വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ ആക്രമിച്ച കേസ്: പ്രതി പിടിയിൽ
കൊല്ലം ∙ കടം വാങ്ങിയ പണം തിരികെ നൽകാത്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ ആക്രമിച്ചു പരുക്കേൽപിച്ച പ്രതി പിടിയിൽ. ശക്തികുളങ്ങര മീനത്തുചേരി ആലുവിളയിൽ ആന്റണി (45) ആണു ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. സ്ത്രീ ഇയാളുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാൻ

കൊല്ലം ∙ കടം വാങ്ങിയ പണം തിരികെ നൽകാത്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ ആക്രമിച്ചു പരുക്കേൽപിച്ച പ്രതി പിടിയിൽ. ശക്തികുളങ്ങര മീനത്തുചേരി ആലുവിളയിൽ ആന്റണി (45) ആണു ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. സ്ത്രീ ഇയാളുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
ഇത് തിരികെ നൽകാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടെ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും മർദിച്ചു പരുക്കേൽപിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടാതെ, കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കാനും ഇയാൾ ശ്രമിച്ചതായി പൊലീസ് പറയുന്നു.
ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിനോദ്, പ്രദീപ്, എസ്‌സിപിഒ അനിൽ, മുരളി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.