കുരുവിക്കോണം കാലാന്തൂർ വളവ്: വല്ലാത്ത വളവാണ്, അതീവ ശ്രദ്ധ ആവശ്യം
അഞ്ചൽ ∙കുരുവിക്കോണം കാലാന്തൂർ വളവ് ഒരു കൊടുംവളവ് എന്നു പറയാൻ ആകില്ല , എങ്കിലും ഇവിടെ വാഹനങ്ങൾ നിരന്തരം അപകടത്തിൽപെടുന്നതു പ്രദേശവാസികളെ ആശങ്കയിലാക്കുന്നു .അഞ്ചൽ – പുനലൂർ റോഡിലെ ഈ സ്ഥലത്തു അടുത്തിടെ 5 വാഹനങ്ങളാണ് മറിഞ്ഞത്. കഴിഞ്ഞ വെള്ളി രാത്രി കാർ തലകീഴായി മറിഞ്ഞെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു.

അഞ്ചൽ ∙കുരുവിക്കോണം കാലാന്തൂർ വളവ് ഒരു കൊടുംവളവ് എന്നു പറയാൻ ആകില്ല , എങ്കിലും ഇവിടെ വാഹനങ്ങൾ നിരന്തരം അപകടത്തിൽപെടുന്നതു പ്രദേശവാസികളെ ആശങ്കയിലാക്കുന്നു . അഞ്ചൽ – പുനലൂർ റോഡിലെ ഈ സ്ഥലത്തു അടുത്തിടെ 5 വാഹനങ്ങളാണ് മറിഞ്ഞത്. കഴിഞ്ഞ വെള്ളി രാത്രി കാർ തലകീഴായി മറിഞ്ഞെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. മുൻപ് അപകടങ്ങൾ ഉണ്ടായതെല്ലാം പകലായിരുന്നു.
റോഡിന്റെ ഇരു വശങ്ങളിലും വാഹനങ്ങൾ മറിഞ്ഞിട്ടുണ്ട്. അമിത വേഗം , അശ്രദ്ധ എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണമെന്നു നാട്ടുകാർ പറയുന്നു. മലയോര ഹൈവേയുടെ ഭാഗമായി പാത ആധുനിക രീതിയിൽ നവീകരിച്ചതോടെ വാഹനങ്ങൾ ചീറിപ്പായുന്നത് പതിവായിട്ടുണ്ട്.
റോഡിന്റെ ചരുവ്, വളവ് എന്നിവ പരിചയമില്ലാത്ത ആളുകൾ ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയാനുള്ള സാധ്യത ഏറെയാണ്. എന്നാൽ അപകട സൂചന ബോർഡുകൾ , ക്രാഷ് ബാരിയർ എന്നിവ സ്ഥാപിക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് , പൊലീസ് എന്നിവർ നടപടി സ്വീകരിക്കുന്നില്ല .