സംസ്ഥാന പാതയിൽ ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിൽ കൂറ്റൻ മല
പത്തനാപുരം∙ സംസ്ഥാന പാതയിൽ അലിമുക്ക് മുക്കടവിൽ ഏതു സമയത്തും നിലം പൊത്താവുന്ന അവസ്ഥയിൽ കൂറ്റൻ മലയുടെ ഭാഗം. പിറവന്തൂർ പഞ്ചായത്തിനെയും പുനലൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന മുക്കടവ് പാലത്തിനോടു ചേർന്നുള്ള ഭാഗമാണ് യാത്രക്കാർക്ക് അപകട ഭീഷണിയുയർത്തി നിൽക്കുന്നത്. മാസങ്ങൾക്ക് മുൻപ് റോഡ് നവീകരണം നടക്കുമ്പോൾ ഈ മലയുടെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു.

ഇവിടെ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമിക്കുമെന്ന് കെഎസ്ടിപി ഉറപ്പു നൽകിയതാണ്. എന്നാൽ റോഡ് നവീകരണം പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും പദ്ധതി തയാറാക്കാൻ പോലും അധികൃതർ തയാറായിട്ടില്ല. ഒരു വശത്ത് മുക്കടവ് ആറും, റോഡിന്റെ മറു വശത്ത് മലയുമാണുള്ളത്. അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭത്തിനു തയാറെടുക്കാനാണ് നാട്ടുകാരുടെ തീരുമാനം.