ഡോക്ടർമാരുടെ സേവനമാണുള്ളത്. മിക്ക രാത്രികളിലും റോഡ് അപകടങ്ങൾ ഉണ്ട്. ഇവരു‍ടേത് ഉൾപ്പെടെ ചികിത്സ ഒപി ഡോക്ടർമാർക്കാണ്. മതിയായ നഴ്സുമാരും ഡ്യൂട്ടിക്കില്ല. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകി ആശുപത്രി അധികൃതരും ജനങ്ങളും മടുത്തു. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ സ്വന്തം മണ്ഡലത്തോടാണ് ആരോഗ്യ വകുപ്പിന്റെ അവഗണന. 

∙അത്യാഹിത വിഭാഗത്തിൽ പല ദിവസവും ഒരു ഡോക്ടർ
∙ഫിസിഷ്യൻ, ഓർത്തോപീഡിയാക് സർജൻ, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർ തസ്തിക ഒഴിഞ്ഞു കിടക്കുന്നു
∙കാർഡിയോളജി വിഭാഗത്തിൽ ഡോക്ടറില്ല
∙ലിസ്റ്റിൽ 35 ഡോക്ടർമാർ ഡ്യൂട്ടിയിൽ 20 പേർ
∙പനി ക്ലിനിക്കിൽ 2 ഡോക്ടർമാർ
∙217 കിടക്ക, മുന്നൂറോളം രോഗികൾ

English Summary:

Kottarakkara Taluk Hospital is grappling with a severe shortage of doctors and nurses, leaving patients vulnerable and healthcare compromised. The lack of specialists renders the Trauma Care Unit ineffective, while overcrowding and staff exhaustion plague the facility. Despite pleas for government intervention, the situation remains dire.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT