തോട്ടിലേക്കു വീണ കുട്ടിയെ രക്ഷിച്ച് 11 വയസ്സുകാരൻ; അഭിനന്ദിച്ച് നാടും സ്കൂളും
പുനലൂർ ∙ സൈക്കിൾ തോട്ടിലേക്കു മറിഞ്ഞ് തലയ്ക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ 11 വയസ്സുകാരൻ ദേവനാരായണൻ നാടിന് അഭിമാനമായി. കഴിഞ്ഞദിവസം വൈകിട്ട് 5 ന് ഇടമൺ ഉദയഗിരി അയത്തിൽ ഭാഗത്താണ് സംഭവം. ഇടമൺ കൃഷ്ണവിലാസത്തിൽ രാജുവിന്റെ മകൻ ഇടമൺ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി

പുനലൂർ ∙ സൈക്കിൾ തോട്ടിലേക്കു മറിഞ്ഞ് തലയ്ക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയ 11 വയസ്സുകാരൻ ദേവനാരായണൻ നാടിന് അഭിമാനമായി. കഴിഞ്ഞദിവസം വൈകിട്ട് 5 ന് ഇടമൺ ഉദയഗിരി അയത്തിൽ ഭാഗത്താണ് സംഭവം. ഇടമൺ കൃഷ്ണവിലാസത്തിൽ രാജുവിന്റെ മകൻ ഇടമൺ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി റോജനാണ് (11) അയത്തിൽ ഭാഗത്ത് സൈക്കിൾ മറിഞ്ഞ് തോട്ടിലേക്കു വീണത്. സമീപത്ത് സുഹൃത്തുമായി കളിച്ചു കൊണ്ട് നിൽക്കുകയായിരുന്ന ഇടമൺ പുഷ്പഗിരിയിൽ സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി, അയത്തിൽ വീട്ടിൽ സുധീർ സോമരാജൻ –ശ്രീവിദ്യ ദമ്പതികളുടെ മകൻ ദേവനാരായണനാണ് അസാമാന്യ മനക്കരുത്തിൽ രക്ഷാപ്രവർത്തനം നടത്തി റോജന്റെ ജീവൻ രക്ഷിച്ചത്.
രക്തം വാർന്ന് തോട്ടിലെ വെള്ളത്തിലേക്ക് മുങ്ങിത്താഴാൻ തുടങ്ങുകയായിരുന്ന റോജനെ പെട്ടെന്ന് ദേവനാരായണൻ വെള്ളത്തിൽ നിന്ന് ഉയർത്തി. ബഹളം വച്ചു നാട്ടുകാരെ വരുത്തി, പിതൃസഹോദര പുത്രൻ അഭിമന്യുവിനെയും കൂട്ടി ഇടമൺ–34 ലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചു. സ്കാനിങ്ങിൽ തലയിൽ പരുക്കേറ്റെന്നു കണ്ടെത്തിയതോടെ റോജനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോജൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. റോജനൊപ്പം ഉണ്ടായിരുന്ന സൂര്യനാണ് അപകടം നടന്നപ്പോൾ ദേവനാരായണനെ വിവരം അറിയിച്ചത്. അപകടത്തിനു പിന്നാലെ റോജന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. ദേവനാരായണൻ എത്താൻ അൽപം വൈകിയാൽ ദുരന്തത്തിന്റെ തീവ്രത കൂടുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ദേവനാരായണന് ഇടമൺ പുഷ്പഗിരിയിൽ സെൻട്രൽ സ്കൂളിൽ അനുമോദനം ഒരുക്കിയിട്ടുണ്ട്.