കായൽ ഭംഗിക്ക് മാറ്റു കൂട്ടാൻ കാഴ്ചക്കാർക്ക് വിരുന്നായി പുത്തൻ ബോട്ട് ജെട്ടി
അഞ്ചാലുംമൂട് ∙ അഷ്ടമുടി കായൽ ഭംഗിക്കു കൂട്ടായി കാഴ്ചക്കാർക്ക് വിരുന്നേകാൻ വടക്കേക്കരയിലെ പുതിയ ബോട്ട് ജെട്ടിയും.തൃക്കരുവ പഞ്ചായത്തിലെ വടക്കേക്കര സംഘം കടവ് കായൽ തീരത്താണ് എം.മുകേഷ് എംഎൽഎയുടെ 2021–22 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ വിനിയോഗിച്ച് അഷ്ടമുടി റൂറൽ ടൂറിസം സർക്യൂട്ടിന്റെ

അഞ്ചാലുംമൂട് ∙ അഷ്ടമുടി കായൽ ഭംഗിക്കു കൂട്ടായി കാഴ്ചക്കാർക്ക് വിരുന്നേകാൻ വടക്കേക്കരയിലെ പുതിയ ബോട്ട് ജെട്ടിയും. തൃക്കരുവ പഞ്ചായത്തിലെ വടക്കേക്കര സംഘം കടവ് കായൽ തീരത്താണ് എം.മുകേഷ് എംഎൽഎയുടെ 2021–22 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ വിനിയോഗിച്ച് അഷ്ടമുടി റൂറൽ ടൂറിസം സർക്യൂട്ടിന്റെ ഭാഗമായി ബോട്ട് ജെട്ടി നിർമിച്ചത്.
കായലിലേക്കും കരയിലേക്കും മുഖപ്പോട് കൂടി ഏറെ ഭംഗിയോടെയാണ് ജെട്ടിയുടെ നിർമാണം. കായൽ കാഴ്ചകൾ ആസ്വദിക്കാനുള്ള ഇടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബോട്ട് ജെട്ടിയുടെ മുൻവശവും അതിനോട് ചേർന്ന് വാഹനം പാർക്ക് ചെയ്യുന്ന ഭാഗവുമെല്ലാം തറയോട് പാകി മോടിയാക്കിയിട്ടുണ്ട് . സോളർ സംവിധാനം ഒരുക്കിയാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഉദ്ഘാടനം ഉടൻ തന്നെ ഉണ്ടാകും.