കൊല്ലം ജില്ലയിൽ ഇന്ന് (30-09-2024); അറിയാൻ, ഓർക്കാൻ
സാന്റാ മോണിക്കഓണം ഫെസ്റ്റ് ഇന്ന് കൊല്ലം∙ വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അടുത്ത ഓണം അവരാഗ്രഹിക്കുന്ന വിദേശ സർവകലാശാലയിൽ ലോകാഘോഷമായി കൊണ്ടാടാൻ അവസരമൊരുക്കുകയാണ് വിദേശ വിദ്യാഭ്യാസ രംഗത്തെ ഒന്നാം നിരക്കാരായ സാന്റാ മോണിക്ക. ഇന്നു രാവിലെ 10 മുതൽ 5 വരെ സാന്റാ മോണിക്കയുടെ കൊല്ലം താലൂക്ക്
സാന്റാ മോണിക്കഓണം ഫെസ്റ്റ് ഇന്ന് കൊല്ലം∙ വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അടുത്ത ഓണം അവരാഗ്രഹിക്കുന്ന വിദേശ സർവകലാശാലയിൽ ലോകാഘോഷമായി കൊണ്ടാടാൻ അവസരമൊരുക്കുകയാണ് വിദേശ വിദ്യാഭ്യാസ രംഗത്തെ ഒന്നാം നിരക്കാരായ സാന്റാ മോണിക്ക. ഇന്നു രാവിലെ 10 മുതൽ 5 വരെ സാന്റാ മോണിക്കയുടെ കൊല്ലം താലൂക്ക്
സാന്റാ മോണിക്കഓണം ഫെസ്റ്റ് ഇന്ന് കൊല്ലം∙ വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അടുത്ത ഓണം അവരാഗ്രഹിക്കുന്ന വിദേശ സർവകലാശാലയിൽ ലോകാഘോഷമായി കൊണ്ടാടാൻ അവസരമൊരുക്കുകയാണ് വിദേശ വിദ്യാഭ്യാസ രംഗത്തെ ഒന്നാം നിരക്കാരായ സാന്റാ മോണിക്ക. ഇന്നു രാവിലെ 10 മുതൽ 5 വരെ സാന്റാ മോണിക്കയുടെ കൊല്ലം താലൂക്ക്
സാന്റാ മോണിക്ക ഓണം ഫെസ്റ്റ് ഇന്ന്
കൊല്ലം∙ വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അടുത്ത ഓണം അവരാഗ്രഹിക്കുന്ന വിദേശ സർവകലാശാലയിൽ ലോകാഘോഷമായി കൊണ്ടാടാൻ അവസരമൊരുക്കുകയാണ് വിദേശ വിദ്യാഭ്യാസ രംഗത്തെ ഒന്നാം നിരക്കാരായ സാന്റാ മോണിക്ക. ഇന്നു രാവിലെ 10 മുതൽ 5 വരെ സാന്റാ മോണിക്കയുടെ കൊല്ലം താലൂക്ക് ഓഫിസ് ജംക്‌ഷൻ ആർപി മാൾ ഓഫിസിലും കൊട്ടാരക്കര എംസി റോഡ് മാർത്തോമ്മാ ജൂബിലി മന്ദിരത്തിനു സമീപം ക്രൗൺ ആർക്കേഡ് ഓഫിസിലുമാണ് ഓണം ഫെസ്റ്റ്.
ഓണം ഫെസ്റ്റിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഒരു ലക്ഷം രൂപയുടെ സമ്മാനകൂപ്പണുകളും ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു. പ്ലസ് ടു, ഡിഗ്രി പഠനം കഴിഞ്ഞവർക്ക് വിദേശത്തെ ഏറ്റവും മികച്ച കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും 5 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന മികച്ച കോഴ്സുകളിൽ അഡ്മിഷൻ നേടാനും സ്റ്റൈപ്പന്റോടു കൂടിയ ഇന്റേൺഷിപ്പുകൾ ഉറപ്പായ കോഴ്സുകൾ തിരഞ്ഞെടുക്കാനും 10% മുതൽ 100% വരെയുള്ള സ്കോളർഷിപ്പുകൾ നേടാനും സാധിക്കും. കൂടാതെ 100% വരെ ആപ്ലിക്കേഷൻ ഫീ ഇളവുകളും ലഭിക്കും.
അഡ്മിഷൻ ദിനത്തിൽ സ്കോർ കാർഡുമായെത്തി സാന്റാമോണിക്കയിലൂടെ വിസ പ്രോസസിങ് നടത്തി, വിജയകരമായി അഡ്മിഷൻ സ്വന്തമാക്കുന്നവർക്ക്, ഐഇഎൽടിഎസ്, പിടിഇ, ഒഇടി എക്സാം ഫീസിൽ 50%വരെ റീഫണ്ട് ലഭിക്കാനും ഓണം ഫെസ്റ്റ് അവസരമൊരുക്കും. സൗജന്യമായി അപേക്ഷാ ഫോം നൽകാനും സ്പോട്ട് പ്രൊഫൈൽ അസസ്മെന്റ് നടത്താനും ഫാസ്റ്റ് ട്രാക്ക് അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും ഓണം ഫെസ്റ്റിലുണ്ട്. പ്രവേശനം സൗജന്യം. www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യാം. സ്പോട്ട് റജിസ്ട്രേഷനുമുണ്ട്. 0484 4150999, 9645222999.
ജവാഹർലാൽ നെഹ്റു ഹോക്കി ടൂർണമെന്റ്
കൊല്ലം ∙ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ജവാഹർലാൽ നെഹ്റു ഹോക്കി ടൂർണമെന്റ് (അണ്ടർ 17 ആൺ /പെൺ) സംസ്ഥാനതല മത്സരങ്ങൾ കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ ആരംഭിച്ചു.
28 ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. മത്സരങ്ങളുടെ ഉദ്ഘാടനം എം.നൗഷാദ് എംഎൽഎ നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എ.ലാൽ അധ്യക്ഷത വഹിച്ചു. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആർ.പി രഞ്ജൻ രാജ്, സ്വീകരണ കമ്മിറ്റി ചെയർമാൻ പരവൂർ സജീബ്, കൺവീനർ ഷാജൻ .പി.സഖറിയ, ജില്ലാ സ്പോർട്സ് കോഓർഡിനേറ്റർ എ.ആർ. മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു. മത്സരങ്ങൾ നാളെ സമാപിക്കും.
പരിശീലന ക്ലാസ്
കൊല്ലം ∙ ടികെഎം എൻജിനീയറിങ് കോളജിൽ ആരംഭിക്കുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ പരീക്ഷാ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബർ 7. https://tkmce.ac.in. 9447980527.
മെഡിക്കൽ ക്യാംപ് ഇന്ന്
പേരയം∙ ജില്ല ആയുഷ് വകുപ്പ്, ഹോമിയോപ്പതി വകുപ്പ് ചേർന്നു നടത്തുന്ന ആയുഷ് വയോജന മെഡിക്കൽ ക്യാംപ് ഇന്നു രാവിലെ 10 മുതൽ 1 വരെ നടക്കും. മുളവന പ്ലാസ ഓഡിറ്റോറിയത്തിൽ നടത്തുന്ന ക്യാംപ് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിക്കും. വയോജനങ്ങൾക്കായി രോഗ നിർണയ പരിശോധന, യോഗപരിശീലനം, മരുന്നു വിതരണം, ബോധവൽക്കരണ ക്ലാസുകൾ എന്നിവ സൗജന്യമായി നടത്തുമെന്നു പേരയം ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. പി. എസ്. ഷീന അറിയിച്ചു.
സൗജന്യ തയ്യൽ തൊഴിൽ പരിശീലനം
കൊല്ലം ∙ റോട്ടറി ക്ലബ് ഓഫ് ക്വയിലോൺ വെസ്റ്റിന്റെയും വിസ്ഡം ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ നടത്തുന്ന സൗജന്യ തയ്യൽ തൊഴിൽ പരിശീലനത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30നു വടക്കേവിള വിസ്ഡം ഹാളിൽ മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. ക്ലബ് പ്രസിഡന്റ് ശ്യാം ബി.പിള്ള അധ്യക്ഷത വഹിക്കും.
സ്പോട് അഡ്മിഷൻ
കരുനാഗപ്പള്ളി ∙ കല്ലേലിഭാഗം ആർ.ശങ്കർ മെമ്മോറിയിൽ പ്രൈവറ്റ് ഐടിഐയിൽ ഇലക്ട്രിഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ (ഓട്ടോ കാഡ്) ട്രേഡുകളിലേക്കു സ്പോട് അഡ്മിഷൻ നടത്തുന്നു. ഫോൺ: 9446308768, 7907411758. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫിസിൽ എത്തണം. ന്യൂനപക്ഷ സ്കോളർഷിപ്, ബസ് കൺസഷൻ തുടങ്ങിയവ ലഭിക്കും. വനിതകൾക്കും പ്രവേശനം ഉണ്ടായിരിക്കും.
വൈദ്യുതി മുടക്കം
ശക്തികുളങ്ങര∙ ഹാർബർ മുതൽ കല്ലുംപുറം തുരുത്തു വരെയും കല കർട്ടൻ, ബാങ്കർ, ഗോപിക്കട, കോട്ടൂർകുളം, സെന്റ്മേരീസ്, ടൈറ്റാനിയം കോളനി, ആലാട്ടുകാവ്, കൊച്ചുനട, വേലൂർകുളങ്ങര, കൈരളി നഗർ, കല്ലൂർകാവ്, ഗംഗാ നഗർ, ചേഞ്ച് കവർ 9 മുതൽ 5 വരെ. കന്റോൺമെന്റ്∙ശാരദാമഠം, ജവാഹർ ജംക്‌ഷൻ, വയലിൽ തോട് 9 മുതൽ 5.30 വരെ.